പ്രേതമായി അഭിനയിച്ച് ശരിക്കും പ്രേതമായി മാറി

Posted By:
Subscribe to Boldsky

പ്രേതത്തില്‍ വിശ്വസിക്കുന്നയാളാണോ നിങ്ങള്‍? എന്നാല്‍ ഇനി വായിക്കാന്‍ പോവുന്ന കാര്യം നിങ്ങളെ ഞെട്ടിക്കും. കാരണം പ്രേതമായി അഭിനയിച്ച് ഒടുവില്‍ ശരിക്കുപം പ്രേതമായി മാറിയെന്നാണ് ഈ അഭിനേത്രി പറയുന്നത്. നമ്മളെല്ലാവരും പ്രേതത്തെ കണ്ടിട്ടുള്ളത് സിനിമയിലും സീരിയലിലും ഒക്കെയാണ്. എന്നാല്‍ പ്രേതസിനിമയുടെ ഷൂട്ടിനിടെ സ്വയം പ്രേതം ആവേശിക്കപ്പെട്ട ഒരു പെണ്‍കുട്ടിയെക്കുറിച്ച്.

പേരക്കുട്ടിയെ പട്ടിണിക്കിട്ട് ഈ കോലത്തിലാക്കി

ഇതിന്റെ വീഡിയോ ഇന്ന് സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ച് ഷെയര്‍ ചെയ്യപ്പെട്ടിരിക്കുകയാണ്. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണെന്ന് ഒരു കൂട്ടര്‍ അവകാശപ്പെടുമ്പോള്‍ അങ്ങനെയല്ലെന്നും ആളുകളെ പേടിപ്പിക്കുന്നതിന് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. എന്തായാലും ആത്മാവ് തന്റെ ശരീരത്തിലേക്ക് കയറിയെന്നാണ് ഇവരും അവകാശപ്പെടുന്നത്. എന്തായാലും സംഭവിച്ചത് ഇതാണ്.

പ്രേതം കയറുന്നത്

പ്രേതം കയറുന്നത്

റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രേതസിനിമയുടെ ഷൂട്ടിംഗിനിടയിലാണ് ഇത്തരം നാടകീയമായ കാര്യങ്ങള്‍ അരങ്ങേറിയത്. കംബോഡിയയില്‍ ആണ് സംഭവം. പ്രേതമായി അഭിനയിക്കുന്ന നടിയാണ് തന്റെ ദേഹത്ത് ആത്മാവ് കയറിയതായി പറഞ്ഞത്. കൂടെ അഭിനയിച്ച സ്ത്രീയെ പോലും ഇവര്‍ ആക്രമിക്കുകയുണ്ടായി. മാത്രമല്ല സ്വയം ദേഹോപദ്രവമേല്‍പ്പിക്കാനും ആ സ്ത്രീ തുടങ്ങി.

വീഡിയോയില്‍

വീഡിയോയില്‍

വീഡിയോയില്‍ കാണിക്കുന്നത് പോലെ പല വിധത്തില്‍ ഉള്ള ചേഷ്ടകളാണ് അവര്‍ കാണിച്ച് കൊണ്ടിരുന്നത്. മാത്രമല്ല ക്രൂ അംഗങ്ങളെ വളരെയധികം ക്രൂരതയോടെ തുറിച്ച് നോക്കുന്നുമുണ്ടായിരുന്നു. എല്ലാവരും ഒരു റൂമിലും പ്രേതം ബാധിച്ച സ്ത്രീ മറ്റൊരു റൂമിലും ആയിരുന്നു ഉണ്ടായിരുന്നത്.

പ്രവര്‍ത്തകരുടെ യാചന

പ്രവര്‍ത്തകരുടെ യാചന

ഇത് അഭിനയമാണെങ്കിലും അല്ലെങ്കിലും കയറിയ പ്രേതത്തോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞ് പലരും അഭ്യര്‍ത്ഥിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പെട്ടെന്ന് തന്നെ വീഡിയോ ആകസ്മികമായി അവസാനിച്ചു. ഇതാണ് ആരോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഈ വീഡിയോ ഇന്ന്.

അഭിനയമോ യാഥാര്‍ത്ഥ്യമോ

അഭിനയമോ യാഥാര്‍ത്ഥ്യമോ

എന്നാല്‍ ഇന്നും ഇത് അഭിനയമാണോ അതോ യാതാര്‍ത്ഥ്യമാണോ എന്ന കാര്യത്തില്‍ പലര്‍ക്കും സംശയമുണ്ട്. ചിലരിതിനെ ശരിക്കും ബാധ കേറിയതാണെന്ന് പറയുന്നുണ്ടെങ്കിലും ചിലരാകട്ടെ സിനിമയുടെ പ്രമോഷന് വേണ്ടി ചിത്രീകരിച്ചതാവും എന്നും പറയുന്നുണ്ട്.

വീഡിയോ കാണൂ

സംഭവിച്ചത് എന്താണെന്ന്. എന്നാല്‍ അന്ന് ശരിക്കും സംഭവിച്ചത് എന്താണെന്ന് ഇവര്‍ക്ക് പോലും അറിയില്ല എന്നതാണ് സത്യം. അഭിനയിക്കുന്നതിനിടക്ക് പല വിധത്തില്‍ എന്തൊക്കെയോ അസ്വാഭാവികമായി സംഭവിച്ചു എന്നാണ് അവര്‍ പറഞ്ഞത്. പെട്ടെന്ന് നെര്‍വസ് ആവുകയും പിന്നീട് എന്താണ് സംഭവിച്ചതെന്ന് ഓര്‍മ്മയില്ലെന്നുമാണ് അവര്‍ പറഞ്ഞത്.

 റണ്‍വീര്‍ സിംഗിന്റെ പ്രേതം

റണ്‍വീര്‍ സിംഗിന്റെ പ്രേതം

പത്മാവത് എന്ന സിനിമയുടെ ഷൂട്ടിംഗിനിടയില്‍ തനിക്കും ഇത്തരത്തിലൊരു അനുഭവമുണ്ടായി എന്ന് റണ്‍വീര്‍ സിംഗ് വെളിപ്പെടുത്തി. അസ്വാഭാവികമായ എന്തോ ഒന്ന് തന്നില്‍ സംഭവിക്കുന്നത് പോലെ തോന്നി എന്നാണ് റണ്‍വീര്‍ പറഞ്ഞത്.

മാനസിക പ്രശ്‌നമോ യാഥാര്‍ത്ഥ്യമോ?

മാനസിക പ്രശ്‌നമോ യാഥാര്‍ത്ഥ്യമോ?

എന്നാല്‍ ഇതൊരു മാനസിക പ്രശ്‌നമാണോ അതോ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതാണോ എന്ന കാര്യത്തില്‍ ഇപ്പോഴും ആര്‍ക്കും തീരുമാനമെടുക്കാന്‍ ആയിട്ടില്ല. ചിലപ്പോള്‍ തലച്ചോറിന്റെ പല തരത്തിലുള്ള അവസ്ഥകളായിരിക്കും ഇത്തരത്തില്‍ കാര്യങ്ങളിലേക്ക് എത്തിക്കുന്നത് എന്നാണ് ഗവേഷക അഭിപ്രായം.

English summary

ghost possessed actress on set

The video can give you chills, as the crew seems to lock the possessed actress in a room while they are seen trying to budge with the spirit to leave the actress body! Watch it at your own risk!