For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ പ്രത്യേകതകള്‍ നിങ്ങളിലുണ്ടോ, നിങ്ങള്‍ മാസ്സാണ്

|

ചിലര്‍ക്ക് പല വിധത്തിലുള്ള ശാരീരിക പ്രേത്യകതകള്‍ ഉണ്ടാവാം. ചിലരിലാകട്ടെ ഇത് തന്നെയായിരിക്കും അവരെ മറ്റുള്ളവരില്‍ നിന്ന് സ്‌പെഷ്യല്‍ ആക്കി നിര്‍ത്തുന്നതും. അതുകൊണ്ട് തന്നെ ഇത്തരത്തില്‍ എന്തെങ്കിലും തരത്തിലുള്ള ശാരീരിക പ്രത്യേകതകള്‍ നിങ്ങളിലുണ്ടെങ്കില്‍ അതുണ്ടാക്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നിങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. സാധാരണയായി നമുക്കുണ്ടാവുന്നത് ഒരു കൈയ്യില്‍ അഞ്ച് വിരലുകളാണ്. എന്നാല്‍ ചിലരിലെങ്കിലും ഒരു കൈയ്യില്‍ ആറ് വിരലുകള്‍ ഉണ്ടാവും. എന്താണ് ഇവര്‍ക്കുള്ള പ്രത്യേകത എന്ന് നിങ്ങളില്‍ ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാവും.

ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ വീട്ടിലെ വിളക്ക്ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ വീട്ടിലെ വിളക്ക്

ഇത്തരത്തില്‍ ശരീരത്തില്‍ പല തരത്തില്‍ പ്രത്യേകതയുള്ളവര്‍ ഉണ്ടായിരിക്കും നമുക്ക് ചുറ്റും. എന്നാല്‍ എന്താണ് ഇവരുടെ പ്രത്യേകത എന്നകാര്യത്തില്‍ അല്‍പം ആശങ്ക നിങ്ങളില്‍ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. നമുക്ക് ചുറ്റുമുള്ളവരില്‍ എന്തൊക്കെയാണ് ഇത്തരത്തില്‍ ശാരീരിക പ്രത്യേകതയുള്ളവര്‍ എന്ന് നോക്കാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ രസകരമായ ചിലത് നോക്കാവുന്നതാണ്.

 ചെവിക്കടുത്തുള്ള ദ്വാരം

ചെവിക്കടുത്തുള്ള ദ്വാരം

ചിലരിലെങ്കിലും ചെവിക്ക് മുകളിലായി ഒരു ദ്വാരം ഉണ്ടാവും. ഗര്‍ഭാവസ്ഥയില്‍ തന്നെ ഇത്തരത്തിലുള്ള ഒരു ദ്വാരം പലരിലും രൂപപ്പെടുന്നു. റിപ്പോര്‍ട്ടനുസരിച്ച് നമ്മുടെ ജനസംഖ്യയില്‍ അഞ്ച് ശതമാനം പേര്‍ക്കും ഇത്തരത്തില്‍ ദ്വാരം ഉണ്ട്. എന്നാല്‍ ഇതൊരിക്കലും ശരീരത്തിന് അനാരോഗ്യം ഉണ്ടാക്കുന്ന ഒന്നല്ല എന്നതാണ് സത്യം.

image source

നിറം മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട്

നിറം മനസ്സിലാക്കുന്നതിനുള്ള ബുദ്ധിമുട്ട്

ചിലരിലെങ്കിലും ഇത്തരം അവസ്ഥകള്‍ ധാരാളം ഉണ്ടായിരിക്കും. സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. ഉദാഹരണത്തിന് ഇപ്പോള്‍ നിങ്ങള്‍ കാണുന്നത് പച്ച നിറം മാത്രമാണെങ്കില്‍ പച്ചയുടെ തന്നെ വിവിധ തരത്തിലുള്ള ഷേഡുകള്‍ മാത്രമേ നിങ്ങളുടെ കണ്ണില്‍ പിടിക്കുകയുള്ളൂ. സാധാരണ ആളുകള്‍ പല തരത്തിലുള്ള നിറങ്ങളും കാണുമ്പോള്‍ ചില പ്രത്യേക ആളുകള്‍ ഒരു നിറത്തിന്റെ തന്നെ 99 ഷേഡുകളാണ് കാണുന്നത് എന്നതാണ് സത്യം.

image source

കൂടുതല്‍ വാരിയെല്ല്

കൂടുതല്‍ വാരിയെല്ല്

കൂടുതല്‍ വാരിയെല്ലുകള്‍ ഉള്ളവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ സത്യമാണ്. സ്ത്രീകളിലാണ് ഇത്തരത്തില്‍ ഒരു പ്രതിഭാസം കണ്ടെത്തിയിട്ടുള്ളത്. വാരിയെല്ലുകളുടെ വലിപ്പം പലപ്പോഴും വളര്‍ച്ചക്കനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ ഈ വാരിയെല്ലുകള്‍ സെര്‍വിക്കല്‍ വാരിയെല്ലുകള്‍ എന്നാണ് അറിയപ്പെടുന്നത്.

image source

 കൈയ്യിലെ മസിലുകള്‍

കൈയ്യിലെ മസിലുകള്‍

കൈയ്യില്‍ മസിലുകള്‍ എവിടെയാണ് കാണപ്പെടുക എന്നത് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. എന്നാല്‍ ചിത്രത്തില്‍ കാണുന്നത് പോലെ കൈകള്‍ പിടിച്ചാല്‍ ചിലരില്‍ ഇത്തരത്തില്‍ ഒരു ഭാഗം കാണാനാവും. ഇതും അല്‍പം കൗതുകമുണര്‍ത്തുന്നത് തന്നെയാണ്.

image source

രണ്ട് കണ്‍പീലികള്‍

രണ്ട് കണ്‍പീലികള്‍

ചിലരില്‍ കണ്‍പീലികള്‍ക്ക് അല്‍പം കട്ടികൂടിയത് പോലെ നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? സൂക്ഷിച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം അവര്‍ക്ക് രണ്ട് കണ്‍പീലിയുണ്ടെന്ന്. ഇന്നത്തെ കാലത്ത് ഫാഷന്‍ ട്രെന്‍ഡ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. പലരും കണ്‍പീലി വെച്ച് പിടിപ്പിക്കാന്‍ വരെ ശ്രമിക്കുന്നുണ്ട്.

image source

English summary

body features that are rare

Do you know that only 5% of the population has this body part as it is so rare that some of the people are not even aware of its existence. Check them out.
X
Desktop Bottom Promotion