For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹശേഷമുള്ള ഈ ആചാരങ്ങള്‍ അല്‍പം ക്രൂരം

|

വിവാഹദിനത്തില്‍ വരനും വധുവിനും പല വിധത്തിലുള്ള സ്വപ്‌നങ്ങളും പ്രതീക്ഷകളും ഉണ്ടാവും. എന്നാല്‍ ഇതിനെയെല്ലാം തകിടം മറിക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ചില്ലറയല്ല. ഇത് പലപ്പോഴും അപകടങ്ങളും വിഷമവും സമ്മര്‍ദ്ദവും വധൂവരന്‍മാര്‍ക്ക് നല്‍കുന്നു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇത്തരം ആചാരങ്ങള്‍ വളരെ കുറവായിരിക്കും. പക്ഷേ ഇത്തരത്തില്‍ പല ക്രൂരമായ ആചാരങ്ങളും നിലനില്‍ക്കുന്ന അവസ്ഥയുണ്ടാവാം. എന്നാല്‍ ഇത്തരത്തിലുള്ള ആചാരങ്ങള്‍ നമ്മുടെ നാട്ടില്‍ അല്ല ഉള്ളത്.

<strong>ചുണ്ടിന്റെ ആകൃതി, അതിലുള്ള രഹസ്യമിതാണ്‌</strong>ചുണ്ടിന്റെ ആകൃതി, അതിലുള്ള രഹസ്യമിതാണ്‌

വിവാഹ ദിനത്തിലെ പല ആചാരങ്ങളും ദിവസങ്ങളോളം നിലനില്‍ക്കുന്നതാണ്. ഇതിന്റെ എല്ലാ പീഢനങ്ങളും പലപ്പോഴും വധൂവരന്‍മാരെ വശം കെടുത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്‍ഡോനേഷ്യയിലാണ് പലരേയും ഞെട്ടിക്കുന്ന ഒരു ആചാരമുള്ളത്. ഇന്നും ഇത് തുടര്‍ന്ന് വരുന്ന അവസ്ഥയാണ് ഉള്ളത്. ഒരു തരത്തില്‍ പറഞ്ഞാല്‍ പീഢനം തന്നെയാണ് പല വധൂവരന്‍മാരും ഇന്‍ഡോനേഷ്യയില്‍ അനുഭവിക്കുന്നത്.

നിര്‍ബന്ധമുള്ള ആചാരം

നിര്‍ബന്ധമുള്ള ആചാരം

വിവാഹ ശേഷം മൂന്ന് ദിവസം ടോയ്‌ലറ്റില്‍ പോവുന്നതിനോ ഫ്രഷ് ആവുന്നതിനോ ഇവരുടെ ആചാരം അനുവദിക്കുന്നില്ല. വര്‍ഷങ്ങളായി തുടര്‍ന്ന് പോരുന്ന ആചാരമാണിത്. വിവാഹ ശേഷം മൂന്ന് ദിവസത്തോളം ഇത് തുടര്‍ന്ന് പോരുന്നു. ഇത് വധൂവരന്‍മാരെ ആരോഗ്യമുള്ളവരാക്കി മാറ്റുന്നു എന്നാണ് പറയുന്നത്. അതുകൊണ്ടാണ് ഇവര്‍ ഈ ആചാരം തുടര്‍ന്ന് പോരുന്നത്.

ശിക്ഷാ നടപടി പോലെ

ശിക്ഷാ നടപടി പോലെ

എന്നാല്‍ ഇത്തരത്തില്‍ ഒരു ആചാരത്തെ പലരും കാണുന്നത് ഒരു ശിക്ഷാ നടപടി പോലെയാണ്. ഏറ്റവും വലിയ അത്യാവശ്യമായ ഇതിനെ നിയന്ത്രിച്ച് നിര്‍ത്തേണ്ട വസ്ഥ വളരെ പരിതാപകരം തന്നെയാണ്. പലരും ഇത്തരത്തിലൊരു ആചാരത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബത്തിലെ തല മുതിര്‍ന്നവര്‍ ആണ് ഇതിന് സമ്മതിക്കാത്തത്.

വിശ്വാസവും ആചാരവും

വിശ്വാസവും ആചാരവും

വിശ്വാസത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ആചാരമുള്ളത്. ഇത്തരത്തിലൊരു പ്രതിസന്ധിയെ അഭിമുുഖീകരിച്ചാല്‍ ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധിയേയും അഭിമുഖീകരിക്കാം എന്നാണ് ഇതിന് പിന്നിലുള്ള വിശ്വാസം. ഒരിക്കലും വിവാഹ ബന്ധം വേര്‍പെടുത്തേണ്ട അവസ്ഥ ഇവര്‍ക്ക് ഉണ്ടാവില്ല. മാത്രമല്ല ജനിച്ച ഉടനേയുള്ള കുഞ്ഞിന്റെ മരണത്തിനെ പരിഹാരം കാണുന്നതിനും ഈ ആചാരം സഹായിക്കുന്നു എന്നാണ് വിശ്വാസം.

ഇതിന് ശേഷം

ഇതിന് ശേഷം

ഈ മൂന്ന് ദിവസവും വളരെ കുറച്ച് മാത്രം ഭക്ഷണമേ വധൂവരന്‍മാര്‍ക്ക് നല്‍കുകയുള്ളൂ. ഈ മൂന്ന് ദിവസത്തിനു ശേഷം ഇവര്‍ക്ക് സാധാരണ ജീവിതം നയിക്കാന്‍ സാധിക്കും. മാത്രമല്ല എന്തും നിയന്ത്രണ വിധേയമാക്കാന്‍ ഇവര്‍ക്ക് കഴിയുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

പാട്ടു പാടിയ ശേഷം

പാട്ടു പാടിയ ശേഷം

പാട്ടു പാടിയ ശേഷം മാത്രമേ വരന്റെ മുഖം കാണുന്നതിന് വധുവിനെ അനുവദിക്കുകയുള്ളൂ. അതും പ്രണയ ഗാനം വേണം പാടാന്‍. മാത്രമല്ല ഈ ഗാനം കേട്ട് വധുവിന് ഇഷ്ടമായാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ. അല്ലെങ്കില്‍ വധുവിന് വിവാഹത്തില്‍ നിന്ന് പിന്‍മാറാവുന്നതാണ്.

വിവാഹത്തിന് വൈകിയെത്തിയാല്‍

വിവാഹത്തിന് വൈകിയെത്തിയാല്‍

വരനോ വധുവോ വിവാഹത്തിന് കൃത്യസമയത്ത് എത്തിയില്ലെങ്കില്‍ അവര്‍ക്ക് പിഴ ഈടാക്കുന്ന ചടങ്ങും നിലനില്‍ക്കുന്നുണ്ട്. ഇത് പലപ്പോഴും ആഭരണങ്ങളോ മറ്റ് സ്വര്‍ണനാണയങ്ങളോ ആവണം. ഇത്രയുമാണ് വിവാഹത്തിന്റെ കാര്യത്തില്‍ ഇന്‍ഡോനേഷ്യയില്‍ നിലനില്‍ക്കുന്ന ആചാരങ്ങള്‍.

English summary

Bizarre Tradition In Which A Couple Is Not Allowed To Use Washroom For 3 Long Dsay

Young married couples are not allowed to use washroom for three long days as a wedding ritual, and this is considered to be a common practice here!
Story first published: Friday, July 6, 2018, 10:47 [IST]
X
Desktop Bottom Promotion