Latest Updates
-
ശുക്ര-വ്യാഴ സംയോഗത്തില്‍ ഗജലക്ഷ്മി രാജയോഗം: സമൃദ്ധിയും ഐശ്വര്യവും 6 രാശിക്കാരില്‍ കെടാതെ നില്ക്കും -
Rashiphalam: ഇന്ന് മാര്‍ച്ച് 16, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം ഇപ്രകാരം -
ഡ്രൈഫ്രൂട്സ് ഈ സമയം കഴിച്ച് നോക്കൂ: സാധാരണയേക്കാള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും -
ഇന്നത്തെ രാത്രി കഴിഞ്ഞാല്‍ മഹാലക്ഷ്മി രാജയോഗം: നിനച്ചിരിക്കാത്ത സൗഭാഗ്യങ്ങളില്‍ 6 രാശിക്കാര്‍ -
വേനല്‍ച്ചൂടിനെ പ്രതിരോധിക്കാനും മികച്ച ദഹനത്തിനും ഈ പഴങ്ങള്‍ ശീലമാക്കാം -
ഈ വസ്തുക്കള്‍ അറിയാതെ പോലും ദാനം ചെയ്യരുത്: ശനിയുടെ ക്രോധം നിങ്ങളില്‍ പതിക്കും -
പഴങ്ങളെല്ലാം ആരോഗ്യത്തിന് ഗംഭീരം: പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടം ആയുസ്സെടുക്കുന്നതിന് തുല്യം -
മാര്‍ച്ച് അവസാനത്തില്‍ ശനി ഉത്രട്ടാതിയില്‍ 3-ാം പാദത്തില്‍: ഇതുവരെയുള്ള ജിവിതമല്ല, 3 രാശിക്ക് തലവര മാറും -
ഇന്ന് മുതല്‍ സൂര്യന് മീനത്തില്‍: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഗുണദോഷഫലം അറിയാം -
Rashiphalam : മീനം 1, ഇന്നത്തെ രാശിഫലം നിങ്ങള്‍ക്കെങ്ങനെ? അറിയാം ഇക്കാര്യങ്ങള്‍
നിങ്ങളുടെ ജനന സമയം പറയുന്ന രഹസ്യം
ജനിച്ച സമയത്തിന് നിങ്ങളുടെ ജീവിതവുമായി വളരെയധികം ബന്ധമുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള കാര്യങ്ങളാണ് ജീവിതത്തിന്റെ ഗതി തന്നെ നിര്‍ണയിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ വളരെയടുത്ത ബന്ധമാണ് ജനിച്ച സമയത്തിന് ഉള്ളത്. ജനിച്ച സമയം വെച്ച് പല വിധത്തിലുള്ള പ്രതിസന്ധികളും ജീവിതത്തില്‍ വരാന്‍ പോവുന്ന കാര്യങ്ങളും എല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങളുടെ വ്യക്തിത്വവും വ്യക്തമാക്കുന്നു. ജനനസമയം നോക്കി നമുക്ക് ജീവിതത്തിന്റെ പല കാര്യങ്ങളും മനസ്സിലാക്കാം.
ഈ ലേഖനത്തില്‍ ഏതൊക്കെ സമയത്ത് ജനിച്ചവരുടെ ജീവിതത്തെക്കുറിച്ചും ജീവിതത്തില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളെക്കുറിച്ചും മനസ്സിലാക്കാം.
അതിനായി സഹായിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നും ഏതൊക്കെ സമയത്ത് ജനിച്ചവര്‍ക്ക് എന്തൊക്കെ തരത്തിലുള്ള വ്യക്തിത്വം എന്ന് മനസിലാക്കാം. ഓരോരുത്തരും വിവിധ സമയത്തായിരിക്കും ജനിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തന്നെ ഓരോരുത്തര്‍ക്കും എന്തൊക്കെയാണ് ജനനസമയവുമായി ബന്ധപ്പെട്ട് വ്യക്തമാക്കുന്നത് എന്ന് നോക്കാം.

പുലര്‍ച്ചെ രണ്ട് മണി
പുലര്‍ച്ചെ രണ്ട് മണിക്ക് ആണ് ജനിച്ചതെങ്കില്‍ നിങ്ങള്‍ ജീവിതത്തില്‍ എന്നും ഒരു സേഫ് സോണ്‍ ആയിരിക്കും. മാത്രമല്ല സാമ്പത്തിക കാര്യങ്ങളില്‍ എല്ലാം പലപ്പോഴും അല്‍പം നിയന്ത്രണത്തിന്റെ ആവശ്യം ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കേണ്ടതായി വരില്ല. ഏത് സാഹചര്യത്തേയും വളരെയധികം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിന് കഴിയുന്നു. സ്വന്തമായി ബിസിനസ് ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

പുലര്‍ച്ചെ 2നും 4നും
പുലര്‍ച്ചെ രണ്ട് മണിക്കും നാല് മണിക്കും ഇടയില്‍ ആണ് ജനിക്കുന്നതെങ്കില്‍ വിധിയില്‍ വിശ്വസിച്ച് ജീവിക്കുന്നവരായിരിക്കും ഇവര്‍. മാത്രമല്ല സ്വന്തമായി കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും പല കാര്യങ്ങളിലും തീരുമാനം എടുക്കുന്നതിന് ഇവര്‍ക്ക് കഴിയാതെ പോവുന്നു. എങ്കിലും വിധിയില്‍ വിശ്വസിച്ച് ജീവിക്കുന്നവരാണ് ഇവര്‍.

പുലര്‍ച്ചെ 4നും 6നും ഇടയില്‍
പുലര്‍ച്ചെ നാല് മണിക്കും ആറ് മണിക്കും ഇടയില്‍ ജനിച്ചവരാണെങ്കില്‍ ഇവരുടെ ജീവിതത്തില്‍ മറ്റുള്ളവര്‍ സ്വാധീനിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ നിന്നും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് അതിനെ സ്വീകരിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പലപ്പോഴും ദേഷ്യം ഇവരില്‍ കൂടുതലായിരിക്കുമെങ്കിലും അതെല്ലാം നിയന്ത്രിക്കാന്‍ ഇവര്‍ക്ക് കഴിയുന്നു.

രാവിലെ 6നും 8നും ഇടയില്‍
രാവിലെ 6നും എട്ടിനും ഇടയില്‍ ജനിച്ചവരാണെങ്കില്‍ വിശ്വസിക്കാന്‍ കൊള്ളുന്നവരായിരിക്കും ഇവര്‍. ജീവിതത്തില്‍ ഏത് വെല്ലുവിളിയും ഏറ്റെടുക്കുന്നതിനും അതെല്ലാം നല്ല രീതിയില്‍ ചെയ്ത് തീര്‍ക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു. എപ്പോഴും സുരക്ഷിതമായി തോന്നുന്ന അവസ്ഥയായിരിക്കും ഇവര്‍ക്കുണ്ടാവുക. ഒരിക്കലും അരക്ഷിതാവസ്ഥ തോന്നുകയേ ഇല്ല.

രാവിലെ 8നും 10നും ഇടയില്‍
രാവിലെ എട്ടിനും പത്തിനും ഇടയിലാണ് നിങ്ങളുടെ ജനനമെങ്കില്‍ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരാളായിരിക്കും ഇത്. എന്നാല്‍ മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തില്‍ വളരെയധികം മുന്നിലായിരിക്കും ഇവര്‍. ഏത് കാര്യത്തേയും അതിന്റേതായ പ്രാധാന്യത്തോടെ സമീപിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

10നും 12നും ഇടയില്‍
രാവിലെ പത്തിനും ഉച്ചക്ക് 12നും ഇടയിലാണ് ജനനമെങ്കില്‍ ശാന്തിയോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇവര്‍. ലക്ഷ്യം എത്ര വലുതാണെങ്കിലും അതിനെ എത്തിപ്പിടിക്കുന്ന കാര്യത്തില്‍ വിജയം നേടുന്നവപാണ് ഇവര്‍ എപ്പോഴും. കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ ഒരിക്കലും ഇവര്‍ക്ക് പുറകോട്ട് പോവേണ്ടി വരില്ല.

12നും 2നും ഇടയില്‍
ഉച്ചക്ക് പന്ത്രണ്ടിനും രണ്ട് മണിക്കും ഇടയില്‍ ജനിക്കുന്നവരാണെങ്കില്‍ ജീവിതത്തില്‍ വളരെയധികം അവസരങ്ങള്‍ തേടിയെത്തുന്നവരായിരിക്കണം. എങ്കിലും അടുക്കും ചിട്ടയും ഇല്ലാതെ ജീവിക്കുന്നതിന് ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. മറ്റുള്ളവരുടെ അഭിപ്രായം ഇവര്‍ വകവെക്കാറില്ല.

2നും 4നും ഇടയില്‍
ഉച്ചക്ക് രണ്ടിനും വൈകുന്നേരം നാല് മണിക്കും ഇടയിലാണ് ജനനമെങ്കില്‍ ജീവിതത്തില്‍ വളരെയധികം അനുഭവങ്ങള്‍ ഉണ്ടാവുന്നവരായിരിക്കും ഇവര്‍. എപ്പോഴും ജോലി ചെയ്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരും.

4നും 6നും ഇടയില്‍
വൈകുന്നേരും നാലിനും ആറിനും ഇടയില്‍ ജനിക്കുന്നവര്‍ ആണെങ്കില്‍ ജീവിതത്തില്‍ വളരെയധികം സന്തോഷത്തോടെ ജീവിക്കുന്നവരായിരിക്കും ഇവര്‍. അസാധാരണ ജീവിത രീതിയായിരിക്കും ഇവര്‍ പിന്തുടരുന്നത്യ അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ ജീവിതത്തില്‍ ഉപദേശങ്ങള്‍ കൊടുക്കുന്നതിന് ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ്. ആത്മീയ കാര്യങ്ങളില്‍ അല്‍പം താല്‍പ്പര്യം കൂടുതലായിരിക്കും ഇവര്‍ക്ക്.

6 നും 8നും ഇടയില്‍
വൈകുന്നേരം ആറിനും രാത്രി എട്ടിനും ഇടയിലാണ് നിങ്ങള്‍ ജനിച്ചതെങ്കില്‍ വളരെയധികം ബുദ്ധിയുള്ളവരായിരിക്കും ഇവര്‍. നല്ലതു പോലെ കഠിനാധ്വാനം ചെയ്യുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ജീവിതത്തിലെ പല ലക്ഷ്യങ്ങളും നിറവേറ്റുന്നതിന് ഇവര്‍ക്ക് കഴിയുന്നു. എപ്പോഴും ഓമനിക്കാനും ഓമനിക്കപ്പെടുന്നതിനും ഇവര്‍ വളരെയധികം ആഗ്രഹിക്കപ്പെടുന്നു.

8നും 10നും ഇടയില്‍
രാത്രി എട്ടിനും പത്തിനും ഇടയില്‍ ജനിച്ചവരാണെങ്കില്‍ ഇവര്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നും ഇല്ലെന്നതാണ് സത്യം. ആഗ്രഹങ്ങള്‍ ആയിരിക്കും ഇവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് തന്നെ. അതുകൊണ്ട് ജീവിതത്തില്‍ വളരെയധികം മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇവര്‍. മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നു.

രാത്രി 10നും 12നും ഇടയില്‍
രാത്രി 10നും 12നും ഇടയില്‍ ജനിച്ചവരാണെങ്കില്‍ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ പല വിധത്തില്‍ ജീവിതത്തില്‍ മുന്‍പന്തിയില്‍ എത്താന്‍ ഇവര്‍ക്ക് കഴിയുന്നു. ഉത്തരവാദിത്വം ഏറ്റെടുത്ത് ചെയ്യുന്നതിന് ഇവര്‍ എപ്പോഴും മുന്നിലുണ്ടായിരിക്കും.



Click it and Unblock the Notifications











