TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
ജന്മനക്ഷത്രം വെളിപ്പെടുത്തുന്ന സ്ത്രീ രഹസ്യം
ജനിച്ച മാസവും തീയതിയും വച്ച് നക്ഷത്രം കണക്കാക്കുന്ന രീതി ഇന്ത്യയില്‍ പൊതുവാണ്. കേരളത്തിലെ ഹൈന്ദവര്‍ക്കിടയില്‍ നക്ഷത്രമനുസരിച്ചാണ് പിറന്നാള്‍ കണക്കാക്കുന്നതും.
നക്ഷത്ര ഫലം പല രീതിയിലും നമ്മെ സ്വാധീനിയ്ക്കുന്നുണ്ട്. നക്ഷത്രങ്ങള്‍ക്ക് അധിപന്മാരായ ഗ്രഹ സ്വാധീനമാണ് ഇതിനു പുറകില്‍. ഓരോ നക്ഷത്രങ്ങള്‍ക്കും പൊതുവായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഇത് സ്ത്രീ പുരുഷ കാര്യങ്ങളില്‍ വ്യത്യസ്തവുമാണ്.
സ്ത്രീകളുടെ ജന്മ നക്ഷത്രം വെളിപ്പെടുത്തുന്ന പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ച് അറിയൂ
രേവതി
രേവതി നക്ഷത്രക്കാര്‍ക്ക് സൗന്ദര്യവും ദൈവവിശ്വാസവും അതേ സമയം അന്ധവിശ്വാസവുമുണ്ടാകും. നല്ല ചിന്തയുള്ള ഇവര്‍ സത്യസന്ധരുമാണ്. സ്വന്തം വീട്ടിലും ഭര്‍തൃ വീട്ടിലും ഒരുപോലെ ഭാഗ്യം നല്‍കുന്നവരുമാണ് രേവതി നക്ഷത്രക്കാര്‍
ഉത്രട്ടാതി
ഉത്രട്ടാതി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ മാന്യതയുള്ളവരാകും. ഇൗശ്വരവിശ്വാസികളും ലളിതജീവിതം നയിക്കുന്നവരുമാകും ഇവര്‍. മറ്റുള്ളവരെ സഹായിക്കാന്‍ വിശാലമനസുള്ളവരും.
പൂരുരുട്ടാതി
പൂരുരുട്ടാതി നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍പ പൊതുവെ തന്റേടികളാണ്. നല്ല കുടുംബജീവിതം നയിക്കാന്‍ ഭാഗ്യമുള്ള ഇവര്‍ സത്യസന്ധരും ആത്മാര്‍ത്ഥതയുള്ളവരുമാകും. പെട്ടെന്ന് എടുത്തടിച്ചു സംസാരിയ്ക്കുന്നതു കൊണ്ട് ശത്രുക്കളുണ്ടാകാനും സാധ്യതയുണ്ട്. സ്വന്തം പരിശ്രമം കൊണ്ടു പണമുണ്ടാക്കുന്നവരുമാണ്.
ചതയം
ചതയം നക്ഷത്രക്കാര്‍ക്കു പെട്ടെന്നു ദേഷ്യം വരുമെങ്കിലും ലാളിത്യമുള്ളവരും മറ്റുള്ളവരോടു കരുണയുള്ളവരുമാകും. ദൈവവിശ്വാസമുള്ളവരുമാണിവര്‍. ജീവിതത്തിലെ സുഖ സൗകര്യങ്ങള്‍ അനുഭവിയ്ക്കാന്‍ യോഗമുള്ളവര്‍ കൂടിയാണ് ഇവര്‍.
അവിട്ടം
അവിട്ടം നാളിലെ സത്രീകള്‍ക്ക് ധൈര്യം പൊതുവെ കൂടുതലാകും. സത്യസന്ധവും വിനയമുള്ളവരുമായ ഇവര്‍ നല്ല രീതിയില്‍ കുടുംബം നയിക്കുന്നവരുമാണ്. മറ്റുള്ളവരെ കണ്ണടച്ചു വിശ്വസിയ്ക്കുന്നതു കൊണ്ടുതന്നെ പലപ്പോഴും അപകടങ്ങളില്‍ ചെന്നു വീഴുകയും ചെയ്യും. ഇതു കൊണ്ടു തന്നെ സത്യം വെട്ടിത്തുറന്നു പറയുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിയ്ക്കുകയും ചെയ്യും.
തിരുവോണം
തിരുവോണം വ്യക്തിത്വവും കുലമഹിമയും സ്‌നേഹ, സല്‍സ്വഭാവികളും നല്ല ഭര്‍ത്താവും കുടുംബസുഖവും ലഭിയ്ക്കുന്നവരാണ് തിരുവോണം നക്ഷത്രക്കാരായ സ്ത്രീകള്‍. കുട്ടികളുടെ ഉയര്‍ച്ചയില്‍ പ്രത്യേക താല്‍പര്യം വയ്ക്കുന്നവരും. ദാനധര്‍മ്മങ്ങളില്‍ താല്‍പര്യമുള്ള സ്ത്രീ നക്ഷത്രം കൂടിയാണ് ഇത്.
ഉത്രാടം
ഉത്രാടം നല്ല ശുദ്ധമായ മനസുള്ളവരാണ് ഉത്രാടക്കാരായ സ്ത്രീകള്‍. എന്നാല്‍ വാക്പ്രശ്‌നങ്ങള്‍ കൊണ്ട് ഭര്‍ത്താവുമായി കലഹിയ്ക്കാനും കുട്ടികളില്‍ നിന്നും അകന്നു കഴിയാനും സാധ്യതയുള്ളവരുമാണ്. ഇവര്‍ക്കു പൊതുവേ കുടുംബ സ്വത്ത് അനുഭവിയ്ക്കാന്‍ യോഗമുണ്ടാകുകയും ചെയ്യും.
പൂരാടം
പൂരാടം നക്ഷത്രത്തല്‍ ജനിച്ച സ്ത്രീകള്‍ നല്ല വിദ്യാഭ്യാസം, തൊഴില്‍ നേട്ടങ്ങളുള്ളവരാകും. അടുക്കും ചിട്ടയുമുള്ള ഇവര്‍ കഠിനാധ്വാനം ചെയ്യുന്നവരാണ്, ആത്മവിശ്വാസമുള്ളവരുമാണ്. ദയയും സത്യസന്ധതയുമുള്ള ഇവര്‍ മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറുകയും ചെയ്യും.
മൂലം
മൂലം നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ മൃദുവായ സ്വാഭാവക്കാരാണ്. ദേഷ്യപ്രകൃതമുള്ള ഇവര്‍ തങ്ങളുടെ പങ്കാളിയെ അങ്ങേയറ്റം സ്‌നേഹിയ്ക്കുന്ന പ്രകൃതവുമാണ്. ആവശ്യമില്ലാതെ അഭിപ്രായം പറയുന്ന സ്വാഭാവവും ഇവര്‍ക്കുണ്ട്. ദൈവ വിശ്വാസം കൂടുതലുളളവര്‍ കൂടിയാണ് ഈ നക്ഷത്രക്കാരായ സ്ത്രീകള്‍
തൃക്കേട്ട
തൃക്കേട്ട നക്ഷത്രക്കാരായ സ്ത്രീകള്‍ കഴിവുള്ളവരും അതേ സമയം അസൂയാലുക്കളുമാകും. ബന്ധുക്കളും അയല്‍വാസികളും ഇവര്‍ക്ക് ദോഷങ്ങളുണ്ടാക്കുന്നവരുമാണ്. മറ്റുള്ളവരില്‍ അധികാരം കാണിക്കാന്‍ കഴിയാത്തവരുമാണിവര്‍. അല്‍പം സൂത്രക്കാരികള്‍ എന്ന ഗണത്തില്‍ പെടുത്താവുന്ന നക്ഷത്രമാണിത്.
അനിഴം
അനിഴം നക്ഷത്രത്തില്‍ പെട്ട സ്ത്രീകള്‍ ഗുരുഭക്തിയും ഭര്‍തൃഭക്തിയുമുള്ളവരാകും. ധാരാളം സുഹൃദ്ബന്ധത്തോടു കൂടിയ ഇവര്‍ പിണങ്ങിയാല്‍ പിന്നെ ഇണങ്ങാനാകാത്തവരും സ്വാര്‍ത്ഥരുമാണ്. തങ്ങള്‍ക്ക് അധികാരം വേണം എന്നു കരുതുന്നവരും. സുഖസൗകര്യങ്ങളില്‍ താല്‍പ്പര്യമുള്ളവരായിരിക്കും
വിശാഖം
വിശാഖക്കാരായ സ്ത്രീകള്‍ അടക്കവും ഒതുക്കവും സൗന്ദര്യമുള്ളവരുമാണ്. നല്ല സ്ഥാനമാനങ്ങള്‍ ലഭിയ്ക്കുന്ന ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്നവരും നല്ല പെരുമാറ്റവും സ്വഭാവവും കൊണ്ട് മറ്റുള്ളവരുടെ പ്രീതി പിടിച്ചുപറ്റുന്ന തരക്കാരുമാകും. ഭര്‍ത്താവിനെ ദൈവത്തെപ്പോലെ കരുതുന്നവരും. സൗന്ദര്യമുള്ള വിഭാഗം കൂടിയാണ് ഈ നക്ഷത്രക്കാര്‍
ചോതി
ചോതിക്കാരായ സ്ത്രീകള്‍ കലാവാസനയുള്ളവരാകും. പതിവ്രതകളായ ഇവര്‍ ക്ഷിപ്രസാദികളും ക്ഷിപ്രകോപികളുമാണ്. സന്താനഭാഗ്യമുള്ള ഇവര്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ളവരുമാണ്. വാക്‌സാമര്‍ത്ഥ്യമുള്ള കൂട്ടര്‍ കൂടിയാകും, ഇവര്‍
ചിത്തിര
ചിത്തിരക്കാരായ സ്ത്രീകള്‍ സൗന്ദര്യവും ബുദ്ധിസാമര്‍ത്ഥ്യവും ഉള്ളവരാണ്. നിര്‍ഭാഗ്യം പൊതുവെ കൂടെയുള്ള ഇവര്‍ ദുരാഗ്രഹികളും മററുള്ളവരാല്‍ ബഹുമാനിക്കപ്പെടാത്തവരുമാണ്. വസ്ത്രങ്ങളോടും ആഭരണങ്ങളോടും താല്‍പര്യം കൂടുതലുള്ളവര്‍.
അത്തം
അത്തം നക്ഷത്രത്തിൽ ജനിച്ച സ്ത്രീകൾ എല്ലാ കാര്യത്തിലും സമർത്ഥരായിരിക്കും. പെണ്ണത്തം പൊന്നത്തം എന്നാണ് പൊതുവെ പറയുക. അത്തം നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യവതികളും വിദ്യാസമ്പന്നരുമാകും. സ്വന്തം കാലില്‍ നില്‍ക്കുന്നവര്‍. വിവാഹ ശേഷമാണ് ഇവര്‍ക്കു കൂടുതല്‍ ഉയര്‍ച്ചയുണ്ടാകുക.
ഉത്രം
ഉത്രം തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന തരത്തിലെ സ്ത്രീകളാകും ഉത്രം നക്ഷത്രത്തില്‍ പെട്ടവര്‍. അധികാരസ്വഭാവം കൂടുതലായ ഇവര്‍ക്കു ധൈര്യവും തന്നിഷ്ടവും കൂടുതലുമാണ് പിടിവാശിക്കാരായ ഇവര്‍ ഉറച്ച മനസിന്റെ ഉടമകളുമായിരിയ്ക്കും. വാക്ചാതുരി കൊണ്ട് ആളുകളെ കയ്യിലെടുക്കാന്‍ കഴിവുള്ള കൂട്ടരുമാണ് ഇവര്‍.
പൂരം
പൂരം നക്ഷത്രത്തില്‍ പിറന്ന സ്ത്രീകള്‍ ഭാഗ്യവതികളാണ്. നല്ല സന്താനഭാഗ്യമുള്ള ഇവര്‍ നല്ല പെരുമാറ്റത്തിലൂടെയും വാക്കുകളിലൂടെയും മറ്റുള്ളവരെ ആകര്‍ഷിയ്ക്കുന്നവരുമാണ്. ഉറച്ച തീരുമാനങ്ങളുള്ള ഇവര്‍ക്ക് സമ്പദ്ഭാഗ്യവും ഉണ്ടായിരിയ്ക്കും.
മകം
മകം പിറന്ന മങ്ക എന്നത് സുഖമേറെ അനുഭവിയ്ക്കാന്‍ യോഗമുള്ള നനക്ഷത്രക്കാരാണ്.. സമ്പദ്ഭാഗ്യമുള്ള ഇവര്‍ മറ്റുള്ളവരെ സഹായിക്കുന്ന പ്രകൃതക്കാരുമാണ്. ദൈവവിശ്വാസികളും ആചരങ്ങളില്‍ വിശ്വസിയ്ക്കുന്നവരുമാണ്. പൊതുവേ ജീവിത സുഖം ലഭിയ്ക്കുന്ന നക്ഷത്രക്കാര്‍
ആയില്യം
സ്വഭാവത്തില്‍ പെട്ട സ്ത്രീകള്‍ കലഹിയ്ക്കുന്ന പ്രകൃതമയായിരിയ്ക്കും. കുടുംബത്തില്‍ ആധിപത്യം പുലര്‍ത്താന്‍ താല്‍പര്യപ്പെടുന്ന ഇക്കൂട്ടര്‍ സ്വന്തം ഇഷ്ടത്തിനു മാത്രം പ്രവര്‍ത്തിയ്ക്കുന്നവരുമാണ്. പെട്ടെന്നു ദേഷ്യം വരുന്ന കൂട്ടര്‍ കൂടിയാകും, ഇവര്‍
പൂയം
പൂയം വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ കര്‍ക്കശക്കാരായിരിയ്ക്കും. മനസില്‍ എപ്പോഴും ദുഖിക്കുന്നവര്‍. എടുത്തുചാട്ടം കൂടുതലമായ ഇവര്‍ക്ക് ദാമ്പത്യസുഖവും കുറവാകും. സഹോദരങ്ങളോട് സ്‌നേഹമുള്ള പ്രകൃതം കൂടിയാകും, ഇവരുടേത്.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് തര്‍ക്കസ്വഭാവം കൂടുതാണ്. ഇതുകൊണ്ടുതന്നെ ബന്ധുക്കളുമായി തര്‍ക്കിയ്ക്കും. എന്നാല്‍ പുറത്തുള്ളവരോട് നല്ല രീതിയില്‍ പെരുമാറും. പൊതുവെ ഇത്തരം നക്ഷത്രത്തില്‍ ിറന്നവര്‍ക്ക് നല്ല ഭര്‍ത്താവിനെ ലഭിയ്ക്കാറുണ്ട്. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളവര്‍ കൂടിയാണ് ഇവര്‍. ഭര്‍ത്താവിനോട് അടുപ്പം സൂക്ഷിയ്ക്കുന്ന ഇത്തരക്കാര്‍ എല്ലാ സുഖങ്ങളും ജീവിതത്തില്‍ നേടുന്നവര്‍ കൂടിയാണ്.
തിരുവാതിര
തിരുവാതിര ബുദ്ധിയുള്ളവരാകും തിരുവാതിരക്കാരായ സ്ത്രീകള്‍. എന്നാല്‍ മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിയ്ക്കുന്ന സ്വഭാവക്കാരും. മറ്റുളളവരെ സഹായിക്കുന്നവരും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ളവര്‍ കൂടിയാണ് ഇവര്‍.
മകയിരം
മകയിരം നക്ഷത്രത്തില്‍ ജനിച്ച സ്ത്രീകള്‍ സൗന്ദര്യമുള്ളവരും മധുരമായി സംസാരിയ്ക്കുന്നവരുമാകും. ആഭരണത്തോട് കമ്പമുള്ള ഇവര്‍ക്ക് സന്താനഭാഗ്യവും ഫലം. സ്വന്തം വീട്ടിലെന്ന പോലെ ഭര്‍ത്തൃവീട്ടിലും സ്‌നേഹത്തോടെ പെരുമാറുന്നവര്‍. ആചാരങ്ങളും അനുഷ്ഠാനങ്ങളും കൃത്യമായി പാലിക്കുന്ന കൂട്ടരുമാകും, ഇത്തരം സ്ത്രീകള്‍
രോഹിണി
രോഹിണി നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യത്തില്‍ മുന്‍പന്തിയിലാകും. കുടുംബസ്‌നേഹമുള്ളവരും നല്ല സ്വഭാവഗുണമുള്ളവരുമാകും ഇവര്‍. സാമ്പാദ്യശീലമുള്ള സ്ത്രീകള്‍ കൂടയാകും, രോഹിണി നക്ഷത്രത്തില്‍ ജനിയ്ക്കുന്നവര്‍. ഈശ്വര വിശ്വാസം കൂടുതലുള്ളവരും
കാര്‍ത്തിക
കാര്‍ത്തിക നക്ഷത്രത്തിലെ സ്ത്രീകള്‍ പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് പ്രധാന്യം കൊടുക്കാത്തവരാണ്. അഹങ്കാരവും കലഹസ്വഭാവവുമള്ളവരാണിവര്‍. അതേ സമയം ഇവര്‍ക്കു സമൂഹത്തില്‍ സ്ഥാനവും കിട്ടും. എല്ലാ വിധത്തിലെ സുഖ സൗകര്യങ്ങളും ജീവിതത്തില്‍ ലഭിയ്ക്കുന്നവരാണ് ഇക്കൂട്ടര്‍.
ഭരണി
ഭരണി നക്ഷത്രക്കാരായ സ്ത്രീകള്‍ പൊതുവെ പിടിവാശി കൂടുതലുള്ളവരാണ്. മേധാവിത്വസ്വഭാവമുള്ള ഇവര്‍ ഭര്‍തൃകുടുംബവുമായി ഒത്തു പോകാത്തവരും സ്വന്തം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നവരുമാണ്. മനശ്ചാഞ്ചല്യമുളള ഇക്കൂട്ടര്‍ സ്വന്തം മാതാപിതാക്കളെ സംരക്ഷിയ്ക്കും. സ്വയം പുകഴുത്തുന്ന കൂട്ടരുമാണ്.
അശ്വതി
അശ്വതി നക്ഷത്രക്കാരായ സ്ത്രീകള്‍ സൗന്ദര്യമുള്ളവരാകും. സാമ്പത്തികമായി ശോഭിക്കുന്നവരും നല്ല വാക്കുകള്‍ പറയുന്നവരും ഭക്തിയള്ളവരുമാകും, ഈ നക്ഷത്രത്തിലെ സ്ത്രീകള്‍. നല്ല മനസുള്ള ഇവരുടെ പ്രത്യേകത നിറഞ്ഞ സൗന്ദര്യം തന്നെയാണ്.