ജനിച്ച മാസം പറയൂ; സമ്പന്നതയോ ദാരിദ്ര്യമോ ഭാവിഫലമെന്ന് അറിയാം

ദാരിദ്ര്യം എന്ന് പറയുന്നത് എല്ലാവരുടേയും സൈ്വര്യം കെടുത്തുന്ന ഒന്നാണ്. പലപ്പോഴും നമ്മുടെ ദാരിദ്ര്യത്തിന് കാരണം നമ്മള്‍ തന്നെയായിരിക്കും. ചിലരില്‍ ജനിച്ച സമയവും നേരവും എല്ലാം ഇത്തരത്തില്‍ ദാരിദ്ര്യത്തിന് കാരണമാകുന്നു. ജനിച്ച മാസവും ആരോഗ്യവും എല്ലാം ഇത്തരത്തില്‍ നമ്മുടെ സാമ്പത്തിക നിലയെ തീരുമാനിക്കുന്നതാണ്. ശാസ്ത്രീയമായും ഇത്തരം പ്രവചനങ്ങളില്‍ സത്യമുണ്ടെന്നാണ് ജ്യോതിശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരും ഇത്തരം കാര്യങ്ങളില്‍ വിശ്വസിക്കുന്നവരും പറയുന്നത്.

ഇംഗ്ലീഷ് മാസമനുസരിച്ച് ഓരോരുത്തര്‍ക്കും ഓരോ അവസ്ഥകളാണ് ഉണ്ടാവുന്നത്. ദാരിദ്ര്യം മാറി സാമ്പത്തിക നേട്ടം ഉണ്ടാവുമോ എന്നത് അറിയേണ്ട ഒന്നാണ്. പല അവസ്ഥകളിലും ഇത്തരം കാര്യങ്ങള്‍ വളരെയധികം അറിയേണ്ട ഒന്നാണ്. ഓരോ മാസത്തിലും ജനിച്ചവരുടെ സാമ്പത്തിക നില എങ്ങനെയെന്ന് നോക്കാം.

 ജനുവരി

ജനുവരി

ജനുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടവും നഷ്ടവും ഒരു പോലെ ഉണ്ടാവുന്ന അവസ്ഥയായിരിക്കും. എത്ര വലിയ കിട്ടാക്കടവും കിട്ടുന്നവരായിരിക്കും ഇവര്‍. എന്നാല്‍ രോഗങ്ങള്‍ ഇവരുടെ കാര്യത്തില്‍ കൂടുതലായിരിക്കും. ആരോഗ്യകാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കേണ്ട അവസ്ഥയായിരിക്കും. എത്ര പണം കിട്ടിയാലും ഇതെല്ലാം ആശുപത്രിയില്‍ ചിലവാക്കേണ്ട അവസ്ഥയായിരിക്കും ഇവര്‍ക്ക്. ജനുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടെങ്കിലും പലപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ട അവസ്ഥ ഇവരില്‍ സ്ഥിരമായി ഉണ്ടാവുന്നു.

 ഫെബ്രുവരി

ഫെബ്രുവരി

ഫെബ്രുവരി മാസത്തില്‍ ജനിച്ചവര്‍ക്ക് പണം എങ്ങനെ സൂക്ഷിച്ച് കൈകാര്യം ചെയ്യണം എന്ന കാര്യം അറിയാം. സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന കാര്യത്തില്‍ വളരെ മുന്നിലാണ് ഈ മാസക്കാര്‍. സാമ്പത്തിക അച്ചടക്കം പാലിക്കുന്നവരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ ദാരിദ്ര്യം ഇവരെ തൊട്ടു പോലും നോക്കില്ല. എങ്കിലും സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ പരിഹരിക്കപ്പെടുന്ന അവസ്ഥയില്‍ ആയിരിക്കും. മറ്റുള്ളവരോടും എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കും എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് നല്ലതാണ്.

മാര്‍ച്ച്

മാര്‍ച്ച്

മാര്‍ച്ച് മാസത്തില്‍ ജനിച്ചവര്‍ പലപ്പോഴും കടം വാങ്ങാന്‍ അല്‍പം താല്‍പ്പര്യം കൂടുതലുള്ളവര്‍ ആയിരിക്കും. ഇനി കടം വാങ്ങിയാലും എത്രയും പെട്ടെന്ന് തിരിച്ച് കൊടുക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. പല അവസ്ഥകളിലും കടം വാങ്ങിക്കുമെങ്കിലും ഒരിക്കലും ഇത് സാമ്പത്തിക നിലയെ തകര്‍ക്കുന്നില്ല. അവശ്യസമയത്ത് കടം വാങ്ങിയാലും കാര്യം നടക്കുന്നു. ഇതൊരിക്കലും കടം വാങ്ങി പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുകയില്ല.

ഏപ്രില്‍

ഏപ്രില്‍

ഏപ്രില്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടം നല്ല രീതിയില്‍ ഉണ്ടാവുന്നു. മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടേ ഇരിക്കും. ഒരിക്കലും സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യം ഇവര്‍ക്കില്ല. ഒരിക്കലും സാമ്പത്തിക കാര്യങ്ങളില്‍ ഇവര്‍ താഴ്ന്ന് പോവില്ല. പണം സമ്പാദിക്കുന്നതിനും അതെങ്ങനെ കൈകാര്യം ചെയ്യണം എന്നതും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 മെയ്

മെയ്

ആത്മവിശ്വാസമായിരിക്കും ഇവരുടെ കൂടപ്പിറപ്പ്. സാമ്പത്തിക നേട്ടം ഇവരില്‍ ഉണ്ടാവുമെങ്കിലും പല വിധത്തിലുള്ള പ്രഷ്‌നങ്ങളും ഇവര്‍ക്ക് ചുറ്റും ഉണ്ടാവുന്നു. ഇതെല്ലാം ഇവരുടെ സാമ്പത്തിക നേട്ടത്തിന് സഹായിക്കുന്ന ഒന്നാണ്. ഒരു തരത്തിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇവരെ അലട്ടുകയില്ല. സുഹൃത്തുക്കളും കുടുംബവും തന്നെയായിരിക്കും ഇവരുടെ ഏറ്റവും വലിയ സമ്പത്ത്.

ജൂണ്‍

ജൂണ്‍

ജൂണ്‍ മാസത്തില്‍ ജനിച്ചവര്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ പല വിധത്തിലാണ് ഉണ്ടാവുന്നത്. കാലങ്ങളായി കിട്ടാത്ത കടങ്ങള്‍ തിരിച്ച് കിട്ടുന്നതിന് സാധിക്കുന്നു. എത്രയൊക്കെ സ്വത്തുക്കള്‍ ഉണ്ടെങ്കിലും അത് അനുഭവിക്കാന്‍ പലര്‍ക്കും ഇവര്‍ക്ക് കഴിയുകയില്ല. ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. സമ്പത്ത് ഒരു വിഷയമാണെങ്കില്‍ പോലും പ്രതിസന്ധികളും ചില്ലറയല്ല.

 ജൂലൈ

ജൂലൈ

എത്ര കഠിനമായി അധ്വാനിച്ചാലും പലപ്പോഴും സ്വരുക്കൂട്ടി വെക്കുന്ന പണമെല്ലാം പല വിധത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇവര്‍ക്കുണ്ടാവുന്നത്. സമ്പാദിക്കുന്ന പണമെല്ലാം നല്ല രീതിയില്‍ തന്നെ സൂക്ഷിച്ച് വെക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഏത് അവസ്ഥയിലും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന അവസ്ഥയാണെങ്കിലും അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്താന്‍ പലപ്പോഴും പണത്തിന് കഴിയുന്നു. പണം സ്വരുക്കൂട്ടി വെക്കുന്ന കാര്യത്തില്‍ ഇവര്‍ മുന്നിലാണ്.

ഓഗസ്റ്റ്

ഓഗസ്റ്റ്

കടം കൊടുക്കുന്ന കാര്യത്തില്‍ അല്‍പം പിന്നിലായിരിക്കും ഇവര്‍. അതിലുപരി കടംകൊടുത്താല്‍ ആ പണം തിരിച്ച് കിട്ടുന്നത് വരെ ഇവര്‍ക്ക് മനസമാധാനമുണ്ടാവില്ല. അനാവശ്യമായി ഒരു കാര്യത്തിനും കാശ് ചിലവാക്കില്ല ഇവര്‍. അതുകൊണ്ട് തന്നെ ഒരു സാമ്പത്തിക പ്രതിസന്ധിയും ഇവരെ ബാധിക്കുകയേ ഇല്ല. ആരെയെങ്കിലും സഹായിക്കണം എന്നുണ്ടെങ്കില്‍ പോലും പണം വാങ്ങി മാത്രമേ അത് ചെയ്യുകയുള്ളൂ.

 സെപ്റ്റംബര്‍

സെപ്റ്റംബര്‍

സെപ്റ്റംബര്‍ മാസത്തില്‍ ജനിച്ചവരും പിശുക്കിന്റെ കാര്യത്തില്‍ മുന്നിലാണ്. എന്നാല്‍ ഏത് കാര്യത്തില്‍ കൈ വെച്ചാലും അതെല്ലാം പൊന്നാക്കുന്നവരാണ് ഇവര്‍. ഇവരോടൊപ്പം ചേര്‍ന്നാല്‍ അത് പോസിറ്റീവ് എനര്‍ജി ജീവിതത്തില്‍ നിറക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല പല വിധത്തില്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ പണം കൊണ്ട് നേരിടുന്നവരാണ് ഇവര്‍.

 ഒക്ടോബര്‍

ഒക്ടോബര്‍

ജോലി ചെയ്യുന്നത് തന്നെ പണം സമ്പാദിക്കാനാണ് എന്ന ചിന്തയായിരിക്കും ഇവര്‍ക്കുണ്ടാവുക. അതുകൊണ്ട് തന്നെ ലാഭം മാത്രം കിട്ടുന്ന ബിസിനസിനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. ജോലി ചെയ്യുക എന്നതിനേക്കാള്‍ പണം തന്നെയായിരിക്കും ഇവരുടെ ലക്ഷ്യം. എങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ വളരെധികം നിയന്ത്രണങ്ങള്‍ ഉള്ള ആളായിരിക്കും നിങ്ങള്‍.

 നവംബര്‍

നവംബര്‍

സാമ്പത്തിക പ്രതിസന്ധി ജീവിതത്തില്‍ ഉടനീളം ഇവരെ ബാധിച്ച് കൊണ്ടേ ഇരിക്കും. സമ്പാദിക്കാന്‍ ഇവര്‍ക്ക് കഴിയുമെങ്കിലും പലപ്പോഴും അതെല്ലാം പല വിധത്തില്‍ ജീവിതത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ല. അത്രക്കും പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയായിരിക്കും ഇവരിലുണ്ടാവുക. സാമ്പത്തിക പ്രതിസന്ധി ഇവരുടെ ജീവിതത്തെ മാറ്റി മറിക്കും.

 ഡിസംബര്‍

ഡിസംബര്‍

മടിയന്‍മാരായിരിക്കും ഇവര്‍. അതുകൊണ്ട് തന്നെ അധ്വാനിക്കാതെ എങ്ങനെ പണമുണ്ടാക്കാം എന്ന ചിന്തയായിരിക്കും ഇവര്‍ക്ക് കൂടുതല്‍ ഉണ്ടാവുന്നത്. ഏത് വിധത്തിലുള്ള കണക്ക് കൂട്ടലുകളും ഇവര്‍ക്ക് പണത്തിന്റേത് മാത്രമായിരിക്കും. അതുകൊണ്ട് തന്നെ കണക്കിക്കൂട്ടലുകളിലൂടെ അളവില്‍ കവിഞ്ഞ സ്വത്ത് ലഭിക്കുന്നതിന് ഇവര്‍ക്ക് കഴിയുന്നു.

X
Desktop Bottom Promotion