For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ മൃഗങ്ങളും പക്ഷികളും വീട്ടിലേക്ക് ഐശ്വര്യക്കേട്‌

|

വീട്ടില്‍ ഐശ്വര്യം നിറക്കുന്നതിന് വേണ്ടിയാണ് എല്ലാവരും ശ്രമിക്കുന്നത്. നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് നമ്മള്‍ ശ്രമിക്കേണ്ടത്. നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കുന്നതിന് വേണ്ടിയാണ് നമ്മളോരോരുത്തരും ശ്രമിക്കുന്നതും. നെഗറ്റീവ് എനര്‍ജി നമുക്ക് നല്‍കുന്നത് പലപ്പോഴും ഐശ്വര്യക്കേടും പ്രശ്‌നങ്ങളും തന്നെയാണ്. ഇതിന്റെ കാരണങ്ങള്‍ അറിഞ്ഞ് വേണം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നതിന്.

പലപ്പോഴും വീട്ടിലെ ഐശ്വര്യക്കേടിന് കാരണം നമ്മുടെ അശ്രദ്ധ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങളും ചെയ്യേണ്ടത്. വീട്ടില്‍ പല വിധത്തിലുള്ള മൃഗങ്ങളെ വളര്‍ത്തുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ മൃഗങ്ങളെല്ലാം ഐശ്വര്യം നിറക്കുന്നതാണോ അല്ലയോ എന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് നെഗറ്റീവ് എനര്‍ജിയാണ് ഉണ്ടാക്കുന്നത്.

<strong>Most read: ഒടിയന്റെ ഒടിവിദ്യയുടെ ചുരുളഴിക്കും രഹസ്യങ്ങള്‍</strong>Most read: ഒടിയന്റെ ഒടിവിദ്യയുടെ ചുരുളഴിക്കും രഹസ്യങ്ങള്‍

ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കും ഇത് കാരണമാകുന്നുണ്ട്. ചില പക്ഷികളും മൃഗങ്ങളും നമുക്ക് നല്‍കുന്നത് നിര്‍ഭാഗ്യമാണ്. ഇവ വീട്ടില്‍ കയറിയാല്‍ അത് പലപ്പോഴും നിര്‍ഭാഗ്യവും ഐശ്വര്യക്കേടും കൊണ്ടാണ് വരുന്നത് എന്നതാണ് സത്യം. ഏതൊക്കെ മൃഗങ്ങളേയും പക്ഷികളേയും ആണ് വീട്ടിനുള്ളില്‍ കടക്കാന്‍ അനുവദിക്കാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

പ്രാവ്

പ്രാവ്

പലരുടേയും വീട്ടില്‍ പ്രാവ് ഉണ്ട്. പലപ്പോഴും പ്രാവിന്റെ താവളം എന്ന് പറയുന്നത് ഒഴിഞ്ഞ് കിടക്കുന്ന കെട്ടിടങ്ങളും പണി പൂര്‍ത്തിയാവാത്ത കെട്ടിടങ്ങളും ആണ്. ഇത് കൂടാതെ വീട്ടിലേക്കും ചേക്കേറാന്‍ പ്രാവുകള്‍ വരാറുണ്ട്. മഴയും ഇടിയും മറ്റും ഉണ്ടാവുമ്പോള്‍ പ്രാവ് വീടിന്റെ ഇറയത്ത് വരാറുണ്ട്. എന്നാല്‍ ഇത് അത്ര നല്ലതല്ല എന്നാണ് പണ്ടുള്ളവര്‍ പറയുന്നത്. ഇത്തരത്തില്‍ പ്രാവ് വീട്ടില്‍ കയറുന്നത് അശുഭകരമായ സൂചനയായാണ് കണക്കാക്കുന്നത്. ഇത് നെഗറ്റീവ് എനര്‍ജിയും ഐശ്വര്യക്കേടും വരുന്നതിന് കാരണമാകുന്നുണ്ട്. മാത്രമല്ല ദുശകുനമായാണ് ഇത് പലരും കണക്കാക്കുന്നത്. മാത്രമല്ല ഇത് ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളെ മുന്‍കൂട്ടി കാണേണ്ടത് അത്യാവശ്യമാണ്.

തേനീച്ച

തേനീച്ച

തേനീച്ച വീട്ടില്‍ വരുന്നതും വീട്ടില്‍ വഴക്കും കലഹവും ഉണ്ടാവുന്നതിന് കാരണമാകുന്നു എന്നാണ് വിശ്വാസം. പ്രത്യേകിച്ച് തണുപ്പ് കാലങ്ങളില്‍ തേനീച്ച വീട്ടില്‍ കൂടുതലായി കാണപ്പെടുന്നു. തണുപ്പ് കിട്ടുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ തേനീച്ചയെ കാണപ്പെടുന്നു. ഇത് വീട്ടിനുള്ളിലാണെങ്കില്‍ പോലും അവിടെ തേനീച്ച കാണുന്നു. എന്നാല്‍ തേനീച്ച കൂട് വീട്ടില്‍ ഉണ്ടാവുന്നത് ദുശകുനമായാണ് കണക്കാക്കുന്നത്. മാത്രമല്ല വീട്ടിലുള്ളവര്‍ക്ക് അപകടവും മറ്റ് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തേനീച്ചക്കൂട് വീട്ടിനകത്ത് കണ്ടാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ എടുത്ത് കളയാന്‍ ശ്രമിക്കണം. ഇത് അപകടവുമാണ് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്.

 വവ്വാല്‍

വവ്വാല്‍

വവ്വാല്‍ വീട്ടിനുള്ളില്‍ കയറുന്നതും ദു:ശ്ശകുനമായാണ് കണക്കാക്കുന്നത്. ഇത് ജീവിതത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്നതിന് കാരണമാകുന്നു. വവ്വാല്‍ സാധാരണയായി രാത്രി കാലങ്ങളിലാണ് പുറത്തിറങ്ങാറുള്ളത്. എന്നാല്‍ പകല്‍ സമയങ്ങളില്‍ അസാധാരണമായി വവ്വാലിനെ വീട്ടില്‍ കണ്ടാല്‍ അത് ഐശ്വര്യക്കേടിന് കാരണമാകുന്നു. മാത്രമല്ല ഏത് സമയത്തായാലും വവ്വാല്‍ വീട്ടിനുള്ളില്‍ അകപ്പെട്ടാല്‍ അത് വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്നു. മാത്രമല്ല പലപ്പോഴും അപ്രതീക്ഷിത അപകടങ്ങള്‍ക്കും ഇത് കാരണമാവും എന്നാണ് വിശ്വാസം. സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കാവുന്നതാണ്.

മൂങ്ങ

മൂങ്ങ

മൂങ്ങയും നിര്‍ഭാഗ്യം കൊണ്ട് വരുന്ന പക്ഷികളില്‍ ഒന്നാണ്. ഒരിക്കലും അപകടത്തിലായാല്‍ പോലും വീട്ടില്‍ മൂങ്ങ കയറാതിരിക്കാന്‍ ശ്രദ്ധിക്കണം. രാത്രിയിലാണ് മൂങ്ങക്ക് കണ്ണു കാണുന്നത്. ഈ സമയത്ത് മൂങ്ങ വീട്ടിലേക്ക് കയറിയാല്‍ അത് കുടുംബത്തില്‍ ഉള്ളവര്‍ക്ക് രോഗസാധ്യത വര്‍ദ്ധിപ്പിക്കും എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ജീവിതത്തിലെ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല ഇത് ജീവിതത്തില്‍ ധാരാളം നഷ്ടങ്ങളിലേക്ക് നയിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ നല്‍കാവുന്നതാണ്. ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും ബുദ്ധിമുട്ടുകളും ഇത് കൊണ്ടു വരുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്.

 കറുത്ത പൂച്ച

കറുത്ത പൂച്ച

എപ്പോഴും കറുത്ത പൂച്ച ദു:ശകുനമായാണ് കണക്കാക്കുന്നത്. പൂച്ചകള്‍ വീട്ടില്‍ വളര്‍ത്തുന്നവര്‍ നിരവധിയാണ്. എന്നാല്‍ പലപ്പോഴും കറുത്ത പൂച്ച വീട്ടില്‍ എത്തുന്നത് പലപ്പോഴും ജീവിത്തതില്‍ നഷ്ടങ്ങള്‍ ഉണ്ടാക്കും എന്നാണ് വിശ്വാസം. മാത്രമല്ല ജീവിതത്തില്‍ സാമ്പത്തികമായും ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കുടുംബത്തില്‍ നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും കറുത്ത പൂച്ചയുടെ സാന്നിധ്യം കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലും ജീവിതത്തില്‍ ഐശ്വര്യക്കേടാവും എന്നാണ് വിശ്വാസം.

English summary

birds and animals that bring bad luck if they enter your house

These birds and animals that bring bad luck if they enter your house, take a look.
Story first published: Tuesday, December 18, 2018, 12:28 [IST]
X
Desktop Bottom Promotion