ഈ രാശിക്കാര്‍ നല്ല ഭാര്യമാര്‍

Posted By:
Subscribe to Boldsky

സൂര്യരാശി അഥവാ സോഡിയാക് സൈന്‍ പലരേക്കുറിച്ചും പലതും പറയുന്നുണ്ട്. രാശി ജനിച്ച മാസം അടിസ്ഥാനമാക്കിയാണ്. ഒരു പ്രത്യേക മാസത്തിലെ ഒരു പ്രത്യേക ദിവസം മുതല്‍ അടുത്ത മാസത്തിലെ ഏതാണ് 30 ദിവസം വരെ. അങ്ങനെ നോക്കുമ്പോള്‍ പൊതുവെ 12 സോഡിയാക് സൈനുകള്‍ ഉണ്ടെന്നും പറയാം.

സോഡിയാക് സൈന്‍ പ്രകാരം ചില പ്രത്യേക രാശിയില്‍ ജനിച്ച സ്ത്രീകള്‍ നല്ല ഭാര്യമാകാരുമന്നും പറയാറുണ്ട്. ഏതെല്ലാം രാശിപ്രകാരം ജനിച്ച സ്ത്രീകളാണ് കൂടുതല്‍ നല്ല ഭാര്യമാരാകാറെന്നു നോക്കൂ,

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകളാണ് നല്ല ഭാര്യമാരാകുവാന്‍ കഴിവുള്ള ഏറ്റവും മികച്ച സോഡിയാക് സൈനില്‍ പെടുന്നവരെന്നു പറയാം. ഉപാധികളില്ലാതെ സ്‌നേഹിയ്ക്കുന്നവരാണ് ഇവര്‍. നല്ല ഭാര്യ മാത്രമല്ല, നല്ല അമ്മ കൂടിയാകുന്നവര്‍. വളറെ നല്ല കുടുംബാന്തരീക്ഷം ഉണ്ടാക്കുവാന്‍ കഴിവുള്ളവരാണ് ക്യാന്‍സര്‍ വിഭാഗത്തില്‍ പെടുന്നവര്‍. കുടുംബവും കുട്ടികളുമാകും ഇവരുടെ മുന്‍ഗണന.

ഏരീസ്‌

ഏരീസ്‌

ഏരീസാണ് നല്ല ഭാര്യമാരാകുവാന്‍ മികച്ച മറ്റൊരു സോഡിയാക് സൈന്‍. എല്ലാ കാര്യങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഭാര്യമാരാകും ഇവര്‍. പങ്കാളിയ്ക്ക് എപ്പോഴു സപ്പോര്‍ട്ടായി നില്‍ക്കുന്നവര്‍. അല്‍പം സ്ട്രിക്റ്റും ഉറച്ച തീരുമാനവും ഉള്ള ഇവര്‍ നല്ല അമ്മമാരുമാകും.

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ ഭാര്യയെന്ന നിലയ്ക്ക് അങ്ങേയറ്റം വിശ്വസ്തത പുലര്‍ത്തുന്നവരാകും. ഉപാധികളില്ലാതെ നിറഞ്ഞ സ്‌നേഹം നല്‍കുന്ന അമ്മമാര്‍ കൂടിയാകും ഇവര്‍.

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍

കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഒരേ സമയം പല കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാകും. ശ്രമം കൊണ്ടു കാര്യം സാധിയ്ക്കുന്നവര്‍. എല്ലാ കാര്യങ്ങളിലും ചിട്ട പുലര്‍ത്തുന്ന ഇവര്‍ക്കൊപ്പം ജീവിയ്ക്കണമെങ്കിലും ചിട്ടയായ രീതിയില്‍ നിങ്ങളും കഴിയേണ്ടി വരും.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ സൂത്രക്കാരാണെന്നു വേണം, പറയാന്‍. ഒരു ദിവസം ഇവരില്‍ നിന്നും നിങ്ങളാഗ്രഹിയ്ക്കുന്ന കെയറിംഗും സ്‌നേഹവും ലഭിയ്ക്കും. അടുത്ത ദിവസം നേരെ തിരിഞ്ഞ സ്വഭാവവും പ്രതീക്ഷിയ്ക്കാം.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഒരിടത്ത് ഉറച്ചു നില്‍ക്കുന്ന ശീലക്കാരാകില്ല. തങ്ങള്‍ക്ക് പറ്റില്ലെന്നു കണ്ടാല്‍ ഇട്ടിട്ടു പോകുന്ന പ്രകൃതക്കാരെന്നു വേണമെങ്കില്‍ പറയാം. മറ്റുള്ളവരെ അല്‍പം ആശയക്കുഴപ്പത്തിലാക്കുന്ന പ്രകൃതക്കാരുമാകും.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ട സ്ത്രീകളും ഭാര്യമാരാകാന്‍ പറ്റിയവരാണ്. തെറ്റും ശരിയും തിരിച്ചറിയാന്‍ സാധിയ്ക്കുന്ന, ഉറച്ച അഭിപ്രായവും വ്യക്തിത്വവും ഉള്ളവര്‍. കുടുംബത്തിനു വേണ്ടി എന്തു ത്യാഗവും ചെയ്യുന്നവര്‍. അത് ത്ങ്ങളുടെ കടമയാണെന്നു കരുതുന്നവരും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ട സ്ത്രീകളും മികച്ച ഭാര്യമാരാകും. ഇവര്‍ സമൂഹവുമായി അടുത്തിടപഴകുന്നവരും നല്ല ഹ്യൂമര്‍സെന്‍സുള്ളവരുമാകും. പൊതുവെ റൊമാന്റിക്കുമാകും, ഇക്കൂട്ടര്‍.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ സൈനില്‍ വരുന്ന സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അവര്‍ നിങ്ങളിലെ നന്മ പുറത്തു കൊണ്ടുവരാന്‍ സഹായിക്കുന്നവരാണ്. അവരുടെ ലക്ഷ്യങ്ങള്‍ ഉന്നതങ്ങളാകും. ഇതുകൊണ്ടുതന്നെ അവരുടെ പ്രതീക്ഷയ്‌ക്കൊത്തു വളരാന്‍ നല്ലപോലെ ശ്രമിക്കേണ്ടിയും വരും.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ വിശ്വസ്തരാകും. നിങ്ങള്‍ അവരുടെ വിശ്വസ്തത നേടാന്‍ അര്‍ഹരല്ലെങ്കില്‍ പോലും രണ്ടാമത് നിങ്ങള്‍ക്കൊരു അവസരം നല്‍കാന്‍ തയ്യാറാകുന്നവര്‍. നല്ല ബുദ്ധിയുള്ള ഇവരുടെ നല്ല സ്വഭാവവിശേഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും മറക്കാനും സാധിയ്ക്കില്ല.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ഒരു തവണ സ്‌നേഹിച്ചാല്‍ തുടര്‍ന്നും സനേഹിച്ചു കൊണ്ടിരിയ്ക്കും. നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്ന തെറ്റുകള്‍ പോലും അവരുടെ സ്‌നേഹത്തെ ബാധിയ്ക്കില്ല. വളരെ വിശ്വസ്തരായ ഇവര്‍ കുടുംബത്തെ സംരക്ഷിയ്കുന്നവരുമാണ്.

അക്വേറിയസ്

അക്വേറിയസ്

അക്വേറിയസ് വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ പെട്ടെന്നു തന്നെ ആവേശഭരിതരാകുന്ന തരമാണ്. വളരെ സ്മാര്‍ട്ടായ ഇവര്‍ തങ്ങള്‍ക്ക് ചേര്‍ന്ന വിധത്തിലെ പങ്കാളികളെ ആഗ്രഹിയ്ക്കുന്നവരുമാണ്. മടുപ്പു തോന്നിയാല്‍ ഇട്ടിട്ടുപോകാനും മടിക്കാത്തവര്‍.

English summary

Best Women To Marry According To Zodiac Sign

Best Women To Marry According To Zodiac Sign, read more to know about