For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉയര്‍ന്ന മാറിടമുള്ള സ്ത്രീയെങ്കില്‍ ലക്ഷണം

|

നല്ല ലക്ഷണം എന്നത് മുന്നില്‍ കാണുന്ന ശകുനത്തെ മാത്രമല്ല, പറയുന്നത്. ആളുകളുടെ കാര്യത്തിനും പറയാറുണ്ട്.

ലക്ഷണശാസ്ത്രം എന്ന ഒന്നു തന്നെയുണ്ട്, സ്ത്രീ പുരുഷന്മാരുടെ ശരീരഭാഗത്തിന്റെ പ്രത്യേകതകള്‍ നോക്കി ലക്ഷണം പറയുന്ന രീതി. സാമുദ്രികശാസ്ത്രത്തിന്റെ ഒരു ഭാഗമാണിത്,

സാമുദ്രികശാസ്ത്രമനുസരിച്ച് സ്ത്രീ പുരുഷന്മാരുടെ ചില പ്രത്യേക ശാരീരികപ്രകൃതം അനുസരിച്ച് നല്ലതും ചീത്തയുമെല്ലാം തരം തിരിച്ചു കാണാനാകുമെന്നു വേണം, പറയാന്‍. കാല്‍പാദം മുതല്‍ മുടി വരെയുള്ള കാര്യങ്ങള്‍ അനുസരിച്ച് ഇതു പറയും.

സ്ത്രീയുടെയും പുരുഷന്റെയും പ്രത്യേകതകള്‍ വ്യത്യസ്തമായ രീതിയിലാണ് സാമുദ്രികശാസ്ത്രം പറയുന്നത്. പുരുഷന്റെ പോലെയാകില്ല, സ്ത്രീ ശരീര ശാസ്ത്രം.

ലക്ഷണശാസ്ത്രമനുസരിച്ച് ചില പ്രത്യേക ലക്ഷണങ്ങള്‍ നല്ല സ്ത്രീകളെക്കാണിയ്ക്കുന്നു. ചിലത് ചീത്ത സ്ത്രീകളേയും. ഇതു മാത്രമല്ല, സ്ത്രീയുടെ ഭാഗ്യനിര്‍ഭാഗ്യങ്ങളും ഇവരെ വിവാഹം കഴിയ്ക്കാനാകുമോയെന്ന കാര്യവുമെല്ലാം സാമുദ്രിക ശാസ്ത്രം പറയുന്നുണ്ട്.

സാമുദ്രികശാസ്ത്ര പ്രകാരം ചില പ്രത്യേക സ്ത്രീ ലക്ഷണങ്ങളെക്കുറിച്ചറിയൂ,

ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍

ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍

ചരിഞ്ഞ പുരികങ്ങളുള്ള സ്ത്രീകള്‍ കുടുംബത്തോട് ആത്മാര്‍ത്ഥതയുള്ളവരാകും. എന്നാല്‍ സ്വന്തം ജീവിതം, തൊഴില്‍ എന്നിവയെക്കുറിച്ച് ആവറേജ് ആഗ്രഹങ്ങള്‍ മാത്രം വച്ചു പുലര്‍ത്തുന്നവരും.

ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍

ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍

ചെറുതും ഒരേപോലെയുമുള്ള പുരികളുള്ള സ്ത്രീകള്‍ സത്യസന്ധതയുള്ളവരും സ്വാഭാവമൂല്യം ജീവിതത്തില്‍ മുഴുവന്‍ കാ്ത്തുസൂക്ഷിയ്ക്കുന്നവരുമായിരിയ്ക്കും. ഇതുകൊണ്ടുതന്നെ സമൂഹത്തില്‍ ഇവര്‍ക്കു നല്ലൊരു സ്ഥാനം ലഭിയ്ക്കുകയും ചെയ്യും.

 കൂട്ടുപുരികം

കൂട്ടുപുരികം

പുരുഷന്മാര്‍ക്കു കൂട്ടുപുരികം നല്ലതെങ്കിലും സ്ത്രീകള്‍ക്കു കൂട്ടുപുരികം നല്ലതല്ലെന്നാണ് വിശ്വാസം. ഇത് ഇവരുടെ കലഹസ്വഭാവമാണ് കാണിയ്ക്കുന്നതെന്ന് സാമുദ്രികശാസ്ത്രത്തില്‍ വിശദീകരിയ്ക്കുന്നു. അനാരോഗ്യകരമായ മത്സരസ്വഭാവവും അത്യാഗ്രഹവും ഇത്തരം സ്ത്രീകള്‍ക്കുണ്ടാകും.

വലിയ വട്ടത്തിലുള്ള കണ്ണുകള്‍

വലിയ വട്ടത്തിലുള്ള കണ്ണുകള്‍

വലിയ വട്ടത്തിലുള്ള കണ്ണുകള്‍ ചുറ്റുപാടുമുള്ളവരെ സന്തോഷിപ്പിയ്ക്കുന്ന പ്രകൃതമുള്ളവരാണ്. കളിമട്ടുള്ള സ്ത്രീകള്‍. കണ്ണിന്റെ വാലറ്റത്ത് വെളുത്തു നിറത്തോടു ചേര്‍ന്നു ചുവപ്പുരാശിയെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഭാഗ്യവതികളെന്നാണ് കാഴ്ചപ്പാട്.

കറുത്ത കൃഷ്ണമണി

കറുത്ത കൃഷ്ണമണി

കറുത്ത കൃഷ്ണമണികളെങ്കില്‍ ഉള്‍വലിഞ്ഞ പ്രകൃതം സൂചിപ്പിയ്ക്കുന്നു. ബ്രൗണ്‍ കൃഷ്ണമണികളെങ്കില്‍ മറ്റുള്ളവരെ അമിതമായി വിശ്വസിയ്ക്കുന്ന, കെയറിംഗ് ടൈപ്പ് സ്ത്രീകളാകും. ചാര നിറത്തിലെ കൃഷ്ണമണികളുള്ള സ്ത്രീകള്‍ സ്വാര്‍ത്ഥ സ്വഭാവമുള്ളവരും.

നെറ്റി ചുളിയ്ക്കുമ്പോള്‍

നെറ്റി ചുളിയ്ക്കുമ്പോള്‍

നെറ്റി ചുളിയ്ക്കുമ്പോള്‍ നെറ്റിയില്‍ 5 വരകളെങ്കില്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്ന സ്ത്രീയാകും. 3-5 ലൈനുകള്‍ വരെയെങ്കില്‍ പഠനകാര്യങ്ങളില്‍ ബുദ്ധിയുള്ള ആളാകും. കുടംബത്തിലേയ്ക്ക് ബഹുമതികള്‍ കൊണ്ടുവരുന്നവര്‍.

ചുണ്ട്

ചുണ്ട്

കട്ടിയുള്ള വൃത്താകൃതിയിലുള്ള ചുണ്ട് പെട്ടെന്ന് ദേഷ്യം വരുന്ന, അടി കൂടുന്ന സ്വഭാവത്തെ സൂചിപ്പിയ്ക്കുന്നുകട്ടി കുറഞ്ഞ ചുണ്ടെങ്കില്‍ കരിയറില്‍ താല്‍പര്യമുള്ള, കുടംബത്തെയും ഭര്‍ത്താവിനേയും പിന്‍തുണയ്ക്കുന്ന സ്വഭാവത്തെ കാണിയ്ക്കുന്നു.

അരക്കെട്ട്

അരക്കെട്ട്

24 വിരലുകളുടെ ചുറ്റളവുള്ള, ഒതുങ്ങിയ, എന്നാല്‍ എടുത്തുകാണിയ്ക്കുന്ന അരക്കെട്ട് സന്തോഷലക്ഷണമാണ്. പരന്ന, മാംസമില്ലാത്ത, രോമമുള്ള അരക്കെട്ടെങ്കില്‍ ദുരിതവും വൈധവ്യവും ഫലം.

കഴുത്തില്‍ മൂന്നു വരകളോടു കൂടിയ സ്ത്രീകള്‍

കഴുത്തില്‍ മൂന്നു വരകളോടു കൂടിയ സ്ത്രീകള്‍

കഴുത്തില്‍ മൂന്നു വരകളോടു കൂടിയ സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളുമാകുമെന്നും സ്ത്രീ സാമുദ്രിക ശാസ്ത്രം വിവരിയ്ക്കുന്നു.

 പൊക്കിളെങ്കില്‍

പൊക്കിളെങ്കില്‍

വലത്തോട്ടു തിരിഞ്ഞ് ആഴത്തിലുള്ള പൊക്കിളുള്ള സ്ത്രീ ശുഭസൂചനയാണ്. പൊന്തിയ, ഇടത്തോട്ടു തിരിഞ്ഞ പൊക്കിളെങ്കില്‍ അശുഭവും.

നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍

നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍

നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍ വഴക്കിടുന്ന പ്രകൃതക്കാരിയാകും. അതേ സമയം കുറ്റിപ്പല്ലുള്ള സ്ത്രീകളെങ്കില്‍ കുട്ടികളുണ്ടാകാന്‍ ഇടയില്ലാ്ത്തവരുമായി സാമുദ്രിക ശാസ്ത്രം പറയുന്നു.

സ്ത്രീയുടെ പാദങ്ങള്‍

സ്ത്രീയുടെ പാദങ്ങള്‍

സ്ത്രീയുടെ പാദങ്ങള്‍ മിനുസമുള്ളതും മൃദുവും ഇളംചുവപ്പും ചൂടുള്ളതുമാണെങ്കില്‍ ഭാഗ്യമെന്നര്‍ത്ഥം. നേരെ മറിച്ചു ദുര്‍ഭാഗ്യവുംകാല്‍വിരലുകള്‍ നീളം കുറഞ്ഞതാണെങ്കില്‍ ഭര്‍ത്താവ് ദരിദ്രനാകുമെന്നാണ് അര്‍ത്ഥം. പതിഞ്ഞ കാലടികളോടെ നടക്കുന്ന സ്ത്രീയെങ്കില്‍, അതായത് വളരെ മൃദുവായ, ഒച്ചയുണ്ടാക്കാത്ത നടപ്പാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ക്കും ദാരിദ്ര്യദുഖമുണ്ടാകുമെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു.

കാലുകള്‍

കാലുകള്‍

കാലുകള്‍ രോമരഹിതവും മിനുസമുള്ളതും ഞരമ്പുകള്‍ തെളിയാത്തവയുമാണെങ്കില്‍ ഭാഗ്യമുള്ളവളെന്നര്‍ത്ഥം.കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ഭാഗ്യം സിദ്ധിയ്ക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.

സ്തനങ്ങളുള്ള

സ്തനങ്ങളുള്ള

മാംസളമായ, ഉയര്‍ന്ന, വൃത്താകൃതിയുള്ള, ഉറപ്പുള്ള, ഒരേ വലിപ്പമുള്ള, ഇടയില്‍ അധികം സ്ഥലമില്ലാത്ത സ്തനങ്ങളുള്ള സ്ത്രീകള്‍ ഭാഗ്യവതികളാണ്. വലതു മാറിടം ഉയര്‍ന്നു നില്‍ക്കുന്നുവെന്നത് ആണ്‍കുഞ്ഞിനെയും ഇടതുമാറിടമെങ്കില്‍ പെണ്‍കുഞ്ഞിനെയും ഫലം പറയുന്നു.

പൂച്ചക്കണ്ണുള്ള സ്ത്രീകള്‍

പൂച്ചക്കണ്ണുള്ള സ്ത്രീകള്‍

പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ കാമകലയില്‍ മിടുക്കരും താല്‍പര്യമുള്ളവരുമാകുമെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.

കൈത്തലം

കൈത്തലം

കൈത്തലം ചുവന്ന നിറവും നടുഭാഗത്ത് അല്‍പം ഉയര്‍ന്നതും വിരലുകള്‍ തുല്യ അകലത്തിലും കുറവു വരകളുമെങ്കില്‍ രാജാവിന്റെ ഭാര്യയാകാന്‍ പോലും യോഗ്യയെന്നര്‍ത്ഥംമാംസളമായ, ഞരമ്പുകള്‍ തെളിയാത്ത കൈകളാണ് ഭാഗ്യമുള്ള സ്ത്രീയുടെ മറ്റൊരു ശരീര ലക്ഷണം.

നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍

നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍

നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികളാകുമെന്നാണ് ലക്ഷണശാസ്ത്രം വിവരിയ്ക്കുന്നത്. ഇതുപോലെ നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകളെങ്കില്‍ പരപുരുഷന്മാരെ കാമിക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം പറയുന്നു.

Read more about: life pulse
English summary

Best Female Features According To Samudrika Shastra

Best Female Features According To Samudrika Shastra, Read more to know about
Story first published: Saturday, April 28, 2018, 16:28 [IST]
X
Desktop Bottom Promotion