Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ഈ ഓട്ടോറിക്ഷ ഡ്രൈവര്‍ ആളൊരു ഫ്രീക്കനാണ്
നമുക്കെന്താണ് ഇഷ്ടം അതുപോലെ ജീവിക്കാനുള്ള അവകാശം ഓരോരുത്തര്‍ക്കും ഉണ്ട്. അതിന് തടസ്സം നില്ക്കുന്നതിനോ തടസ്സം പറയുന്നതിനോ ആര്‍ക്കും യാതൊരു അവകാശവും ഇല്ല എന്ന് തന്നെ പറയാം. മറ്റുള്ളവര്‍ക്ക് ദ്രോഹമുണ്ടാക്കാതെ അവനവന് സന്തോഷിക്കാന്‍ കഴിയുന്ന രീതിയില്‍ ജീവിക്കുന്നവരാണ് ഏറ്റവും ഭാഗ്യവാന്മാര്. ഇത്തരത്തില്‍ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതമാണ് നമ്മളെ ഞെട്ടിക്കുന്നത്.
ഓരോ ജോലിക്കും ഓരോ വേഷവും സ്റ്റൈലും എല്ലാം നമ്മള് കണക്കാക്കിയിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി നല്ല ഫ്രീക്കന്‍ ലുക്കില്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ് ഈ ഓട്ടോറിക്ഷ ഡ്രൈവര്‍. മറ്റുള്ളവരില്‍ നിന്ന് അല്പം വ്യത്യസ്തമായാല്‍ തന്നെയേ ആളുകള്‍ നമ്മളെ ശ്രദ്ധിക്കുകയുള്ളൂ. നൈജീരിയിയലെ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ് ഇത്തരത്തില്‍ നമ്മളെ ഞെട്ടിച്ചിരിക്കുന്നത്.

സാമുവല്‍ എന്ന ഡ്രൈവര്‍
സാമുവല്‍ എന്ന് ഓട്ടോറിക്ഷാ ഡ്രൈവറാണ് നല്ല ഫ്രീക്കന്‍ ലുക്കില്‍ ഓട്ടോ ഓടിക്കുന്നതിനായി എത്തുന്നത്. അദ്ദേഹത്തെ കണ്ടാല്‍ തന്നെ നമുക്കെല്ലാം മനസ്സിലാവും എന്തൊക്കെ മാറ്റങ്ങളാണ് അദ്ദേഹം ജീവിതത്തില്‍ വരുത്തിയിരിക്കുന്നത് എന്ന്.

ദിവസം തുടങ്ങുന്നത്
മറ്റുള്ളവര്‍ എന്തു പറയുമെന്നോ എന്ത് ചിന്തിക്കുമെന്നോ എന്നതിനെക്കുറിച്ച് ഇദ്ദേഹം ബോധവാനല്ല. കാരണം സ്വന്തം സന്തോഷത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ സാമുവല്‍ വസ്ത്രധാരണം നടത്തുന്നത്.

എന്തിനു വേണ്ടി
ആളുകള്‍ക്കിടയിലുള്ള ധാരണ തിരുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുന്നത്. ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്ന് പറഞ്ഞാല്‍ ഏറ്റവും ലോക്ലാസ്സ് ആണെന്ന ആളുകളുടെ ധാരണ തിരുത്തിക്കുറിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുന്നത് എന്നാണ് സാമുവലിന്റെ അഭിപ്രായം. കോട്ടും സ്യൂട്ടും എല്ലാം അണിഞ്ഞുള്ള സാമുവലിന്റെ വരവ് ഒന്ന് കാണേണ്ടത് തന്നെയാണ്.

വിദ്യാഭ്യാസമില്ലാത്തവര്‍
ഓട്ടോ ഓടിക്കുന്നവരെല്ലാം വിദ്യാഭ്യാസമില്ലാത്തവരും ഉത്തരവാദിത്വമില്ലാത്തവരും ആണെന്നാണ് പലര്‍ക്കും ധാരണം. ഇതിനെല്ലാം മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. അതിനു വേണ്ടിയാണ് ഇത്തരത്തില്‍ വസ്ത്രധാരണം നടത്തുന്നതും ആളുകള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നതും എന്നാണ് സാമുവല്‍ പറയുന്നത്.

അത് മാത്രമല്ല
സവാരി പോവുന്നതിനിടയില്‍ വണ്ടിയില്‍ ഒരു കുപ്പി നിറയെ ചോക്ലേറ്റുകളും മിന്റും എല്ലാം വെച്ചിട്ടാണ് സാമുവല്‍ യാത്ര തുടങ്ങുന്നത്. തന്റെ സവാരിയില്‍ യാത്രക്കാരുടെ സന്തോഷത്തിനാണ് പ്രാധാന്യം എന്നാണ് സാമുവല്‍ പറയുന്നത്. മാത്രമല്ല ഓരോ യാത്രക്കാര്‍ക്കും വി ഐ പി പരിഗണനയാണ് സാമുവല്‍ നല്‍കുന്നത്.



Click it and Unblock the Notifications
