Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പൊക്കിളില്‍ സൂക്ഷിക്കുന്ന രഹസ്യം ഇതാണ്
കാരണം പൊക്കിളിന്റെ ആകൃതിയ്ക്ക് ചില കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്
പൊക്കിളിന്റെ ആകൃതി നോക്കി നമുക്ക് ആളുകളുടെ സ്വഭാവം കണ്ടു പിടിക്കാന്‍ സാധിക്കും. ഓരോരുത്തരുടേയും പൊക്കിള്‍ ഓരോ തരത്തിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ ഇതിന്റെ ആകൃതി അറിഞ്ഞ് അവരുടെ സ്വഭാവവും ഭാവിയും നമുക്ക് തീരുമാനിക്കാന്‍ സാധിക്കും. ആളുകളുടെ സ്വഭാവത്തിന് എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. എന്നാല്‍ ഓരോരുത്തരുടേയും സ്വഭാവത്തേക്കാളുപരി ആളുകളുടെ അവയവങ്ങളുടെ പ്രത്യേകത നോക്കി ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ചിന്തിച്ച് നോക്കൂ.
ആളുകളുടെ മുഖം നോക്കി സ്വാഭാവം കണ്ട് പിടിയ്ക്കാന്‍ കഴിയുന്നത് പ്രത്യേക കഴിവാണ്. ചിലരുടെ മുഖത്ത് നോക്കിയാല്‍ തന്നെ അവരുടെ മുഖലക്ഷണങ്ങള്‍ ചിലത് പറയും. എന്നാല്‍ നമ്മുടെ പൊക്കിളിനെ അടിസ്ഥാനപ്പെടുത്തി എങ്ങനെ നമ്മുടെ സ്വഭാവത്തെ മനസ്സിലാക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ? അതെ സത്യമാണ് പൊക്കിളിന്റെ ആകൃതി നോക്കി നമുക്ക് ആളുകളുടെ സ്വഭാവത്തെ വിലയിരുത്താം. മറ്റുള്ളവരുടെയല്ല സ്വന്തം പൊക്കിള്‍ നോക്കി വേണം അവനവന്റെ സ്വഭാവത്തെ വിലയിരുത്തേണ്ടത്.
പല വിധത്തില്‍ ആരോഗ്യ പ്രശ്നങ്ങളും ഇത്തരത്തില്‍ പൊക്കിള്‍ നോക്കി നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. അവിടേയും ശ്രദ്ധിക്കേണ്ടത് പൊക്കിളിന്റെ ആകൃതി തന്നെയാണ്. അതുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് അല്‍പംശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.
പലപ്പോഴും പൊക്കിളിന്റെ ആരോഗ്യത്തിന്റേയും വൃത്തിയുടേയും കാര്യത്തില്‍ പലരും ശ്രദ്ധാലുക്കളായിരിക്കില്ല. അതുകൊണ്ട് തന്നെ പൊക്കിള്‍ വൃത്തിയാക്കിയില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് നമ്മളൊന്നും കാര്യമായി ശ്രദ്ധിക്കുക പോലും ഇല്ല. പൊക്കിളിന്റെ ആകൃതി മാത്രമല്ല ആരോഗ്യവും വളരെ അത്യാവശ്യമായി ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്
എല്ലാവരുടേയും പൊക്കിള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. ഓരോരുത്തര്‍ക്കും ഓരോ തരത്തിലും ഷേപ്പിലുമുള്ള പൊക്കിള്‍ ആയിരിക്കും ഉണ്ടാവുക. പൊക്കിളിന്റെ ആകൃതിയനുസരിച്ച് നമ്മുടെ സ്വഭാവം എത്തരത്തില്‍ എല്ലാം മാറി മറിഞ്ഞ് വരും എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. കാരണം പൊക്കിളിന്റെ ആകൃതിയില്‍ വളരെ വലിയ രഹസ്യങ്ങളാണ് ഒളിഞ്ഞിരിക്കുന്നത്. എന്തൊക്കെയെന്ന് നോക്കാം.

വട്ടത്തിലുള്ള പൊക്കിള്‍
വട്ടത്തിലുള്ള പൊക്കിള്‍ ആണ് നിങ്ങളുടേതെങ്കില്‍ നല്ല ആശയവിനിമയ ശേഷി ഉള്ള ആളായിരിക്കും എന്നാണ് പറയുന്നത്. ഭാഗ്യം ഇവരുടെ കൂടപ്പിറപ്പായിരിക്കും. എന്നാല്‍ എപ്പോഴും എന്തിന്റേയും നല്ല വശം മാത്രം മനസ്സിലാക്കാനേ ശ്രമിക്കൂ എന്നതാണ് കാര്യം.

വലിയ പൊക്കിള്‍
പൊക്കിളില്‍ വലുതും ചെറുതും എല്ലാം ഉണ്ടാവാം. വലിയ പൊക്കിള്‍ ഉള്ളവര്‍ക്ക് കാര്യപ്രാപ്തി പല കാര്യങ്ങള്‍ക്കും കൂടുതലായിരിക്കും. മാത്രമല്ല വലിയ പൊക്കിള്‍ ഉള്ളവര്‍ ഭാഗ്യവാന്മാരാണ്. മാത്രമല്ല ബുദ്ധിയുടെ കാര്യത്തില്‍ ഇവരെ തോല്‍പ്പിക്കാന്‍ കഴിയില്ല എന്നതാണ് പ്രധാന കാര്യം. എന്നാല്‍ ചെറുപ്പകാലത്ത് പല കാര്യങ്ങളിലും പരാജയമായിരിക്കും ഇവര്‍ക്ക് കൂട്ട്. എന്നാല്‍ പ്രായം വര്‍ദ്ധിക്കുംതോറും ഇവരുടെ ഭാഗ്യവും വര്‍ദ്ധിക്കും എന്നതാണ് കാര്യം. മാത്രമല്ല ഇവര്‍ക്ക് വളരെ വലിയ ആഗ്രഹങ്ങള്‍ ആയിരിക്കും ഉള്ളത്. എല്ലാ വിധത്തിലും ഇവര്‍ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമായ സന്ദര്‍ഭങ്ങള്‍ ഉണ്ടാവുന്നു.

ആഴം കുറഞ്ഞ പൊക്കിള്‍
ചെറിയ പൊക്കിള്‍ വളരെയധികം ആകര്‍ഷകമാണ്. എന്നാല്‍ ഇവരില്‍ ഒരു കാരണവശാലും ശുഭാപ്തിവിശ്വാസം ഉണ്ടാവാന്‍ സാധ്യതയില്ല. ചെറുതും ആഴം കുറഞ്ഞതുമായ പൊക്കിള്‍ ഉള്ളവര്‍ എപ്പോഴും നെഗറ്റീവ് ചിന്താഗതി ഉള്ളവരായിരിക്കും. ജോലിക്കാര്യത്തിലായാലും പലപ്പോഴും ചെയ്യുന്ന ജോലി മുഴുവനാക്കാന്‍ ഇവര്‍ തയ്യാറാവില്ല. ഏത് ജോലി ആയാലും അത് പകുതിക്ക് വെച്ച് പോവുന്ന കാര്യത്തില്‍ ഇവര്‍ തത്പരരായിരിക്കും. പല വിധത്തില്‍ ഇത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള സാധ്യതയുണ്ട്.

മുന്നോട്ടുന്തി നില്ക്കുന്ന പൊക്കിള്‍
അല്പം മുന്നോട്ടുന്തി നില്ക്കുന്ന പൊക്കിള്‍ ആണ് മറ്റൊന്ന്. ഇവരില്‍ പല വിധത്തിലാണ് കാര്യങ്ങള്‍ മാറി മറിയുന്നത്. ഏത് അവസരത്തിലും ചിന്തിച്ച് മാത്രമേ ഇവര്‍ പ്രവര്‍ത്തിക്കുകയുള്ളൂ. മാത്രമല്ല ഏത് കാര്യത്തിനും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ഇവര്‍ക്ക് കഴിയുന്നു. ഇത്തരത്തില്‍ പൊക്കിളുള്ളവര് വളരെ ശ്രദ്ധാലുക്കളായിരിക്കും. ഏത് കാര്യവും സൂക്ഷിച്ച് ചെയ്യുന്ന തരക്കാരായിരിക്കും ഇവര്‍.

മുന്നോട്ട് തള്ളി നില്‍ക്കുന്നത്
മുന്നിലേക്കുന്തി നില്ക്കുന്ന പൊക്കിള്‍ പലപ്പോഴും പല വിധത്തിലുള്ള പോസിറ്റീവ് ലക്ഷണങ്ങളുടേയും തുടക്കമാണ്. കാരണം പല വിധത്തിലുള്ള കാര്യങ്ങള്‍ക്ക് മുന്നിട്ടിറങ്ങുന്നതിനുള്ള ഊര്‍ജ്ജം പലപ്പോഴും ലഭിക്കുന്നത് ഇവര്‍ക്ക് അല്പം കൂടുതലാണ്. ഇവര്‍ വളരെയധികം ഊര്‍ജ്ജസ്വലരായിരിക്കും. മാത്രമല്ല കൂടെയുള്ളവരെപ്പോലും എനര്‍ജറ്റിക് ആക്കാന്‍ ഇവരെക്കൊണ്ട് സാധിയ്ക്കും. കൂടാതെ ഏത് മേഖലയിലും വിജയം കണ്ടെത്താന്‍ ഇവര്‍ക്ക് കഴിയും.

മുട്ടയുടെ ആകൃതി
പൊക്കിളിന്റെ ആകൃതി മുട്ടയുടേത് പോലെയാണോ? എങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഏത് കാര്യത്തിനും അതീവശ്രദ്ധ നല്കുന്നവരായിരിക്കും ഇവര്‍. എപ്പോഴും എന്തെങ്കിലും കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കാന് താല്‍പ്പര്യമുള്ളവരായിരിക്കും ഇവര്‍. ഇത്തരത്തില്‍ ആകൃതിയുള്ള പൊക്കിളുള്ളവരും കുറവല്ല. ഇവര്‍ ഏത് കാര്യത്തിലും അല്പം സൂക്ഷിച്ച് പെരുമാറുന്നവരായിരിക്കും. അതുകൊണ്ട് തന്നെ ധാരാളം അപകടങ്ങള്‍ ഇവരുടെ അശ്രദ്ധ കാരണം ഇല്ലാതാവും. അശ്രദ്ധ എന്ന വാക്ക് ഇവരുടെ നിഖണ്ഡുവില്‍ പോലും ഉണ്ടാവില്ല.

പരന്ന പൊക്കിള്‍
ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് പരന്ന പൊക്കിളുള്ളവരാണ്. പ്രത്യേകിച്ച് പുരുഷന്മാരിലാണ് പരന്ന പൊക്കിള്‍ കാണപ്പെടുന്നത്. പരന്ന പൊക്കിളുള്ളവരും ഒട്ടും കുറവല്ല. ഇവര്‍ ഏത് കാര്യത്തിലും സ്ട്രോംങ് ആയി ഇടപെടുന്നവരായിരിക്കും. കൂടുതല്‍ ആശയവിനിമയ ശേഷി ഇവര്‍ക്കുണ്ടാകും. ഏത് കാര്യത്തിനും കട്ടക്ക് നില്ക്കാന് ഇവരെ കഴിഞ്ഞേ ആളുള്ളൂ എന്നതാണ് സത്യം.

ചുഴിയുടെ രൂപത്തിലുള്ള പൊക്കിള്‍
ചുഴിയുടെ രൂപത്തിലുള്ള പൊക്കിളും ഒട്ടും കുറവല്ല. ഇവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ മിടുക്കരായിരിക്കും. മാത്രമല്ല ആരോഗ്യ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കും ഇവര്‍. സ്ത്രീകളിലാണ് ഇത്തരത്തിലുള്ള പൊക്കിള്‍ കൂടുതല്‍ കാണപ്പെടുന്നത്. ഇവര്‍ക്ക് ഏറ്റവും നല്ല കുടുംബ ജീവിതം ഉണ്ടാവുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള ഉയര്‍ച്ചകളും ഇവരെ കാത്തിരിക്കുന്നു. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലായിരിക്കും ഇവര്‍.



Click it and Unblock the Notifications
