Latest Updates
-
ജൂൺ 2 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു -
ഇന്നത്തെ രാശിഫലം: മേടം മുതൽ മീനം വരെ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം സമ്പൂർണ്ണ ഫലം -
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ!
ജനനത്തീയതി പ്രകാരം ഇതു ചെയ്താല്‍ ഐശ്വര്യം
ജനനത്തീയതി പ്രകാരം ഇതു ചെയ്താല്‍ ഐശ്വര്യം
ജനിച്ച തീയതി അഥവാ ബെര്‍ത് ഡേ നാം എപ്പോഴും പ്രത്യേക തീയതിയായാണ് കണക്കാക്കുന്നത്. ഇത് വെറുമൊരു തീയതി മാത്രമല്ല, നമ്മുടെ പല കാര്യങ്ങളും നിശ്ചയിക്കുന്ന ഒന്നാണെന്നാണ് ജ്യോതിശാസ്ത്രം അഥവാ ആസ്ട്രോളജി പറയുന്നത്.
ജനിച്ച തീയതി 1 മുതല്‍ 10 വരെ എടുക്കാം. ഇവ കൂട്ടിക്കിട്ടുന്ന ആകെത്തുക അനുസരിച്ചാണ് തീയതികള്‍ എടുക്കുന്നത്. ഇതനുസരിച്ചു ചില തീയതികള്‍ പൊതുവായി വരും.
ജനിച്ച തീയതി പ്രകാരം നിങ്ങള്‍ക്ക് ഏതു തൊഴില്‍ ചേരും, ദോഷങ്ങള്‍ അകറ്റി ഐശ്വര്യം വരാന്‍ എന്തു ചെയ്യണം എന്നെല്ലാം ആസ്ട്രോളജി വിശദീകരിയ്ക്കുന്നു.

1
1, 10,, 19, 28 തീയതികളില്‍ ജനിച്ചവര്‍ക്ക എല്ലാം ചേര്‍ത്തു കൂട്ടുമ്പോള്‍ കിട്ടുന്ന സംഖ്യ 1 ആണ്. ഇവര്‍ക്കു സ്വാധീനമുള്ള ഗ്രഹങ്ങള്‍ സൂര്യനും ചൊവ്വയുമാണ്. അഡിമിനിസ്ട്രേഷന്, മെഡിസിന്, ടെക്നിക്കല്‍ ജോലികള്‍ ഇവര്‍ക്കു നല്ലതാണ്. മരം, ഫാര്‍മസി ബിസിനസുകളും ധനവും ഐശ്വര്യവും കൊണ്ടു വരും. ജോലിയിലോ ബിസിനസിലോ പ്രശ്നമെങ്കില്‍ ചെമ്പു ധരിയ്ക്കുക. രാവിലെ സൂര്യന് ജലാരാധന നടത്തുന്നത് നല്ലതാണ്.

2
2, 11, 20, 29 തീയതികളില്‍ ജനിച്ചവരുടെ സംഖ്യ 2 ആണ്. ഇവര്‍ക്കു സ്വാധീനമുള്ള ഗ്രഹങ്ങള്‍ സൂര്യനും ചന്ദ്രനുമാണ്. ആര്‍ട്ട്, അഭിനയം, പാട്ട്, സൗന്ദര്യ, ജല സംബന്ധമായ തൊഴിലുകള്‍ ഇവര്‍ക്കു നല്ലതാണ്. ഹോസ്പിറ്റല്‍, റെസ്റ്റോറന്റ് മേഖലകളും നല്ലതു തന്നെയാണ്. ശിവനെ പൂജിയ്ക്കുന്നതും വെള്ളി ധരിയ്ക്കുന്നതും നല്ലതാണ്.

3
3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍ക്ക് വ്യാഴ, ബുധ ഗ്രഹങ്ങളുമായാണ് അടുപ്പമുള്ളത്. കണ്‍സള്‍ട്ടിംഗ്, അദ്ധ്യാപനം, നിയമം, ബൗദ്ധിക തലത്തിലുള്ള തൊഴിവുകള് എന്നിവ നല്ലതാണ്. സ്റ്റേഷനറി, വിദ്യാഭ്യാസം, മതപരമായ തൊഴിലുകള്‍ എന്നിവയും ചേരുന്നതു തന്നെയാണ്. വിഷ്ണു സഹസ്രനാമം ചൊല്ലാം. സ്വര്‍ണം ധരിയ്ക്കുന്നതും നല്ലതാണ്.

4
4, 13, 22, 31 തീയതികളില്‍ ജനിച്ചവരുടെ സംഖ്യ 4 ആണ്. ഇവര്‍ക്ക് രാഹു, ചന്ദ്രന് എന്നിവയാണ് സ്വാധീനമുളള ഗ്രഹങ്ങള്‍. ടെക്നിക്കല്‍, ആസ്ട്രോളജി, ഫാര്‍മസി മേഖലകള്‍ ഇവര്‍ക്കു നല്ലതാണ്. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, കണ്‍സള്‍ട്ടിംഗ് മേഖലകള്‍ ഏറെ നല്ലതാണ്. ശിവനെ പ്രാര്്ത്ഥിയ്ക്കാം. സ്റ്റീല്‍ മോതിരം ധരിയ്ക്കാം.

5
5, 14, 23 തീയതികളില്‍ ജനിച്ചവര്‍ക്ക് വ്യാഴം, സൂര്യ ഗ്രഹ സ്വാധീനമാണുള്ളത്. ഇവര്‍ക്ക് ഫിനാന്‍സ്, ലോ, അഡ്മിനിസ്ട്രേഷന്, കോര്‍പറേറ്റ് മേഖലകള്‍ നല്ലതാണ്. എഴുത്തും പാട്ടും ഇവര്‍ക്കേറെ ചേരും. കൃഷ്ണനെ പൂജിയ്ക്കാം. വെങ്കലം ധരിയ്ക്കുന്നതും നല്ലതാണ്.

6
6, 15, 24 തീയതികളില്‍ ജനിച്ചവര്‍ക്ക് ശുക്ര, വ്യാഴ സ്വാധീനം കൂടുതലാണ്. ഇവര്‍ക്ക് അഭിനയം, ഫിലിം, മീഡിയ, മെഡിക്കല്‍ രംഗങ്ങള്‍ ചേരുന്നവയാണ്. ടീച്ചിംഗ് രംഗത്തു നിന്നും ഫലം ലഭിയ്ക്കും. ശിവ പാര്‍വ്വതിയെ പൂജിയ്ക്കാം. സില്‍വര്‍ മോതിരം ധരിയ്ക്കാം.

7
7, 16, 25 തീയതികളില്‍ ജനിച്ചവര്‍ക്ക് കേതു, വ്യാഴം എന്നിവ ഗ്രഹസ്ഥാനത്തു പ്രാധാന്യമര്‍ഹിയ്ക്കുന്നു. മതപരം, ടീച്ചിംഗ്, ആര്‍ട്ട്, റിസര്‍ച്ച്, ടെക്നിക്കല്‍ ഫീല്‍ഡുകള്‍ ഇവര്‍ക്കു നല്ലതാണ്. ഫാര്‍മസിയില്‍ വിജയമുണ്ടാകും. ഗോള്‍ഡ് ധരിയ്ക്കാം. ഗണപതിയെ പൂജിയ്ക്കുക.

8
8, 17, 26 തീയതികളില്‍ ജനിച്ചവര്‍ക്ക് ശനിയും ചൊവ്വയുമാണ് സ്വാധീന ശക്തികള്‍. ഇവര്‍ക്ക് അഡ്മിനിസ്ട്രേഷന്, രാഷ്ട്രീയം, നിയമം, എഞ്ചിനീയറിംഗ് ഫീല്‍ഡുകള്‍ നല്ലതാണ്. ജ്യോതിഷ, മതപരമായ രംഗങ്ങളും നേട്ടം നല്‍കും. ശനിയേയും ഹനുമാനേയും പൂജിയ്ക്കാം, ഇരുമ്പു മോതിരം ധരിയ്ക്കാം.

9
9, 18, 27 തീയതികളില്‍ ജനിച്ചവര്‍ക്ക് ചൊവ്വ, വ്യാഴ ഗ്രഹങ്ങളുമായാണ് അടുപ്പം. ആര്‍മി, ഫാക്ടറി, ഭൂമി, കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡുകള്‍ ഇവര്‍ക്കു നല്ലതാണ്. ടീച്ചിംഗ്, എഴുത്തു ജോലികളും ഗുണം ചെയ്യും. ഹനുമാന് ചാലിസ ജപിയ്ക്കാം. ചെമ്പുമോതിരം ധരിയ്ക്കാം.



Click it and Unblock the Notifications