Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
ഇവ ചെയ്താല്‍ സാമ്പത്തികപ്രയാസം മാറും
ഇവ ചെയ്താല്‍ സാമ്പത്തികപ്രയാസം മാറും
പണക്കാരാനാകാന്‍ ആഗ്രഹിയ്ക്കാത്തവര്‍ ചുരുങ്ങും. ഇതിനായി പഠച്ച പണി പതിനെട്ടും നോക്കുന്നവരാണ് പലരും. നേരായ വഴികളും വളഞ്ഞ വഴികളുമെല്ലാം.
ജ്യോതിഷം ഒരു ശാസ്ത്രമായാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിഷ പ്രകാരം പല പ്രശ്നങ്ങള്‍ക്കും പ്രതിവിധിയുണ്ട്. പല കാര്യങ്ങള്‍ക്കും ഉപായവും ജ്യോതിഷം നിര്‍ദേശിയ്ക്കുന്നു.
ജ്യോതിഷ പ്രകാരം ചില പ്രത്യേക വഴികള്‍ ധനം നേടാന്‍ നിര്‍ദേശിയ്ക്കുന്നുണ്ട്. പണത്തിനു ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്കു മാത്രമല്ല, ധന സംബന്ധമായ പ്രശ്നങ്ങള്‍ കാരണം വിവാഹം വൈകുന്ന പെണ്‍കുട്ടികള്‍ക്കും ഇതു ചെയ്യാമെന്ന് ജ്യോതിഷം പറയുന്നു.ഇതെക്കുറിച്ചു കൂടുതലറിയൂ,

പൂജാസമയത്ത് പവിഴം
പൂജാസമയത്ത് പവിഴം സമീപത്തു വയ്ക്കുക. ഇതു വച്ച് ഓം ശ്രീ നമ എന്ന പ്രാര്‍ത്ഥന ഉരുവിടുകയും ചെയ്യാം. ഇത് ദിവസവും ചെയ്യുക.

പിതൃദോഷം കാരണം
പിതൃദോഷം കാരണം പണം സമ്പാദിയ്ക്കാന്‍ കഴിയാതെ വരുമെന്ന് ജ്യോതിഷം പറയുന്നു. പ്രായമായവരെ സഹായിക്കുക, അവരെ സേവിയ്ക്കുക. സൂര്യനെ ധ്യാനിച്ചു ഗായത്രീ മന്ത്രം ജപിയ്ക്കുന്നതും നല്ലതാണ്

ശിവനെ പ്രാര്‍ത്ഥിയ്ക്കുക
ശിവനെ പ്രാര്‍ത്ഥിയ്ക്കുക. നിയമ പ്രകാരം രുദ്രാക്ഷം ധരിയ്ക്കുക. മോതിരവിരലില്‍ ചെമ്പു മോതിരം ധരിയ്ക്കുക, ഇടതു വിരലിലും ചൂണ്ടുവിരലിലും വെള്ളിമോതിരം ധരിയ്ക്കുക ഇവയെല്ലാം ധനസമ്പാദനത്തിന് ജ്യോതിഷം നിര്‍ദേശിയ്ക്കുന്ന വഴികളാണ്.

കാളയ്ക്ക് ശര്‍ക്കര
കാളയ്ക്ക് ശര്‍ക്കര നല്‍കുന്നത് ജ്യോതിഷ പ്രകാരം ധനം നേടാനുള്ള നല്ലൊരു വഴിയാണ്. പശുവിന് ഉരുളക്കിഴങ്ങും ധാന്യവും നല്‍കാം. പാവങ്ങള്‍ക്കു മധുരവും ഭക്ഷണവും നല്‍കുക. ഇതു ചില വഴികളില്‍ പെടുന്നു.

പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം
പൂജയ്ക്കും പ്രാര്‍ത്ഥനയ്ക്കും ശേഷം പാലില്‍ ചന്ദനം അരച്ചു കുറി തൊടുന്നത് നല്ലതാണ്. പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ സമീപത്ത് തേനും സിന്ദൂരവും വയ്ക്കുന്നതു നല്ലതാണ്.

തുളസി
വീട്ടില്‍ തുളസി നടുക. കൃത്യമായി പരിപാലിയ്ക്കുക. വ്യാഴാഴ്ചകളില്‍ പാല് കൊണ്ടു പൂജിയ്ക്കുക. സന്ധ്യാസയമം കഴിഞ്ഞാല്‍ തുളസിയില പറിയ്ക്കരുത്.

വീടിന്റെ വാതില്‍
വീടിന്റെ വാതില്‍ സന്ധ്യാസമയത്ത് വിളക്കു വയ്ക്കുമ്പോള്‍ അടച്ചിടരുത്. വീടിന്റെ വാതില്‍ പടിഞ്ഞാറു ദിശയിലെങ്കില്‍ ഇതില്‍ ഒരു കഷ്ണം മഞ്ഞത്തുണി കെട്ടുക. വീടിന്റെ പ്രവേശനവഴി വിശാലമാകണം. വടക്കുദിശയില്‍ പൂജിയ്ക്കാനുള്ള പൂജാമുറിയോ സംവിധാനമോ വേണം. വീട്ടിലെ വെള്ളത്തിന്റെ ഒഴുക്ക്, അതായത് വാട്ടര്‍ ഫൗണ്ടനോ മറ്റോ ഉണ്ടെങ്കില്‍ വടക്കു ദിശയിലേയ്ക്കാകണം, അല്ലെങ്കില്‍ വടക്കു കിഴക്ക്.

വീട്ടില്‍ ശനി യന്ത്രം
വീട്ടില്‍ ശനി യന്ത്രം വയ്ക്കുന്നത് ധനാകര്‍ഷണത്തിന് നല്ലതാണ്. ഇതുപോലെ സ്ഫടികത്തിന്റെ ശിവവിഗ്രഹവും നല്ലതാണ്. നടരാജ വിഗ്രഹം പൊതുവെ വീട്ടില്‍ പാടില്ലെന്നു പറയും. കാരണം ഇത് ഉഗ്രമൂര്‍ത്തിയായ ഭഗവാന്റെ ഭാവമാണ്. പണ്ടു കാലങ്ങളില്‍ ഉണ്ടായിരുന്നതുപോലെ വീടിന്റെ ഉമ്മറത്ത് വെള്ളം വയ്ക്കുന്നത് നല്ലതാണ്. കിണ്ടിയിലോ മറ്റോ ഇതു വയ്ക്കാം.



Click it and Unblock the Notifications
