2018ല്‍ ഈ രാശിക്കാര്‍ പരാജയം, കാരണം....

Posted By:
Subscribe to Boldsky

രാശി അഥവാ സോഡിയാക് സൈന്‍ പല രീതിയിലും നമ്മളെ ഒാരോരുത്തരേയും സ്വാധീനിയ്ക്കുന്നുണ്ട്. നമ്മുടെ ഭൂതകാലത്തില്‍ തുടങ്ങി വര്‍ത്തമാനത്തിലും വരെ.

2018ല്‍ അതായത് ഈ വര്‍ഷത്തില്‍ രാശി പ്രകാരം ഓരോരുത്തര്‍ക്കും നഷ്ടമുണ്ടാകുന്ന, പരാജയമുണ്ടാകുന്ന ചില പ്രത്യേക കാരണങ്ങളുണ്ട്. ഓരോ രാശിക്കാര്‍ക്കും ഇത് വ്യത്യസ്തവുമാണ്. ചില പ്രത്യേകയിടങ്ങളില്‍, ചില പ്രത്യേക കാരണങ്ങളാല്‍ നിങ്ങള്‍ പരാജയപ്പെടും, നഷ്ടങ്ങളുണ്ടാകും. എത്രത്തോളം ഒഴിവാക്കാന്‍ ശ്രമിച്ചാലും ചിലപ്പോഴെങ്കിലും ഇത് അനിവാര്യവുമാണ്.

ഏരീസ്

ഏരീസ്

ഏരീസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018 കരിയര്‍ സംബന്ധമായ നഷ്ടങ്ങളുണ്ടാകുന്നത് സാധാരണയാണ്. എത്ര കഠിനാധ്വാനം ചെയ്താലും ചിലപ്പോള്‍ നഷ്ടങ്ങളാണ് ഉണ്ടാകുക.

ടോറസ്

ടോറസ്

ടോറസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈഗോ കാരണം നഷ്ടങ്ങളുണ്ടാകുന്ന വര്‍ഷമാണ് 2018. ഈഗോ പല നഷ്ടങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുള്ളതുകൊണ്ടുതന്നെ ഇതൊഴിവാക്കുകയാണ് നല്ല ഭാവിയ്ക്കു നല്ലത്.

ജെമിനി

ജെമിനി

ജെമിനി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ആരോഗ്യകരമല്ലാത്ത ശീലങ്ങള്‍ പല പ്രശ്‌നങ്ങളിലേയ്ക്കും വഴിയൊരുക്കുന്ന വര്‍ഷമാണ് 2018. ഇത്തരം ശീലങ്ങള്‍ പരാജയത്തിലേയ്ക്കു വരെ നിങ്ങളെ തള്ളിയിടുമെന്നതിനാല്‍ ഇതൊഴിവാക്കുന്നതാണ് കൂടുതല്‍ നല്ലതും.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ശ്രദ്ധക്കുറവു കാരണം നഷ്ടങ്ങളും പ്രശ്‌നങ്ങളും പരാജയങ്ങളും വരാന്‍ സാധ്യതയുള്ള ഒന്നാണ്

ലിയോ

ലിയോ

ലിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ബന്ധങ്ങള്‍ പരാജയകാരണങ്ങളാകുന്ന വര്‍ഷമായിരിയ്ക്കും 2018. നല്ലതല്ലാത്ത ബന്ധങ്ങള്‍ പല രീതിയിലും നിങ്ങള്‍ക്കു പരാജയകാരണങ്ങളാകും. ഇത്തരം ബന്ധങ്ങള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

വിര്‍ഗോ

വിര്‍ഗോ

വിര്‍ഗോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് എതിര്‍പ്പു പ്രകടിപ്പിയ്ക്കുന്ന സ്വഭാവം ഈ വര്‍ഷം പരാജയകാരണമാകും. ഇത്തരം സ്വഭാവം ഇവരെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിര്‍ത്തും. ഇവരുടെ ഈ സ്വഭാവം കാരണം മറ്റുള്ളവര്‍ ഇവര്‍ക്കടുത്തു വരാന്‍ മടിയ്ക്കും.

ലിബ്ര

ലിബ്ര

ലിബ്ര വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഭൂതകാലം 2018ല്‍ വില്ലനാകുമെന്നു പറയാം. പല വിജയസാധ്യതകളും മുന്നിലെത്തുമെങ്കിലും ഭൂതകാലത്തിന്റെ ഭയം ഇവരെ വിജയം വരിയ്ക്കുന്നതില്‍ നിന്നും തടസപ്പെടുത്തും.

സ്‌കോര്‍പിയോ

സ്‌കോര്‍പിയോ

ഏകാന്തത സ്‌കോര്‍പിയോ വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018ല്‍ വില്ലനായി ഭവിച്ചേക്കാം. ഒറ്റപ്പെടുന്ന സ്വഭാവും പലപ്പോഴും ഇവര്‍ക്ക് പരാജയകാരണവുമാകാറുണ്ട്. ഒറ്റയ്ക്കുള്ള സ്വഭാവത്തില്‍ നിന്നും പുറത്തു കടക്കാനാണ് ഇക്കൂട്ടര്‍ ശ്രമിയ്‌ക്കേണ്ടതും. അല്ലെങ്കില്‍ ഇതിവരുടെ ജീവിതത്തില്‍ പരാജയകാരണവുമാകാം.

സാജിറ്റേറിയസ്

സാജിറ്റേറിയസ്

സാജിറ്റേറിയസ് വിഭാഗത്തില്‍ പെട്ടവരെ ഭൂതകാലത്തിലെ തെറ്റുകള്‍ 2018ല്‍ വേട്ടയാടുന്നതും പരാജയകാരണമാകുന്നതും കാണാം. ചിലപ്പോള്‍ പഴയകാല തെറ്റുകളില്‍ നിങ്ങള്‍ തന്നെ ഊളിയിട്ടിറങ്ങി വിഷമിയ്ക്കുന്നതാകും ഇത്തരം പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്നത്.

കാപ്രികോണ്‍

കാപ്രികോണ്‍

തെറ്റുകളില്‍ നിന്നും പാഠമുള്‍ക്കൊണ്ടു മുന്‍പോട്ടു പോകാത്തതാണ് കാപ്രികോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഈ വര്‍ഷം തിരിച്ചടിയാകുക. തെറ്റുകളില്‍ നിന്നും പാഠം പഠിയ്ക്കാത്തത് പലപ്പോഴും മിക്കവാറും പേരുടെ ജീവിതത്തില്‍ പരാജയകാരണം തന്നെയാണ്.

അക്വാറിയസ്

അക്വാറിയസ്

അക്വാറിയസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് അമിതപ്രതീക്ഷകളാകും 2018ല്‍ തിരിച്ചടി നല്‍കുക. വിചാരിച്ച പോലെ പ്രതീക്ഷകള്‍ നടക്കാത്തത് ഇവരെ വല്ലാത്തൊരു മാനസികാവസ്ഥയയിലേയ്ക്കു തള്ളിയിടും. ഒന്നിലും ഒരിക്കലും അമിതപ്രതീക്ഷ വച്ചു പുലര്‍ത്താതിരിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

പീസസ്

പീസസ്

പീസസ് വിഭാഗത്തില്‍ പെട്ടവര്‍ക്ക് 2018ല്‍ ചില പഴയകാല ബന്ധങ്ങള്‍ പരാജയകാരണമായി മാറിയേക്കാം. പഴയ കാലത്തെ സുഖകരമല്ലാത്ത ബന്ധങ്ങള്‍ അവിടെത്തന്നെ ഉപേക്ഷിച്ചു പുതിയ ജീവിതത്തിലേയ്ക്കു കടക്കുന്നതാണ് കൂടുതല്‍ ഗുണകരം.

English summary

According To Your Zodiac Sign This Will Be The Reason For Downfall in 2018

According To Your Zodiac Sign This Will Be The Reason For Downfall in 2018,