Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ഭക്ഷണം ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് പാതി കഴിച്ചത്
ഇന്നത്തെ കാലത്ത് എല്ലാം നമ്മുടെ ഒരു ക്ലിക്ക് അകലെ ലഭിക്കുന്നു. ഇത് പലപ്പോഴും ജീവിതത്തില്‍ നമ്മളെ ചില അബദ്ധങ്ങളിലേക്ക് കൊണ്ട് ചെന്നെത്തിക്കുന്നു. ഭക്ഷണവും വസ്ത്രവും ഫോണും എന്തിനധികം മൊട്ടു സൂചി പോലും പലപ്പോഴും ഇത്തരം ക്ലിക്കിലൂടെ ലഭിക്കുന്നു. എന്നാല്‍ പലപ്പോഴും ഇതിന്റെ പിന്നിലുള്ള തട്ടിപ്പുകളില്‍ പലതും നമ്മളറിയാതെ പോവുന്നു. ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ അല്പം ശ്രദ്ധിച്ച് വേണം ഇനി ഓര്‍ഡര്‍ ചെയ്യാന്‍. കാരണം പലപ്പോഴും ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണത്തില്‍ കുറവ് തോന്നുന്നുവെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം.
കഴിഞ്ഞ ദിവസം നമ്മുടെ തൊട്ടടുത്ത് തന്നെയാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്. സോഷ്യല്‍ മീഡിയയില്‍ ഒറ്റ ദിവസം കൊണ്ടാണ് ഇത് വൈറലായത്. ഭക്ഷണം ഡെലിവറി ചെയ്യുന്നതിന് വേണ്ടി വന്നപ്പോള്‍ കഴിച്ച ഭക്ഷണത്തിന്റെ ബാക്കിയാണ് ഇയാള്‍ ഡെലിവറി ചെയ്തത്. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് രണ്ടാമതൊന്ന് ആലോചിക്കണം എന്ന് പറയുന്നത്. പല റെസ്റ്റോറന്റുകാരും പലപ്പോഴും കൂപ്പണുകളും മറ്റ് ഓഫറുകളും കാരണം ഓണ്‍ലൈനില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്. എന്നാല്‍ എന്താണ് കഴിഞ്ഞ ദിവസം സംഭവിച്ചത് എന്ന് നോക്കാം.

വീഡിയോ നമുക്കിടയില്‍ നിന്ന്
ഇത് സംഭവിച്ചിരിക്കുന്നത് നമുക്കിടയില്‍ തന്നെയാണ്. വളരെ പ്രമുഖരായ ഒരു ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സൈറ്റ് ആണ് ഇത്തരമൊരു ആരോപണത്തില്‍ പെട്ടിരിക്കുന്നത്. ഈ വീഡിയോയില്‍ നിന്ന് തന്നെ വ്യക്തമാണ് അയാള്‍ ഏത് സൈറ്റിലെ ജോലിക്കാരനാണ് എന്നത്. കൂടുതല്‍ വിവരങ്ങളെക്കുറിച്ച് അറിയാം.

വീഡിയോ വൈറലായി
നിമിഷ നേരങ്ങള്‍ കൊണ്ടാണ് ഇതിന്റെ വീഡിയോ വൈറലായത്. മദന്‍ ചിക്ന എന്ന ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. കൂപ്പണ്‍ കോഡ് ഉപയോഗിക്കുമ്പോള്‍ അത് എന്താണ് നല്‍കുന്നത് എന്ന് അറിയാന്‍ അവസാനം വരെ കാണൂ എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്.
സംഭവിച്ചത് ഇങ്ങനെ
എന്താണ് സംഭവിച്ചത് എന്നറിയാന്‍ ഇത് വായിക്കൂ. ഓര്‍ഡര്‍ എടുത്ത ഭക്ഷണം കൊണ്ട് വരുമ്പോള്‍ അതില്‍ നിന്നും പാക്കറ്റ് പുറത്തെടുത്ത് അതില്‍ നിന്ന് ഭക്ഷണം രുചിച്ച് നോക്കുകയായിരുന്നു. മാത്രമല്ല മറ്റൊരു പാക്കറ്റില്‍ നിന്നും ഇത് പോലെ ഭക്ഷണം എടുത്ത് രുചിച്ച് നോക്കുന്നുണ്ടായിരുന്നു. വീണ്ടും പഴയത് പോലെ തന്നെ പൊട്ടിച്ച് ടേസ്റ്റ് നോക്കിയ ഭക്ഷണം അതു പോലെ തന്നെ എടുത്ത് വെക്കുകയായിരുന്നു അയാള്‍ ചെയ്തത്.

സമീപത്തുണ്ടായിരുന്നവര്‍
എന്നാല്‍ സമീപത്ത് ഉണ്ടായിരുന്നവരില്‍ ആരോ ഇത് വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ വൈറലായി മാറിയത്. എല്ലാ ഭക്ഷണവും പൊതി തുറന്ന് അല്പാല്പമായി കഴിച്ച ശേഷം വീണ്ടും അതു പോലെ തന്നെ പൊതിഞ്ഞ് വെക്കുകയായിരുന്നു അയാള്‍ ചെയ്തത്.

കമ്പനി എടുത്ത നടപടി
ഇയാളുടെ ഇത്തരം പ്രവൃത്തിയില്‍ പ്രതിഷേധിച്ച് അയാളെ ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതായി കമ്പനി അറിയിച്ചു. പല പ്രമുഖരും ഈ വീഡിയോ ഷെയര്‍ ചെയ്യുകയായിരുന്നു. ഇനിയെങ്കിലും ഇത്തരത്തിലുള്ള മാര്‍ഗ്ഗത്തിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും ആരെങ്കിലും കഴിച്ചതിന്റെ ബാക്കിയായിരിക്കും എന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല.



Click it and Unblock the Notifications
