For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെപ്‌ററംബര്‍ മാസം നിങ്ങള്‍ക്ക് നല്ലതോ മോശമോ, അറിയൂ

സെപ്‌ററംബറില്‍ ഈ രാശിയ്ക്കു ധനലാഭം

|

രാശി അഥവാ സോഡിയാക് സൈന്‍ നമ്മുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട സ്ഥാനമുള്ള ഒന്നാണെന്നാണ് ജ്യോതിശാസ്ത്രം വിശദീകരിയ്ക്കുന്നത്. നമ്മുടെ ജനനത്തെ, ജനനമാസത്തേയും സമയത്തേയും ഗ്രഹങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. ഇതനുസരിച്ചു ഭാഗ്യ,നിര്‍ഭാഗ്യങ്ങള്‍ മാറി മറിയുകയും ചെയ്യും.

നമുക്കെല്ലാവര്‍ക്കും ഓരോ സൂര്യ രാശിയുണ്ട്. ഇംഗ്ലീഷില്‍ സോഡിയാക് സൈനെന്നു പറയും. ഈ സൂര്യരാശി ഓരോരുത്തരും ജനച്ചി മാസം അനുസരിച്ചിരിയ്ക്കുന്നു.

ഓരോ മാസവും തുടങ്ങുമ്പോള്‍ നല്ലതാകണേ എന്ന പ്രാര്‍ത്ഥനയോടെയാണ് നാം തുടങ്ങുക. സെപ്റ്റംബര്‍ മാസവും അങ്ങനെയാകണമെന്നാകും, നമ്മുടെ ആഗ്രഹം. സെപ്റ്റംബര്‍ മാസം രാശി പ്രകാരം നിങ്ങള്‍ക്കെങ്ങനെ, ഗുണകരമോ ദോഷമോ എന്നതിനെ കുറിച്ചറിയൂ,

ഏരീസ് - മേടരാശി

ഏരീസ് - മേടരാശി

ഏരീസ് അഥവാ മേടരാശിക്കാര്‍ക്ക് പൊതുവേ ഊര്‍ജദായകമായ മാസമാണ് സെപ്റ്റംബര്‍. വെല്ലുവിളികള്‍ നേരിടേണ്ടി വന്നാലും ഉറച്ച തീരുമാനത്തോടെ മുന്നേറാന്‍ കഴിയുന്ന മാസമാണിത്. പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന മാസം കൂടിയാണ് സെപ്റ്റംബര്‍. കുടുംബത്തില്‍ പങ്കാളിയുമായി ചില തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും സാധ്യതയുണ്ട്. ഈഗോ മാററി വച്ചാല്‍ തീരാവുന്ന പ്രശ്‌നമേയുളളൂ. ആരോഗ്യ കാര്യങ്ങളില്‍ നല്ല ശ്രദ്ധ വേണ്ട മാസം കൂടിയാണതിത്.

ടോറസ്

ടോറസ്

ടോറസ് അഥവാ ഇടവരാശിയ്ക്ക് സാമ്പത്തികമായി ഏറെ മെച്ചമുളള മാസമാണ് സെപ്റ്റംബര്‍. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുന്ന, ബാങ്ക് ബാലന്‍സ് എങ്ങനെ വര്‍ദ്ധിപ്പിയ്ക്കുമെന്നു ചിന്തിയ്ക്കുന്ന മാസം കൂടിയാണിത്. ഇതിനായി വഴികള്‍ കണ്ടെത്തുകയും ചെയ്യും. ബിസിനസുകാര്‍ക്ക് പൊതുവേ ഗുണകരമാണ് ഈ മാസം. എന്നാല്‍ ബിസിനുകള്‍ക്കായുള്ള യാത്രകളും ഒഫീഷ്യല്‍ യാത്രകളും ഈ മാസം നടത്താതിരിയ്ക്കുകയാണ് കൂടുതല്‍ നല്ലത്. മാസാവസാനം കൂടുതല്‍ പണം സമ്പാദിയ്ക്കാനുളള സാധ്യതകളുണ്ടാകും. പങ്കാളിയുമായി ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുമുണ്ട്. വിവാഹിതരല്ലാവര്‍ക്ക് പുതിയ ബന്ധം കണ്ടെത്താനും കൂട്ടുകാരെ കണ്ടെത്താനും സാധ്യതയുളള മാസം കൂടിയാണിത്.

ജെമിനി

ജെമിനി

ജെമിനി അഥവാ മിഥുന രാശിക്കാര്‍ക്ക് സെപ്‌ററംബര്‍ പൊതുവേ സാവധാനം കാര്യങ്ങള്‍ എന്ന രീതിയിലെ മാസമാകും ഇത്. നിങ്ങളുടെ ക്ഷമയും സഹനവുമെല്ലാം പല വട്ടം പരീക്ഷിയ്ക്കപ്പെടുന്ന ഒരു മാസം കൂടിയാണിത്. പുതിയ പ്ലാനുകളും കാര്യങ്ങളുമെല്ലാം ചിന്തിച്ചു തീരുമാനിയ്ക്കാന്‍ സാധിയ്ക്കുന്ന മാസം. 17നും 22നും ഇടയില്‍ വലിയ സാമ്പത്തിക ലാഭം ഇക്കൂട്ടരെ തേടിയെത്തും. വിദ്യാര്‍ത്ഥികള്‍ക്ക് പാര്‍ട് ടൈം ജോലിയ്ക്കുള്ള സാധ്യതകള്‍ തെളിയുന്ന സമയമാണിത്. ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കു സാധ്യതയുണ്ടായേക്കാം. പ്രമേഹരോഗികള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക.

ക്യാന്‍സര്‍

ക്യാന്‍സര്‍

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിക്കാര്‍ക്ക് ഈ മാസം പൊതുവേ വിഘ്‌നേശ്വര കടാക്ഷമുണ്ടാകുമെന്നു പറയാം. പുതിയ അവസരങ്ങള്‍ വന്നാല്‍ മടിച്ചു നില്‍ക്കാതെ മുന്നേറുക. ഇത് പുതിയ അവസരങ്ങള്‍ക്കു വഴി വയ്ക്കും. ചെറിയ യാത്രകള്‍ പൊതുവേ ഫലപ്രാപ്തി നല്‍കുന്ന മാസം കൂടിയാണിത്. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

ലിയോ

ലിയോ

ലിയോ അഥവാ ചിങ്ങരാശിക്കാര്‍ക്ക് പൊതുവേ നല്ല മാസമാണിത്. ഭാഗ്യ മാസമെന്നു പറയാം. പഴയ സുഹൃത്തുക്കളില്‍ നിന്നും കരിയര്‍ സംബന്ധമായ സഹായം ലഭിയ്ക്കും. കരിയര്‍ സംബന്ധമായി ഇതു കൊണ്ട് ഉയര്‍ച്ചയുണ്ടാകുകയും ചെയ്യും. കുടുംബവുമായി കൂടുതല്‍ സന്തോഷപരമായ കാര്യങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുന്ന സമയം കൂടിയാണിത്. ഇതുപോലെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ സാധിയ്ക്കുന്ന സമയം കൂടിയാണിത്. എന്നാല്‍ ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള സമയം കൂടിയാണിത്.

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശി

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് പൊതുവേ നല്ല മാസമാണ് സെപ്റ്റംബര്‍. ജോലി സംബന്ധമായി കഠിനാധ്വാനവും ഉയര്‍ച്ചയും കാണുന്ന സമയം. നിങ്ങള്‍ നേരത്തെ ചെയ്ത കഠിനാധ്വാനത്തിനു ഫലമുണ്ടാകുന്ന സമയം കൂടിയാണിത്. കുടുംബവുമായി സന്തോഷകരമായി സമയം ചെലവഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരു സമയം കൂടിയാണിത്. ബിസിനസുകാര്‍ക്ക് ഇത് ഏറ്റവും നല്ല സമയമാണ്. സാമ്പത്തികമായി ഏറെ മെച്ചമുണ്ടാകുന്ന സമയം കൂടിയാണ് സെപ്റ്റംബര്‍ മാസം. ആരോഗ്യപരമായി മെച്ചമുള്ള സമയം കൂടിയാണിത്.

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി

ലിബ്ര അഥവാ തുലാം രാശി വിഭാഗത്തില്‍ പെട്ടവര്‍ക്ക് പൊതുവേ വെല്ലുവിളികളുള്ള മാസമാണ് സെപ്റ്റംബര്‍ മാസം. ജോലി സംബന്ധമായും വെല്ലുവിളികള്‍ക്കു സാധ്യതയുള്ള സമയമാണിത്. കഠിനാധ്വാനം വേണ്ടി വരുന്ന സമയം. എന്നാല്‍ മാസാവസാനം മെച്ചപ്പെട്ട ഫലം ലഭിയ്ക്കുകയും ചെയ്യും അനാവശ്യ ചെലവുകള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നത് നല്ലതാണ്. ഇത്തരം ചെലവുകള്‍ക്ക് ഈ രാശിക്കാര്‍ക്ക് സാധ്യതയുള്ള മാസമാണ് സെപറ്റംബര്‍.

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശി

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിക്കാര്‍ പൊതുവേ കഠിനാധ്വാനം ചെയ്യുന്ന മാസമാണിത്. പൊതുവേ എറ്റവും നല്ല സമയങ്ങളിലൊന്നു കൂടിയാണ് ഇവര്‍ക്ക് ഈ സെപ്റ്റംബര്‍ എന്നും പറയാം. നല്ല പോലെ പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കുന്ന പല അവസരങ്ങളും ജോലി സംബന്ധമായി വന്നു ചേരുന്ന മാസമാണ്. സാമ്പത്തികമായും ഉന്നമനമുണ്ടാകുന്ന സമയം. എന്നാല്‍ ജോലി്ക്കാര്‍ക്ക് പൊതുവേ നല്ല സമയമല്ലെന്നും പറയാം.

സാജിറ്റേറിസ് അഥവാ ധനുരാശി

സാജിറ്റേറിസ് അഥവാ ധനുരാശി

സാജിറ്റേറിസ് അഥവാ ധനുരാശിക്കാര്‍ക്ക് കുടുംബപരമായി ചില പ്രശ്‌നങ്ങള്‍ക്ക് സാധ്യതയുള്ള മാസമാണ് സെപ്റ്റംബര്‍. സാമ്പത്തികം പൊതുവെ കൈപ്പിടിയില്‍ ഒതുങ്ങുന്ന സമയം. വേണമെന്നുണ്ടെങ്കില്‍ മറ്റുള്ളവരെ സഹായിക്കാന്‍ സാധിയ്ക്കുന്ന സമയം കൂടിയാണിത്. മാസാവസാനം ചില മാനസികമായ വിഷമങ്ങള്‍ അലട്ടിയെന്നു വരാം. വിദ്യാര്‍ത്ഥികള്‍ക്ക് പൊതുവെ നല്ല സമയമാണിതെന്നു വേണം, പറയാന്‍.

കാപ്രികോണ്‍ അഥവാ മകരരാശി

കാപ്രികോണ്‍ അഥവാ മകരരാശി

കാപ്രികോണ്‍ അഥവാ മകരരാശിക്കാര്‍ക്ക് സന്തോഷവും സങ്കടവും ഒരുപോലെയുണ്ടാകുന്ന ഒരു മാസമാണിത്. ഗുണദോഷ സമ്മിശ്രമെന്നു വേണമെങ്കില്‍ പറയാം. ചില സമയത്ത് ഉയര്‍ച്ചയും മറ്റു ചില സമയങ്ങളില്‍ താഴ്ചയുമുണ്ടാകും. പങ്കാളിയുമായി പ്രശ്‌നങ്ങള്‍ക്കു സാധ്യതയുള്ള മാസം. ഇതില്‍ നിന്നും ശ്രദ്ധ തിരിയ്ക്കുന്നതിനായി നിങ്ങള്‍ ജോലി സംബന്ധമായി കൂടുതല്‍ ഉത്തരവാദിത്വങ്ങളില്‍ ശ്രദ്ധിയ്ക്കുന്ന മാസം കൂടിയാണിത്. പങ്കാളികളില്ലാത്തവര്‍ക്ക് പുതിയ പങ്കാളികളെ കണ്ടെത്താന്‍ സാധ്യതയുള്ള മാസം കൂടിയാണ് ഇത്.

അക്വേറിയസ് അഥവാ കുംഭരാശി

അക്വേറിയസ് അഥവാ കുംഭരാശി

അക്വേറിയസ് അഥവാ കുംഭരാശിക്കാര്‍ക്ക് പൊതുവെ അത്ര നല്ല മൂഡുണ്ടാകുന്ന മാസമല്ല, സെപ്‌ററംബര്‍. ജോലി സമ്മര്‍ദ്ധവും ജോലി സംബന്ധമായുള്ള അസംതൃപ്തിയുമെല്ലാം പൊതുവേ ഡിപ്രഷനുണ്ടാക്കുന്ന, ചീത്ത മൂഡുണ്ടാക്കുന്ന മാസമാകും. പുതിയ ജോലി തേടാന്‍ താല്‍പര്യമുണ്ടെങ്കിലും അതിന് അത്ര നല്ല സമയമല്ല, ഇത്. ചെലവുകള്‍ കണക്കു കൂട്ടി കൃത്യമായി കൊണ്ടുപോകാന്‍ സാധിയ്ക്കും. എന്നാല്‍ കാര്യമായ സാമ്പത്തിക ലാഭം കാണുന്നുമില്ല. നിങ്ങളുടെ പെരുമാറ്റം കാരണം പങ്കാളിയുമായി പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. ഇക്കാര്യത്തി്ല്‍ ശ്രദ്ധ വയ്ക്കുക.

പീസസ് അഥവാ മീനരാശി

പീസസ് അഥവാ മീനരാശി

പീസസ് അഥവാ മീനരാശിക്കാര്‍ക്ക് പുതിയ ഐഡിയകളും പുതിയ തുടക്കവും നല്‍കുന്ന മാസമാണിത്. വിജയത്തിന് അല്‍പം കാര്യ താമസമുണ്ടാകുമെങ്കിലും പതുക്കെ കാര്യങ്ങള്‍ നടക്കുക തന്നെ ചെയ്യും. വീട്ടു ചെലവുകള്‍ ഉയരാന്‍ സാധ്യതയുള്ളതു കൊണ്ടു തന്നെ കണക്കു കൂട്ടി കാര്യങ്ങള്‍ ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. പുതിയ ബന്ധങ്ങള്‍ക്കുള്ള സാധ്യത കാണുന്ന സമയം കൂടിയാണിത്. വിദ്യാര്‍ത്ഥികള്‍ക്കു പൊതുവേ നല്ല സമയമാണിത്.

English summary

2018 September Month Horoscope For Zodiac Signs

2018 September Month Horoscope For Zodiac Signs, Read more to know about,
Story first published: Monday, September 3, 2018, 13:56 [IST]
X
Desktop Bottom Promotion