Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
2018ലെ അവസാന അമാവാസി നാളെ, 9 രാശിയ്ക്കു നിര്‍ണായകം
2018ലെ അവസാന അമാവാസി നാളെ, 9 രാശിയ്ക്കു നിര്‍ണായകം
2018ല അവസാനത്തെ അമാവാസി ദിവസം, അതായത് ഫുള്‍ മൂണ്‍ നാളെയാണ്, ഡിസംബര്‍ 7 വെള്ളിയാഴ്ച ദിവസം. ജ്യോതിഷ പ്രകാരം പ്രപഞ്ചത്തിലെ ഇത്തരം പല മാറ്റങ്ങളും നമ്മുടെ രാശിയേയും പല തരത്തിലും സ്വാധീനിയ്ക്കുന്നുണ്ട്.
2018 അവസാനിയ്ക്കുമ്പോള്‍ വരുന്ന അവസാനത്തെ അമാവാസി കൂടിയാണ് നാളെ വരുന്നതെന്നതും പ്രധാനമാണ്. ഇനി 2018ല്‍ നമുക്കൊരു അമാവാസിയില്ല.
12 രാശികളില് ചില രാശികളെ ഇത്തരം മാറ്റങ്ങള്‍ സ്വാധീനിയ്ക്കുന്നുണ്ട്. നല്ലതും മോശവുമായ മാറ്റങ്ങള്‍. ഏതു രാശികളെ എപ്രകാരമാണ് ഇതു സ്വാധീനിയ്ക്കുന്നതെന്നറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് അമാവാസി അത്ര നല്ലതല്ല. ഇത് അല്പം ദോഷ ഫലമാണ് കാണിയ്ക്കുന്നത്. ഇതു കൊണ്ടു തന്നെ ശ്രദ്ധയോടെ ഇരിയ്ക്കുക. ഇത് ഗ്രഹങ്ങളുടെ മാറ്റം കാരണമാണ്. നിങ്ങളുടെ സത്യസന്ധതയും ആദര്‍ശങ്ങളുമെല്ലാം പരീക്ഷിയ്ക്കപ്പെട്ടേക്കാം. എന്നാല്‍ സത്യസന്ധതയില്‍ ഉറച്ചു നില്ക്കുക. കാലം നിങ്ങള്‍ ശരിയാണെന്നു തെളിയിക്കും.

ജെമിനി അഥവാ മിഥുന രാശി
ജെമിനി അഥവാ മിഥുന രാശിയ്ക്ക് ഈ അമാവാസി ഭാഗ്യദായകമാണ്. ജോലിയിലും വ്യക്തി ജീവിതത്തിലും ഇത് ഒരുപോലെ ഗുണം നല്‍കും. അല്പം റിസ്കുകള്‍ ഏറ്റെടുക്കേണ്ടി വന്നാലും തെറ്റില്ല. ഇത് ഗുണമാണ് നല്‍കുക. ഇത് ഏറ്റെടുക്കണോ എന്ന രീതിയിലെ സംശയങ്ങള്‍ വേണ്ടെന്നര്‍ത്ഥം. അവസരങ്ങള്‍ രണ്ടാമതു വരില്ലെന്നര്‍ത്ഥം.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ഈ അമാവാസി ഫലം ഊര്‍ജ നഷ്ടവും ക്ഷീണവുമെല്ലാം തോന്നിപ്പിയ്ക്കുന്ന ഒന്നാകും. മറ്റുള്ളവരെ സഹായിക്കുവാന്‍ താല്പര്യമെങ്കിലും ഇത്തരം കാര്യങ്ങള്‍ തടസം നില്ക്കും. ജോലിയിലെ സ്ട്രെസ് ഇതിന് കാരണമാകും, ഇതുപോലെ തങ്ങളെ തന്നെ അവഗണിച്ച് മറ്റുള്ളവര്‍ക്കായി പ്രവര്‍ത്തിയ്ക്കുന്നത് അമാവാസി സ്വാധീന പ്രകാരം ദോഷം വരുത്തും. പറയുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിയ്ക്കുക.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്കും ഈ അമാവാസിയുടെ സ്വാധീനമുണ്ട്. ക്ഷമയോടെ കാര്യങ്ങള്‍ ചെയ്താല്‍ നേട്ടങ്ങളുണ്ടാകും. നിങ്ങള്‍ നിങ്ങളെ അനുകൂലിയ്ക്കുന്നവര്ക്കാകും, സ്നേഹവും കരുതലും കൊടുക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ആള് ആകണം എന്നില്ല. ചിന്തകള്‍ പലതും മാറി മറിഞ്ഞ് അടുക്കും ചിട്ടയുമില്ലാതെ വരുമെങ്കിലും ഇത് ചിലപ്പോള്‍ നല്ല ഐഡികള്‍ വരുന്നതിനും വഴിയൊരുക്കും.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് അമാവാസി ശാന്തത, വിശ്രമം നല്കുന്ന സമയമാണ്. നിങ്ങളുടെ ഈഗോ കുറച്ച് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചാല്‍ ഏറെ ഗുണം ലഭിയ്ക്കുന്ന സമയമാണ് ഈ അമാവാസി. ബാലന്‍സ് കാത്തു സൂക്ഷിച്ചാല്‍ ജോലിയിലും വ്യക്തി ജീവിതത്തിലും നല്ല സ്വാധീനം ചെലുത്തുന്ന ഒന്നാണ് വരുന്ന അമാവാസി.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് ഈ അമാവാസി ശാരീരികമായും മാനസികമായും റെസ്റ്റ്, സ്വസ്ഥത നല്കുന്ന സമയാണെന്നു വേണം, പറയാന്‍. ലോകം തിരക്കുകള്‍ക്കൊപ്പം നീങ്ങുമ്പോള്‍ നിങ്ങളുടെ ഗ്രഹങ്ങളുടെ സ്വാധീനം ഈ രാശിയ്ക്ക് ഏറെ ശാന്തി നല്‍കും. ഈ ഫലം പൊതുവേ നല്ലതാണെന്നും പറയാം. അതായത് ഈ വര്‍ഷത്തിലെ അവസാന അമാവാസി നിങ്ങള്‍ക്ക് ശാന്തത നല്കുന്ന ഒന്നാണ്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് അമാവാസി ഏറെ സ്വാധീനം ചെലുത്തുന്നു. നല്ല മാറ്റങ്ങള്‍ എന്നു പറയാം. ഇതു വരെ നിങ്ങള്‍ എന്തിനാണോ സ്ട്രെസ് അനുഭവിച്ചത്, അത് നല്ലതിനായി മാറും. പൊസറ്റീവിറ്റിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യും, പൊസറ്റീവറ്റി നിങ്ങളില്‍ വന്നു നിറയും. റൊമാന്‍സിന് ഏറെ അനുകുലമാണ് ന്യൂ മൂണ്‍ അഥവാ അമാവാസി ഈ രാശിയ്ക്ക്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് അമാവാസി ദിവസം മുതല്‍ സ്വന്തം കാര്യം നോക്കുന്നതാകും, കൂടുതല്‍ നല്ലത്. പൊതുവേ കാപ്രിക്കോണ്‍ വിഭാഗത്തില്‍ പെട്ടവര്‍ വര്‍ക്കഹോളിക് ആണെങ്കിലും ഇത് സ്വന്തം ആരോഗ്യം കളയാതെ നോക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് അമാവാസി നല്ല ഫലം കൊണ്ടു വരുന്നു. ജോലി സംബന്ധമായും അല്ലാതെയും നിങ്ങള്‍ അനുഭവിച്ച ഭാരം ഇറക്കി വയ്ക്കാന്‍ സഹായിക്കുന്നു. പൂര്‍ണത ലഭിയ്ക്കുന്നതിനു വേണ്ടി നിങ്ങള്‍ സഹിച്ച കഷ്ടപ്പാടുകള്‍ക്കു ഫലം ലഭിയ്ക്കും. കഠിനാധ്വാനത്തിനു ഫലം ലഭിയ്ക്കുന്ന സ്വാധീനം അമാവാസി നിങ്ങള്‍ക്കു നല്കുന്നു.



Click it and Unblock the Notifications
