Latest Updates
-
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ!
ഡിസംബറില്‍ ഈ രാശികള്‍ക്കു പണമൊഴുകും
ഡിസംബറില്‍ ഈ രാശികള്‍ക്കു പണമൊഴുകും
പുതുവര്‍ഷത്തിന്റെ അവസാന പടികളിലേയ്ക്കെത്തുന്ന ഒന്നാണ് ഡിസംബര്‍ എന്നു പറഞ്ഞാല്‍ തെറ്റില്ല. മഞ്ഞു തണുപ്പുമുള്ള രാത്രികള്‍ ക്രിസ്തുമസ് രാവുകളിലേയ്ക്കും പുതുവര്‍ഷ രാവിലേയ്ക്കുമുള്ള യാത്രയാണെന്നും പറയാം.
രാശി പ്രകാരം ഓരോ മാസവും ദിവസവും വര്‍ഷവുമെല്ലാം ഫലം മാറി മറിയും. ഇതു പ്രകാരം 2018 ഡിസംബറിലെ രാശി ഫലങ്ങള്‍ക്കും വ്യത്യാസമുണ്ടാകും.
ചില രാശികള്‍ക്ക് 2018ലെ ഈ അവസാന മാസം ഏറെ ലാഭം നല്‍കും. ചിലര്‍ക്കു നഷ്ടവും. ചിലര്‍ക്കു സന്തോഷവും ചിലര്‍ക്കു ദുഖവും.
ഇതനുസരിച്ച് 2018 ഡിസംബറിലെ നിങ്ങളുടെ രാശി ഫലം അറിയൂ,

ഏരീസ് അഥവാ മേട രാശി
ഏരീസ് അഥവാ മേട രാശിയ്ക്ക് ഈ മാസം പൊതുവേ ജോലിയില്‍ തിരക്കുള്ള ദിവസമാകും. എന്നാലും തൊഴില്‍പരമായി ഗുണവുമുണ്ടാകും. ഈ രാശിക്കാര്‍ക്കു പ്രണയത്തിന് പൊതുവേ നല്ല സമയവുമാണ്. യാത്രകള്‍ക്കു പറ്റിയ സമയം കൂടിയാണ് ഈ രാശിക്കാര്‍ക്ക്.

ടോറസ് അഥവാ ഇടവ രാശി
ടോറസ് അഥവാ ഇടവ രാശിക്കാര്‍ക്ക് ഈ മാസം തൊഴില്‍ പരമായി ഏറെ ഉയര്‍ച്ച നല്കുന്ന ഒന്നാണ്. പൊതുവേ ധനസംബന്ധമായ കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാകുന്ന സമയം കൂടിയാണ് ഇത്. പ്രത്യേകിച്ചും വസ്തു വില്ക്കാന് ആഗ്രഹിയ്ക്കുന്നവര്‍ക്ക്. സമ്പാദ്യമുണ്ടാക്കാനും സാധിയ്ക്കും. പ്രണയിക്കുന്നവര്‍ക്ക് അല്പം വെല്ലുവിളികളുണ്ടാകുന്ന മാസം കൂടിയാണ് ഡിസംബര്‍. ആരോഗ്യപരമായി സ്ട്രെസ് പോലുള്ള കാര്യങ്ങള്‍ക്കും സാധ്യത.

ജെമിനി
ജെമിനിയ്ക്ക് ഈ മാസം തൊഴില്‍പരമായി മാറ്റങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. ആദ്യ ഒരാഴ്ച പുതിയ തൊഴിലിലേയ്ക്കു പ്രവേശിയ്ക്കാന്‍ നല്ലതാണ്. ബാക്കിയുള്ള ആഴ്ചകള്‍ ഇത്ര നല്ലതല്ല. സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട സമയമാണിത്. പലര്‍ക്കും ധനം വരാന്‍ സാധ്യതയുള്ള മാസമാണ്. പ്രണയിക്കുന്നവര്‍ക്ക് വിവാഹത്തിന് വീട്ടുകാരുടെ സമ്മതം ലഭിയ്ക്കാന്‍ സാധ്യതയുണ്ട്. ആരോഗ്യപരമായ അത്ര നല്ല സമയമല്ല.

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശി
ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് ആ മാസം പൊതുവേ തൊഴില്‍പരമായി ഏറെ നല്ലതാണെന്നു വേണം, പറയാന്‍. കാത്തിരുന്ന പുതിയ ജോലി ലഭിയ്ക്കാനുളള സമയമാണ്. പണം അധികം ചെലവാക്കാതെ സമ്പാദ്യമുണ്ടാക്കാന്‍ സാധിയ്ക്കും. പുതിയ സാമ്പത്തിക കാര്യങ്ങള്‍ തുടങ്ങാന്‍ നല്ല സമയമാണ്. പ്രണയിക്കുന്നവര്‍ക്ക് ആദ്യ ആഴ്ച അത്ര നല്ലതല്ലെങ്കിലും പിന്നീട് പൊതുവേ കുഴപ്പമില്ലാത്ത സമയമാണ്. ചെറിയ ആരോഗ്യപ്രശ്നങ്ങളെങ്കിലും പൊതുവേ വലിയ കുഴപ്പമില്ലാതെ കടന്നു പോകും.

ലിയോ അഥവാ ചിങ്ങ രാശി
ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് ഈ മാസം പൊതുവെ കരിയറിന് അനുകൂലമായി സമയമാകും. എന്നാല്‍ സാമ്പത്തികമായി ഏറെ ശ്രദ്ധ വേണ്ട സമയമാണ്. സാമ്പത്തികപരമായി കാര്യങ്ങള്‍ അത്ര നല്ലതല്ലെന്നു വേണം, പറയാന്‍. അതേ സമയം ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകുകയും ചെയ്യും. ചെലവു നിയന്ത്രിയ്ക്കേണ്ട മാസമാണ്. ദാമ്പത്യത്തില്‍ ചെറിയ കല്ലുകടിയുണ്ടാകുന്ന മാസം കൂടിയാണ് ഇത്.

വിര്‍ഗോ അഥവാ കന്നി രാശി
വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ഡിസംബര്‍ മാസം ആദ്യ ഒരാഴ്ച ജോലിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണ്ട ഒരു മാസമാണ്. അല്പം വെല്ലുവിളികളുണ്ടാകാന് സാധ്യതയുള്ള മാസമാണിത്. സാമ്പത്തിമായി നല്ല മാസമാണെന്നു വേണം, പറയാന്‍. പണം സമ്പാദിയ്ക്കാന്‍ സാധിയ്ക്കുന്ന മാസം. പ്രണയിക്കുന്നവര്‍ക്ക് നല്ലതാണ്. ദാമ്പത്യത്തില്‍ നാലാമത്തെ ആഴ്ച ചില ചില്ലറ പ്രശ്നങ്ങള്‍ക്കു സാധ്യതയുമുണ്ട്. ആരോഗ്യ സംബന്ധമായി നല്ല ഫലമാണ് കാണുന്നത്.

ലിബ്ര അഥവാ തുലാം രാശി
ലിബ്ര അഥവാ തുലാം രാശിയ്ക്ക് പൊതുവെ കരിയറില്‍ നല്ലതാണു പറയുന്നത്. ജോലിയില്ലാത്തവര്‍ക്കു നല്ല ജോലിയും ഫലമായി കാണുന്നു. ധനപരമായി മികച്ച മാസമാണ്. ആദ്യ പകുതി ധനം ചെലവാക്കുന്ന കാര്യത്തില്‍ ശ്രദ്ധ വേണം, രണ്ടാം പകുതി ധനം സമ്പാദിയ്ക്കാന്‍ നല്ലതാകും. പ്രണയിക്കുന്നവര്‍ക്കും പ്രണയിക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും നല്ല മാസമാണ്.

സ്കോര്‍പിയോ അഥവാ വൃശ്ചിക രാശി
സ്കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് പൊതുവേ കരിയര്‍ സംബന്ധമായി നല്ല സമയമാണ് പ്രൊമോഷന് ലഭിച്ചില്ലെങ്കിലും കമ്പനിയില്‍ നിന്നും അംഗീകാരം ലഭിയ്ക്കുന്ന സമയമാണ്. സാമ്പത്തികമായി ആദ്യത്തെ ആഴ്ച വെല്ലുവിളികള്‍ നിറഞ്ഞ സമയമാണ്. എന്നാല്‍ പിന്നീട് ജോലിയില്‍ നിന്നു തന്നെ സാമ്പത്തിക മെച്ചം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്, പ്രണയിക്കുന്നവര്‍ക്ക് ഏറെ നല്ല സമയമാണിത്. ആരോഗ്യ പ്രശ്നങ്ങള്‍ കാണുന്നില്ലെങ്കിലും ആരോഗ്യ കാര്യങ്ങളില്‍ പൊതുവേ ശ്രദ്ധിയ്ക്കേണ്ട സമയമാണിത്.

സാജിറ്റേറിയസ് അഥവാ ധനു രാശി
സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ഡിസംബര്‍ മാസം തൊഴില്‍പരമായി ഏറെ വെല്ലുവിളികളുണ്ടാകുന്ന സമയമാണ്. ഇതു മറി കടക്കാന്‍ ഏറെ അധ്വാനിയ്ക്കേണ്ടി വരികയും ചെയ്യും. ധനപരമായി പൊതുവേ നല്ല സമയമാണ്. ഏറെക്കാലമായുള്ള കടം വീട്ടാന്‍ പറ്റിയ സമയമാണ്. ഡിസംബര്‍ ആദ്യത്തെ ആഴ്ച പ്രണയിക്കുന്നവര്‍ക്ക് അത്ര നല്ല സമയമാകില്ല. ആരോഗ്യപരമായി ഏറെ നല്ല സമയമാണിത്.

കാപ്രിക്കോണ്‍ അഥവാ മകര രാശി
കാപ്രിക്കോണ്‍ അഥവാ മകര രാശിയ്ക്ക് ടീം വര്‍ക്കിനു ചേര്‍ന്ന മാസമാണ് ഇത്. സ്വന്തം ജോലി ചെയ്യുന്നവര്‍ക്കും ഫോറിന് അവസരങ്ങള്‍ക്കു സാധ്യതയുള്ള ദിവസമാണ് ഇന്ന്. ബിസിനസുകാര്‍ക്കും പൊതുവേ നല്ലതാണ്. സാമ്പത്തികമായി അലട്ടിയിരുന്ന പ്രശ്നങ്ങള്‍ക്കു പരിഹാരമാകുന്ന മാസമാണിത്. ഇതു കൊണ്ടു തന്നെ സാമ്പത്തികമായി മോശമില്ലെന്നു പറയാം. പ്രണയിക്കുന്നവര്‍ക്ക് അത്ര നല്ല മാസമല്ല. ആരോഗ്യപരമായും പ്രശ്നങ്ങള്‍ക്കു സാധ്യതയുണ്ട്. ഏറെ ശ്രദ്ധിയ്ക്കുക.

അക്വേറിയസ് അഥവാ കുംഭ രാശി
അക്വേറിയസ് അഥവാ കുംഭ രാശിയ്ക്ക് ജോലിയില്‍ വിജയമുണ്ടാകുന്ന, നിങ്ങളുടെ കഴിവുകള്‍ പുറത്തെടുക്കുന്ന ദിവസമാണ്. സാമ്പത്തികമായി സ്ഥിരതയുണ്ടാകുന്ന മാസമാണ്. ആഗ്രഹിയ്ക്കുന്നവ വാങ്ങാന്‍ സാധിയ്ക്കുന്ന മാസം. എങ്കിലും അമിതമാക്കാതെ ശ്രദ്ധിയ്ക്കുക. പ്രണയിക്കുന്നവര്‍ക്ക് നല്ല മാസമാണിത്. എന്നാല്‍ പുതിയ ബന്ധങ്ങള്‍ തുടങ്ങാന്‍, അത് വിവാഹമെങ്കിലും പ്രണയമെങ്കിലും അത്ര നല്ല സമയമല്ല. ബിപി പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യതയുള്ളതു കൊണ്ടു തന്നെ കൂടുതല്‍ ശ്രദ്ധ വേണം.

പീസസ് അഥവാ മീന രാശി
പീസസ് അഥവാ മീന രാശിയ്ക്ക് ഡിസംബര്‍ കരിയറില്‍ ഉയര്‍ച്ചയുണ്ടാകുന്ന മാസമാണ്. ഇതിനു കാരണം നിങ്ങളുടെ ചില ബുദ്ധിപരമായ തീരുമാനങ്ങള്‍ തന്നെയാകും. പണം സൂക്ഷിയ്ക്കാന്‍, നിക്ഷേപമുണ്ടാക്കാന്‍ സാധിയ്ക്കുന്ന മാസമാണിത്. എങ്കിലും ധനത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്നും ചതി പറ്റാതിരിയ്ക്കാന്‍ ശ്രദ്ധ വേണം. ആദ്യ ആഴ്ച പ്രണയത്തിനു വെല്ലുവിളിയുണ്ടാകുമെന്നു പറയാം. എന്നാല്‍ രണ്ടാമത്തെ ആഴ്ച നല്ലതാണ്. ആരോഗ്യപരമായി നല്ലതാണ് ഫലം പറയുന്നത്.

രാശിയില്‍ പറയുന്ന കാര്യങ്ങള്‍ക്കൊപ്പം
രാശിയില്‍ പറയുന്ന കാര്യങ്ങള്‍ക്കൊപ്പം നമ്മുടെ പ്രയത്നവും പ്രധാനമാണെന്നോര്‍ക്കുക.



Click it and Unblock the Notifications











