Latest Updates
-
ജൂൺ 16 സൂര്യസംക്രമണം: ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ജീവിതത്തിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ! -
27 നക്ഷത്രക്കാർക്കും ഇന്ന് നിർണ്ണായക ദിനം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, അറിയാം ഇന്നത്തെ ഫലം -
ശനി ജയന്തിയും അമാവാസിയും: ഈ രാശിക്കാർക്ക് ഇന്ന് വലിയ മാറ്റങ്ങൾ, ജീവിതത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സൽമാൻ ഖാന്റെ പുത്തൻ ലുക്ക് കണ്ട് അമ്പരന്ന് ആരാധകർ; ഈ മാറ്റത്തിന് പിന്നിലെ ഫിറ്റ്നസ് രഹസ്യം ഇതാണ്! -
കാലാവസ്ഥാ മാറ്റം ചർമ്മത്തെ ബാധിക്കുമോ? പൊടിക്കാറ്റിൽ നിന്നും വിയർപ്പിൽ നിന്നും രക്ഷനേടാൻ ഈ വഴികൾ -
ഒഡീഷ, കർണാടക മഴ മുന്നറിയിപ്പ്: മഴക്കാല രോഗങ്ങളെ അകറ്റി നിർത്താൻ വീട്ടിലുണ്ട് ചില വഴികൾ! -
മെൻസ് ഹെൽത്ത് വീക്ക് 2026: പുരുഷന്മാരുടെ ആരോഗ്യം വീണ്ടെടുക്കാൻ അടുക്കളയിലെ ഈ മാറ്റങ്ങൾ മതി! -
ഐവിഎഫ് ചികിത്സയിൽ ഭ്രൂണം മാറിപ്പോകുന്നുവോ? ഗുരുഗ്രാം സംഭവത്തിന് ശേഷം ദമ്പതികൾ അറിഞ്ഞിരിക്കേണ്ട സുരക്ഷാ പാഠങ്ങൾ -
മഴക്കാലത്ത് ചർമ്മവും തലയോട്ടിയും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ നിർബന്ധം! -
ജൂൺ 15-ലെ ചന്ദ്രദർശനം: ഈ രാശിക്കാർക്ക് വരുന്നത് വലിയ ഭാഗ്യം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വിജയദശമി: സാമ്പത്തിക തിരിമറി ഈ രാശിക്കാരെ വലക്കും
ഇന്ന് വിജയദശമി, ഈ ദിനത്തില്‍ പുതിയ സംരംഭങ്ങള്‍ക്കും പുതിയ കാര്യങ്ങള്‍ക്കും തുടക്കമിടുന്നവരാണ് പലരും. എന്നാല്‍ രാശിപ്രകാരം ഇതെല്ലാം നല്ലതാണോ എന്നൊരു ചിന്ത നിങ്ങള്‍ക്ക് വന്നുവോ? ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള പ്രതിസന്ധികള്‍ ഓരോ ദിവസവും വരുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പ്രതിരോധിക്കുന്നതിനുള്ള കഴിവും പലരിലും ഒളിഞ്ഞ് കിടക്കുന്നുണ്ട്. ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള അനുഭവങ്ങളും മറ്റുമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ പലപ്പോഴും പലരും ഇതറിയാതെ പെരുമാറുന്നു.
പുതിയ തുടക്കം കുറിക്കുന്ന ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയുണ്ട് എന്നറിയാന്‍ താല്‍പ്പര്യമില്ലേ? ഓരോ രാശിക്കാര്‍ക്കും നല്ല തുടക്കം തന്നെയായിരിക്കുമോ ഇന്നത്തെ ദിവസം അതോ ആകെ മൊത്തം പ്രതിസന്ധികളുടെ ദിവസമായിരിക്കുമോ എന്നറിയാന്‍ ഇന്നത്തെ രാശിഫലം വായിക്കൂ. ഇതിലുണ്ട് നിങ്ങളുടെ ഇന്നത്തെ ദിവസത്തെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയാണ് എന്നറിയാന്‍ നോക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഇന്നത്തെ ദിവസം അനുഭവിക്കേണ്ടി വരും. സാമ്പത്തികമായി അനാവശ്യമായി ചിലവുണ്ടാവുന്നു. ഇത് അല്പം ശ്രദ്ധിക്കണം. വളരെക്കാലമായി നിലനില്‍ക്കുന്ന പല പ്രതിസന്ധികള്‍ക്കും ഇന്നത്തെ ദിവസം പരിഹാരം കാണാവുന്നതാണ്. അവിചാരിതമായി ചിലവ് ധാരാളം വന്നു ചേരുന്നു ഇന്നത്തെ ദിവസം.

ഇടവം രാശി
ഇടവം രാശിക്കാരായവര്‍ ഇന്നത്തെ ദിവസം അനാവശ്യ പ്രശ്നങ്ങള്‍ ക്ഷണിച്ച് വരുത്തുന്നു. പല കാര്യങ്ങളിലും വിട്ടു വീഴ്ച ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അത് പരാജയപ്പെടുകയാണ് ചെയ്യുന്നത്. വിട്ടുവീഴ്ചയുണ്ടാക്കുമ്പോള് അത് പലവിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് വഴിവെക്കുന്നു. സാമ്പത്തികമായും അത്ര നല്ല ദിവസമായിരിക്കില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മിഥുനം രാശി
മിഥുനം രാശിക്കാരായവര്‍ക്ക് പൊതുവേ ഇന്നത്തെ ദിവസം അത്ര നല്ലതല്ല. ഇവര്‍ ഇന്ന് പുതിയ സംരംഭങ്ങള്‍ക്കും തുടക്കം കുറിക്കുന്നത് അത്ര നല്ലതല്ല. എന്നാല്‍ വൈകുന്നേരമാവുന്നതോടെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ ആവുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാരണവശാലും മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്. ഇത് നിങ്ങളെ പ്രശ്നത്തിലാക്കും.

കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തികമായി നല്ലതായിരിക്കും. എങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്. ആരോഗ്യകാര്യത്തില്‍ അലസത കാണിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ വിളിച്ച് വരുത്തുന്നു. എന്നാല്‍ ഇവര്‍ക്ക് ജോലിസ്ഥലത്ത് നല്ല അനുഭവങ്ങളായിരിക്കും ഉണ്ടാവുക.

ചിങ്ങം രാശി
തര്‍ക്കത്തില്‍ ഇടപെടാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. വീട് പണിയുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അതിന് തുടക്കം കുറിക്കുന്നത് നല്ലതാണെങ്കിലും സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. ചര്‍ച്ചകളില്‍ നിന്ന് മനപ്പൂര്‍വ്വം ഒഴിഞ്ഞ് നില്ക്കാന് ശ്രദ്ധിക്കണം.

കന്നി രാശി
പലപ്പോഴും നിരാശയോടെയായിരിക്കും ഇന്നത്തെ ദിവസം തുടങ്ങുന്നത്. എന്നാല്‍ അല്പം കഴിയുന്നതോടെ അത് കാര്യങ്ങള്‍ നല്ല രീതിയില്‍ എത്തിക്കുന്നതിന് കാരണമാകുന്നു. കന്നി രാശിക്കാര്‍ക്ക് സാമ്പത്തികമായി നല്ല ദിവസമായിരിക്കും ഇന്ന്. എന്നാല്‍ ഒരു കാരണവശാലും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കരുത് ഇത് പരാജയത്തിലേക്ക് എത്തുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ജോലി സ്ഥലത്ത് ഇന്നത്തെ ദിവസം അല്പം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. എന്നാല്‍ സാമ്പത്തിക നിലപാടില്‍ അല്പം സൂക്ഷിച്ച് കാര്യങ്ങള്‍ ചെയ്യണം. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തില്‍ സമാനാധം ഉണ്ടാവുന്ന ഒരു ദിവസമായിരിക്കും ഇന്നത്തേത്.

വൃശ്ചികം രാശി
അമിത ദേഷ്യമുള്ളവര്‍ അല്പം ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. സാമ്പത്തികമായി നഷ്ടമുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പണം ചിലവഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.

ധനു രാശി
ഭക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്ന ദിവസമായിരിക്കും നിങ്ങള്‍ക്ക് ഇന്നത്തേത്. ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല പല വിധത്തില്‍ ജീവിത്തതില്‍ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയും ഇന്നത്തെ ദിവസം കാണുന്നുണ്ട്.

മകരം രാശി
മകരം രാശിക്കാരായവര്‍ക്ക് ഇന്നത്തെ ദിവസം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാവും. കുടുംബ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്പം നിയന്ത്രണം വെക്കുന്നത് നല്ലതാണ്. അല്ലെങ്കില്‍ അത് നിങ്ങളെ കടബാധ്യതയിലേക്ക് നയിക്കുന്നതിനുള്ള സാധ്യത കാണുന്നു.

കുംഭം രാശി
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന ദിവസമായിരിക്കും ഇന്നത്തേത്. മാത്രമല്ല കുടുംബങ്ങളില്‍ നിന്നുള്ള പിന്തുണ വളരെ വലുതായിരിക്കും. ജോലി സ്ഥലത്ത് അല്പസ്വല്പം പ്രശ്നങ്ങള്‍ അനുഭവപ്പെടുമെങ്കിലും ഉച്ചയോടു കൂടി കാര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുന്നതായിരിക്കും. കുടുംബത്തില്‍ നിന്നുള്ള പിന്തുണ വളരെ വലുതായിരിക്കും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം വളരെ നല്ലതായിരിക്കും. എങ്കിലും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള അവഗണന പലവിധത്തില്‍ നേരിടേണ്ടി വരും. സാമ്പത്തിക കാര്യങ്ങളില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കടം വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.



Click it and Unblock the Notifications