Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
ഫെബ്രുവരി മാസം സാമ്പത്തികാഭിവൃദ്ധി നിങ്ങള്‍ക്ക്?
ഫെബ്രുവരി മാസം ഭാഗ്യം നിങ്ങളോടൊപ്പമുണ്ടോ എന്ന് നോക്കാം.
മാസത്തില്‍ വളരെ കുറച്ച് മാത്രം ദിവസങ്ങള്‍ ഉള്ള മാസമാണ് ഫെബ്രുവരി. എന്നാല്‍ ഭാഗ്യങ്ങള്‍ക്ക് ദിവസങ്ങളുടെ എണ്ണം ഒരിക്കലും ബാധകമല്ല. അതുകൊണ്ട് തന്നെ ഭാഗ്യപരീക്ഷണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന മാസം ഫെബ്രുവരിയാണ് എന്ന കാര്യത്തില്‍ സംശയമില്ല.
ഫെബ്രുവരിയുടെ തുടക്കം ഓരോ രാശിക്കാര്‍ക്കു എന്തൊക്കെ ഭാഗ്യങ്ങളെയാണ് നല്‍കുന്നത് എന്ന് നോക്കാം. ഇത്തരം ഭാഗ്യ പരീക്ഷണങ്ങളും ഗുണഫലങ്ങളും ഫെബ്രുവരിയില്‍ എന്തൊക്കെയാണ് കാത്ത് വെച്ചിട്ടുള്ളത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിയില്‍ ജനിച്ചവര്‍ പഠനത്തില്‍ മുന്നിലായിരിക്കും. പരീക്ഷകളില്‍ വിജയം ഇവരുടെ കൂടെയായിരിക്കും. വിദ്യാഭ്യാസം, തൊഴില്‍, പ്രേമം എന്നീ മേഖലകളിലെല്ലാം മുന്നിലായിരിക്കും.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസം വളരെ നല്ലതാണ്. പ്രതിസന്ധികള്‍ ഉണ്ടാവില്ല എന്നതാണ് ഏറ്റവും വലിയ നേട്ടം. നേട്ടങ്ങള്‍ കാര്യമായി ഉണ്ടാവില്ലെങ്കിലും ഭാഗ്യം കൊണ്ട് പല കാര്യങ്ങളിലും മികച്ച അനുഭവം ലഭിയ്ക്കും.

മിഥുനം രാശി
മിഥുനം രാശിയില്‍ ജനിച്ചവര്‍ക്ക് ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച ജോലിരംഗത്തും വീട്ടിലും എല്ലാം ഗുണഫലങ്ങള്‍ ആണ് ലഭിയ്ക്കുക. പല രംഗങ്ങളിലും പുരോഗതി ഉണ്ടാവുന്നു.

കര്‍ക്കടകം രാശി
കര്‍ക്കടകം രാശിക്കാര്‍ക്ക് പ്രവര്‍ത്തനരംഗത്ത് കാര്യമായ ഗുണഫലം ലഭിയ്ക്കും. വിദ്യാഭ്യാസം, പ്രേമം, തൊഴില്‍ എന്നീ മേഖലകളില്‍ പ്രതീക്ഷിക്കാത്ത വിജയം ലഭിയ്ക്കുന്നു.

ചിങ്ങം
ചിങ്ങം രാശിയില്‍ ജനിച്ചവരേയും ഫെബ്രുവരി ചതിയ്ക്കില്ല. ഏറ്റെടുത്ത കാര്യങ്ങളെല്ലാം തന്നെ മികച്ച രീതിയില്‍ ഫലം നല്കുന്നവയായിരിക്കും. ആത്മവിശ്വാസത്തിന്റെ മാസമാണ് ഇവര്‍ക്ക് ഫെബ്രുവരി.

കന്നി
കന്നിരാശിയില്‍ ജനിച്ചവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസത്തോടെ കാര്യങ്ങള്‍ കൊണ്ടു പോകാന്‍ കഴിയും. ഗുണദോഷസമ്മിശ്രമായ ഫലങ്ങളാണ് ഉണ്ടാവുക.

തുലാം രാശി
തുലാംരാശിയില്‍ ജനിച്ചവര്‍ക്ക് ഫെബ്രുവരി മാസത്തിലെ ആദ്യ രണ്ടാഴ്ച ഇടപെടുന്ന കാര്യങ്ങളെല്ലാം വിജയകരമായി മുന്നോട്ട് കൊണ്ടു പോവാന്‍ കഴിയും. വിചാരിച്ച അത്ര നേട്ടങ്ങള്‍ ഉണ്ടാവില്ലങ്കിലും കാര്യങ്ങളില്‍ തടസ്സം ഉണ്ടാവില്ല.

വൃശ്ചികം രാശി
വൃശ്ചികം രാശിയില്‍ ജനിച്ചവര്‍ക്ക് ഗുണദോഷസമ്മിശ്രമായിരിക്കും കാര്യങ്ങളെല്ലാം. വലിയ പ്രതിസന്ധികള്‍ക്ക് സാധ്യതയില്ലെങ്കിലും ശ്രദ്ധിച്ച് വേണം കാര്യങ്ങളെല്ലാം ചെയ്യാന്‍.

ധനു രാശി
ധനു രാശിയില്‍ ജനിച്ചവര്‍ക്ക് പ്രവര്‍ത്തനരംഗത്തായാലും വീട്ടിലായാലും ആത്മവിശ്വാസവും വിജയവും കൂടെക്കാണും. ഗുണാനുഭവങ്ങള്‍ തന്നെയായിരിക്കും കൂടെ ഉണ്ടാവുക.

മകരം രാശി
മകരം രാശിയില്‍ ജനിച്ചവര്‍ക്ക് ഫെബ്രുവരിയിലെ ആദ്യത്തെ രണ്ടാഴ്ച കാര്യങ്ങളെല്ലാം സുഖകരമായി നടക്കും. മാത്രമല്ല മനസ്സിന്റെ സുഖവും സന്തോഷവും നിലനിര്‍ത്താന്‍ കഴിയും.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഫെബ്രുവരി മാസത്തിലെ ആദ്യ രണ്ടാഴ്ച ഇടപെടുന്ന കാര്യമെല്ലാം അനുകൂലമായി അനുഭവപ്പെടും. ആത്മവിശ്വാസത്തോടെ കാര്യങ്ങളെ സമീപിയ്ക്കാന്‍ കഴിയും.

മീനം രാശി
മീനം രാശിക്കാര്‍ക്ക് കഴിഞ്ഞ ആഴ്ചയേക്കാള്‍ ഗുണഫലമായ കാര്യങ്ങളാണം സംഭവിയ്ക്കുക. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനും പുതിയ നേട്ടങ്ങള്‍ ഉണ്ടാക്കാനും ഫെബ്രുവരി സഹായിക്കും.



Click it and Unblock the Notifications
