Just In
- 1 hr ago
ദേവീദേവന്മാര് ഭൂമിയിലിറങ്ങി വരുന്ന രാത്രി; മാഘപൗര്ണമി ശുഭമുഹൂര്ത്തവും ആരാധനാരീതിയും
- 2 hrs ago
Budh Gochar 2023: അപ്രതീക്ഷിത വഴിയിലൂടെ സമ്പത്ത്; ബുധന്റെ രാശിമാറ്റം ഈ രാശിക്കാരുടെ ജാതകം തിരുത്തും
- 6 hrs ago
Horoscope Today, 3 February 2023: എടുത്തുചാടരുത്, ശ്രദ്ധിച്ചില്ലെങ്കില് ഇന്നത്തെ ദിനം കഠിനം; രാശിഫലം
- 15 hrs ago
ആഴ്ചയില് രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
Don't Miss
- News
ബജറ്റ് 2023: കെട്ടിട നികുതി കൂട്ടി, ഒന്നിലധികം വീടുളളവർക്ക് അധിക നികുതി, വൈദ്യുതി-വാഹന നികുതിയും കൂട്ടി
- Automobiles
ടാറ്റയെ പൂട്ടാന് XUV700 ഇലക്ട്രിക്കും കളത്തിലേക്ക്; ആവേശമുണര്ത്തി മഹീന്ദ്രയുടെ ടീസര്
- Movies
കുഞ്ഞു മീനാക്ഷിയെ കയ്യിലെടുത്ത് നിൽക്കുന്ന കാവ്യ; ഇന്ന് അമ്മയല്ലേയെന്ന് ആരാധകർ, വൈറലായി ചിത്രം!
- Sports
IND vs AUS: കോലിയെ എങ്ങനെ നിശബ്ദനാക്കാം?ഒരു വഴിയുണ്ട്-ഉപദേശവുമായി തോംസണ്
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
- Finance
ദിവസ വരുമാനത്തിൽ നിന്ന് 58 രൂപ നീക്കിവെച്ചാൽ 8 ലക്ഷം രൂപ സ്വന്തമാക്കാം; ലക്ഷങ്ങൾ നേടാൻ ഇതാ വഴി
പെണ്ണിന്റെ മൂക്ക് നോക്കി അറിയാം, ഭാഗ്യമാണോയെന്ന്
നമ്മുടെ പഞ്ചേന്ദ്രിയങ്ങളില് പ്രധാനപ്പെട്ടതാണ് മൂക്ക എന്ന കാര്യത്തില് സംശയം വേണ്ട. മൂക്കിന്റെ ഉപയോഗം എന്ന് പറയുന്നത് തന്നെ ജീവന് നിലനിര്ത്തുന്നതിന് ആവശ്യമുള്ള ശ്വസനപ്രക്രിയക്ക് സഹായിക്കുക എന്നതാണ്. ഇത് കൂടാതെ ഗന്ധം തിരിച്ചറിയാനും മൂക്ക് സഹായിക്കുന്നു. എന്നാല് മൂക്കിന്റെ ആകൃതി നോക്കി പല കാര്യങ്ങളും മനസ്സിലാക്കാന് കഴിയും.
ചെക്കന്റെ
കഴുത്തില്ചുവന്ന
മറുകുണ്ടോ?
നിങ്ങള് വിവാഹം കഴിക്കാന് തീരുമാനിച്ചിരിക്കുന്ന പെണ്ണിന്റെ മൂക്കിന്റെ ഷേപ്പ് എന്താണ്. വെറുതേ ഒന്ന് അറിഞ്ഞിരിക്കാമല്ലോ? ഓരോ ആകൃതിയനുസരിച്ച് ആ മൂക്ക് നിങ്ങള്ക്ക് ഭാഗ്യമാണോ നിര്ഭാഗ്യമാണോ ഉണ്ടാക്കുക എന്ന് നോക്കാം. പലര്ക്കും പല ആകൃതിയായിരിക്കും മൂക്കിനുണ്ടാവുന്നത്. എന്തൊക്കെയാണ് മൂക്കിന്റെ ഷേപ്പിലൂടെ നിങ്ങള്ക്ക് മനസ്സിലാക്കാന് പറ്റുന്ന കാര്യങ്ങള് എന്ന് നോക്കാം.

അകത്തേക്ക് വളഞ്ഞ മൂക്ക്
അകത്തേക്ക് വളഞ്ഞ മൂക്ക് ഉള്ളവരാണ് നമ്മളില് പലരും. മൂക്കിന്റെ അറ്റം ഉയര്ന്നിരിക്കുന്ന തരത്തിലുള്ള മൂക്കുള്ള സ്ത്രീകള് വളരെ ദയാലുക്കളായിരിക്കും. മാത്രമല്ല ഇവരുടെ ഭര്ത്താക്കന്മാര് സര്വ്വ ഗുണ സമ്പന്നരായിരിക്കും. മാത്രമല്ല ഇത്തരത്തിലുള്ള സ്ത്രീകള് മറ്റുള്ളവരെ സഹായിക്കാന് മനസ്സുള്ളവരായിരിക്കും.

നേരെയുള്ള മൂക്ക്
ഒരു വളവും ഇല്ലാത്ത നേരെയുള്ള മൂക്കാണ് നിങ്ങള്ക്കെങ്കില് വളരെ ബുദ്ധിശാലികളായിരിക്കും ഇവര്. മാത്രമല്ല ക്രിയേറ്റീവായി കാര്യങ്ങള് ചെയ്യാനുള്ള കഴിവും ഇത്തരക്കാര്ക്കുണ്ടായിരിക്കും. എന്നാല് ദു:ഖമാണെങ്കിലും സന്തോഷമാണെങ്കിലും അധികമായി ഇവയൊന്നും പ്രകടിപ്പിക്കാത്തവരായിരിക്കും ഇത്തരക്കാര്.

ഉരുണ്ട മൂക്ക്
ഉരുണ്ട മൂക്കുള്ളവരും ചില്ലറക്കാരല്ല എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. ഇവര്ക്ക് നേതൃപാടവം കൂടുതലായിരിക്കും. എന്നാല് എടുത്ത് ചാടി ഒരു കാര്യത്തിലും തീരുമാനമെടുക്കുന്നവരായിരിക്കില്ല ഇത്തരക്കാര്. മാത്രമല്ല നല്ല സംഘാടന മികവുള്ളവരായിരിക്കും ഇത്തരക്കാര്.

പരന്ന മൂക്ക്
പരന്ന മൂക്കുള്ളവരുടെ മൂക്കിന് നീളം വളരെ കുറവായിരിക്കും. എന്ത് കാര്യത്തിനും എടുത്ത് ചാടി തീരുമാനമെടുക്കുന്നവരായിരിക്കും ഇത്തരക്കാര്. എന്നാല് മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരിക്കവും മടി കാണിക്കുകയില്ല ഇവര്.

വിടര്ന്ന മൂക്ക്
ചിലരുടെ നാസാരന്ധ്രങ്ങള് സാധാരണത്തേതില് നിന്നും അല്പം കൂടി വിടര്ന്നിരിക്കും. ഇവര്ക്ക് പല കാര്യങ്ങളിലും ജിഞ്ജാസ കൂടുതലായിരിക്കും. ഏത് തരത്തിലുള്ള വികാരമാണെങ്കിലും അത് പ്രകടിപ്പിക്കാന് ഇവര് മിടുക്കരായിരിക്കും.

തത്തച്ചുണ്ട് പോലുള്ള മൂക്ക്
കൊളുത്ത് പോലുള്ള മൂക്കാണ് മറ്റൊരു പ്രത്യേകത. തത്തച്ചുണ്ട് പോലുള്ള മൂക്കായിരിക്കും ഇത്. ഇവരെ സ്വാധീനിക്കാന് കഴിയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. സ്വന്തം അഭിപ്രായങ്ങള്ക്കും ഇഷ്ടങ്ങള്ക്കും പ്രാധാന്യം നല്കുന്നവരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങള് ഒരു കാര്യത്തിലും ആവശ്യപ്പെടില്ല.

ചെറിയ മൂക്ക്
ചെറിയ മൂക്കുള്ളവരും നമുക്കിടയിലുണ്ട്. നീളം കുറഞ്ഞ മൂക്കുള്ളവര്ക്ക് പല കാര്യങ്ങളും ചെയ്യാന് ഉത്സാഹം കൂടുതലായിരിക്കും. ഏത് കാര്യത്തിനും തമാശ രൂപേണ പ്രതികരിക്കുന്നവര്.