Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
നെഗറ്റീവ് എനര്‍ജി പൂര്‍ണമായും കളയാന്‍ ഈ വഴികള്‍
പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ചില വഴികള്‍ ഉണ്ട് അവ എന്തൊക്കെയെന്ന് നോക്കാം
വീട്ടിലെ നെഗറ്റീവ് എനര്‍ജി ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. പലപ്പോഴും പല തരത്തിലുള്ള നെഗറ്റീവ് ഫലമാണ് ഈ നെഗറ്റീവ് എനര്‍ജി നമുക്ക് തരുന്നത്. ഇത് വീട്ടിലെ ഐശ്വര്യവും സമ്പത്തും എല്ലാം ക്ഷയിപ്പിക്കും. അതുകൊണ്ട് തന്നെ വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ എത്രയും വേഗം ഇല്ലായ്മ ചെയ്യുകയാണ് വേണ്ടത്.
അതിനായി ചില മാര്‍ഗ്ഗങ്ങള്‍ നമ്മള് ചെയ്യേണ്ടതുണ്ട്. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി അകറ്റി ഐശ്വര്യവും സമ്പത്തും കൊണ്ട് വരുന്നു. എന്തൊക്കെ മാര്‍ഗ്ഗങ്ങളാണ് ഇത്തരത്തില്‍ നെഗറ്റീവ് എനര്‍ജിയെ ഫലപ്രദമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

ഇഷ്ടമുള്ളത് ചെയ്യുക
എന്താണോ നിങ്ങള്‍ക്ക് ചെയ്യാന്‍ കൂടുതലിഷ്ടം അത് തന്നെ തുടര്‍ച്ചയായി ചെയ്ത് കൊണ്ടിരിയ്ക്കുക. അത് നിങ്ങള്‍ക്ക് സന്തോഷം പകരുന്ന കാര്യമാണെങ്കില്‍ പ്രത്യേകിച്ചും തുടര്‍ന്ന് കൊണ്ടിരിയ്ക്കുക. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്ന ഒന്നാണ്.

സന്തോഷിച്ച് കൊണ്ടിരിയ്ക്കുക
ഏത് കാര്യം ചെയ്യുമ്പോഴും സന്തോഷത്തോടു കൂടി ചെയ്യുക. ദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ മനസ്സിനെ സന്തോഷത്തോടെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുക.

കാര്യങ്ങള്‍ക്ക് ഉറപ്പും വ്യക്തതയും
കാര്യങ്ങള്‍ക്ക് ഉറപ്പും വ്യക്തതതയും വരുത്തുക. ഇത് മറ്റുള്ളവരിലേക്കും പോസിറ്റീവ് ഊര്‍ജ്ജം പകരുന്ന ഒന്നാണ്. ഏത് കാര്യത്തിനു മുന്നിലും തളരാതെ നില്ക്കും എന്നതാണ് ആദ്യം തീരുമാനിക്കേണ്ടത്. അതിലൂടെ തന്നെ നിങ്ങളിലെ നെഗറ്റീവ് ഊര്‍ജ്ജം പോയി പോസിറ്റീവ് എനര്‍ജി നിറയ്ക്കാന്‍ സഹായകമാകും.

ക്രിസ്റ്റല്‍
ക്രിസ്റ്റല്‍ വീട്ടില്‍ സൂക്ഷിക്കുക. ഇതാകട്ടെ ഐശ്വര്യവും സമ്പത്തും വിളിച്ച് വരുത്തുന്ന ഒന്നാണ്. മാത്രമല്ല നെഗറ്റീവ് എനര്‍ജിയെ എന്നന്നേക്കുമായി ഇല്ലാതാക്കുകയും ചെയ്യുന്നു.

ധ്യാനം
ധ്യാനം ചെയ്യുകയാണ് മറ്റൊന്ന്. മെഡിറ്റേഷന്റെ ശക്തി എന്ന് പറയുന്നത് ഒന്ന് വേറെ തന്നെയാണ്. ഇത് നിങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തും.

ഹിമാലയന്‍ സാള്‍ട്ട് വിളക്ക്
ഹിമാലയന്‍ സാള്‍ട്ട് കൊണ്ടുള്ള വിളക്ക് ലിവിംഗ് റൂമില്‍ വെയ്ക്കുന്നത് എന്തുകൊണ്ടും സഹായകമാണ്. ഇത് ആരോഗ്യ ഗുണങ്ങള്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിലുപരി വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ എന്നന്നേക്കുമായി ഇല്ലാതാക്കാനും ഇത് സഹായിക്കും.

മോശം സംഭവങ്ങളെ ഓര്മ്മിക്കാതിരിയ്ക്കു
നിങ്ങള്‍ക്ക മോശം അനുഭവങ്ങള്‍ മാത്രം തന്നിട്ടുള്ള ചിന്തയേയും അനുഭവങ്ങളേയും വസ്തുക്കളേയും എന്നന്നേക്കുമായി വീട്ടില്‍ നിന്നും ഒഴിവാക്കുക. മറ്റുള്ളവരെ സഹായിക്കാന്‍ സന്മനസ്സ് കാണിയ്ക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം.

ജനലുകള്‍ തുറന്നിടുക
ജനലുകള്‍ തുറന്നിടുന്നതാണ് മറ്റൊന്ന്. മനസ്സിനും ശരീരത്തിലും വീട്ടിലും എല്ലാം വെളിച്ചം കയറാന്‍ ഇത് സഹായിക്കും. വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ ഈ മാര്‍ഗ്ഗം ഉത്തമമാണ്.

അതിഥികളെ ക്ഷണിയ്ക്കുമ്പോള്‍
വീട്ടീലേക്ക് അതിഥികളെ ക്ഷണിയ്ക്കുമ്പോള്‍ ഒരിക്കലും ദുഷ്ട മനസ്സുള്ളവരെ ക്ഷണിയ്ക്കാതിരിയ്ക്കുക. കുശുമ്പും കുന്നായ്മയും അസൂയയും ഉള്ളവരെ വീട്ടിലേക്ക് ക്ഷണിച്ചാല്‍ അത് വീട്ടിലും നിങ്ങളുടെ മനസ്സിലും നെഗറ്റീവ് എനര്‍ജി നിറയ്ക്കുന്നു.



Click it and Unblock the Notifications
