For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2018ല്‍ പണത്തിനും ആരോഗ്യത്തിനും വാസ്തു ടിപ്‌സ്

|

വാസ്തുവിന് പലതും ജീവിതത്തില്‍ പ്രധാന സ്ഥാനം കല്‍പ്പിച്ചു നല്‍കാറുണ്ട്. വീടുപണിയുമ്പോഴും സ്ഥലം വാങ്ങുമ്പോഴുമെല്ലാം. വാസ്തു ശരിയല്ലെങ്കില്‍ ദോഷങ്ങളുണ്ടാകുമെന്ന ചിന്തയാണ് ഇതിനു പുറകില്‍.

2018 സൗഭാഗ്യങ്ങള്‍ കൊണ്ടുവരണമെന്നായിരിയ്ക്കും നമ്മുടെയെല്ലാം ആഗ്രഹം. ഇതിനായി സഹായിക്കുന്ന ചില വാസ്തു ടിപ്‌സുണ്ട്. ആരോഗ്യത്തിനും പണത്തിനും ഐശ്വര്യത്തിനുമെല്ലാം സഹായിക്കുന്ന വാസ്തു ടിപ്‌സ്.

2018ല്‍ ഇത്തരം വാസ്തു ടിപ്‌സ് പാലിയ്ക്കുന്നത് ജീവിതത്തില്‍ ഐശ്വര്യവും പണവും ആരോഗ്യവുമെല്ലാം കൊണ്ടുവരും. ഇതെക്കുറിച്ചു കൂടുതലറിയൂ

പൂജാമുറി

പൂജാമുറി

പൂജാമുറിയിലും ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ക്കു സമീപവും നിന്നു പ്രാര്‍ത്ഥിയ്ക്കുമ്പോള്‍ വടക്കു കിഴക്കു ദിക്കിലേയ്ക്കു തിരിഞ്ഞു നിന്നു പ്രാര്‍ത്ഥിയ്ക്കണം. ഇത് ഏറെ നല്ലതാണ്.

വെള്ളത്തിന്റെ സ്രോതസ്

വെള്ളത്തിന്റെ സ്രോതസ്

വീട്ടിലെ വെള്ളത്തിന്റെ സ്രോതസ് കുളമോ മറ്റോ ഉണ്ടെങ്കില്‍ ഇതിനു സമീപത്തായി ഒരു ചിരാതില്‍ തിരി തെളിക്കുക. അല്ലെങ്കില്‍ വീട്ടില്‍ ഏതെങ്കിലും മണ്‍പാത്രത്തിലോ ഉരുളിയിലോ വെള്ളം നിറച്ചു സമീപത്ത് തിരി തെളിച്ചു വയ്ക്കുക. വൈകീട്ടു വേണം, ഇതു ചെയ്യാന്‍.

വെള്ളത്തിന്റെ ഫൗണ്ടനും

വെള്ളത്തിന്റെ ഫൗണ്ടനും

വെള്ളത്തിന്റെ ഫൗണ്ടനും ഇതുപോലെ വെള്ളത്തിന്റെ ചിത്രങ്ങളുമെല്ലാം വടക്കോ അല്ലെങ്കില്‍ കിഴക്കോ വയ്ക്കണം. ഇത് വിജയവും പണവും ഐശ്വര്യവുമെല്ലാം കൊണ്ടുവരും.

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍

വീടിന്റെ പ്രധാന വാതില്‍ ഉള്ളിലേയ്ക്കു തുറക്കുന്നതായിരിയ്ക്കണം. ഇത് പൊസറ്റീവ് ഊര്‍ജം നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ നല്ലതാണ്. വാതില്‍ തുറക്കുമ്പോള്‍ ശബ്ദവുമുണ്ടാകരുത്.

മൂലകള്‍

മൂലകള്‍

വീടിന്റ മുറിയുടെ മേല്‍ക്കൂരയ്ക്ക അഞ്ച് മൂലകള്‍ വരരുത്. ഇങ്ങനെയുണ്ടെങ്കില്‍ ഇത് നെഗറ്റീവ് എനര്‍ജി കൊണ്ടുവരുമെന്നാണ് വിശ്വാസം. ഈ രീതിയില്‍ പണിതിട്ടുണ്ടെങ്കില്‍ ഇവിടെ മുള കൊണ്ടുള്ള ഓടക്കുഴലോ ചെറിയ പിരിമിഡോ വയ്ക്കുക.

മുറിയില്‍ ബീമുണ്ടെങ്കില്‍

മുറിയില്‍ ബീമുണ്ടെങ്കില്‍

മുറിയില്‍ ബീമുണ്ടെങ്കില്‍ ഇതിനു താഴെയായി കിടക്കരുത്. ഇത് ആരോഗ്യത്തിന് ദോഷകരമാണ്.

വീടിന്റെ വടക്ക്-കിഴക്കു ദിശ

വീടിന്റെ വടക്ക്-കിഴക്കു ദിശ

വീടിന്റെ വടക്ക്-കിഴക്കു ദിശ അടഞ്ഞതായിരിയ്ക്കണം. ഇവിടെ നല്ല പ്രകാശമുണ്ടാകണം. ഈ ഭാഗത്ത് അധികം സാധനങ്ങള്‍ ഇടാതെ ഒഴിച്ചിടുന്നതാണ് നല്ലത്. ഭാരപ്പെട്ട സാധനങ്ങള്‍, അതായത് ഫര്‍ണിച്ചര്‍ മുതലായവ തെക്ക്, തെക്കു പടിഞ്ഞാറ് ദിശയില്‍ ഇടുന്നതാണ് നല്ലത്.

ടോയ്‌ലറ്റ്

ടോയ്‌ലറ്റ്

ടോയ്‌ലറ്റ് സീറ്റ് വടക്ക് തെക്കു ദിശയിലേക്കായി സ്ഥാപിയ്ക്കണം. ഇത് ഉപയോഗിക്കാത്തപ്പോള്‍ അടച്ചു വയ്ക്കണം.

അലമാരിയും കട്ടിലും

അലമാരിയും കട്ടിലും

അലമാരിയും കട്ടിലും തെക്ക് പടിഞ്ഞാറ് ചുവരിനോട് അടുപ്പിച്ചിടുന്നതാണ് ഏറ്റവും നല്ലത്. വടക്കു കിഴക്കു ദിക്കിലെ ചുവരില്‍ നിന്നും അല്‍പം മാറ്റി വേണം ഇടാന്‍.

വെള്ളം കുടിയ്ക്കുമ്പോള്‍

വെള്ളം കുടിയ്ക്കുമ്പോള്‍

വെള്ളം കുടിയ്ക്കുമ്പോള്‍ വടക്കു കിഴക്കു ദിശക്കോ കിഴക്കു ദിശക്കോ അഭിമുഖമായി നിന്നു വേണം കുടിയ്ക്കാന്‍. ഇത് ആരോഗ്യത്തിനു വേണ്ടിയുള്ള വാസ്തു ഉപദേശമാണ്.

ഡൈനിംഗ് റൂമില്‍

ഡൈനിംഗ് റൂമില്‍

ഡൈനിംഗ് റൂമില്‍ വടക്ക് അല്ലെങ്കില്‍ വടക്കു കിഴക്കു ദിക്കിലായി വലിയൊരു കണ്ണാടി വയ്ക്കുന്നതു നല്ലതാണ്. ഇതു പണവും ഐശ്വര്യവും കൊണ്ടുവരും.

ചുവന്ന ലൈറ്റ്

ചുവന്ന ലൈറ്റ്

തെക്കു ദിക്കില്‍ ചുവന്ന ഒരു ലൈറ്റ് പിടിപ്പിയ്ക്കുന്നത് കീര്‍ത്തിയുണ്ടാകാന്‍ നല്ലതാണ്.

തെക്കു പടിഞ്ഞാറു ദിക്കില്‍

തെക്കു പടിഞ്ഞാറു ദിക്കില്‍

തെക്കു പടിഞ്ഞാറു ദിക്കില്‍ ദമ്പതികളുടേയോ കുടുംബഫോട്ടോയോ വയ്ക്കുന്നത് ബന്ധങ്ങള്‍ക്ക് ഉന്നതി നല്‍കുന്നു.

പഠിയ്ക്കുന്നത്

പഠിയ്ക്കുന്നത്

കുട്ടികള്‍ വടക്കു ദിക്കിലേയ്ക്കു തിരിഞ്ഞിരുന്നു പഠിയ്ക്കുന്നത് പഠനത്തിലെ മിടുക്കു വര്‍ദ്ധിപ്പിയ്ക്കും.

ബെഡ്‌റൂം ജനാലയില്‍

ബെഡ്‌റൂം ജനാലയില്‍

ബെഡ്‌റൂം ജനാലയില്‍ വിന്‍ഡ് ചിം അല്ലെങ്കില്‍ ക്രിസ്റ്റല്‍ സ്ഥാപിയ്ക്കുന്നത് വഴക്കുകള്‍ ഒഴിവാക്കാന്‍ നല്ലതാണ്.

വടക്കു ദിക്കിലായി പണം

വടക്കു ദിക്കിലായി പണം

വടക്കു ദിക്കിലായി പണം സൂക്ഷിയ്ക്കുക. അതായത് ലോക്കറോ പണം വയ്ക്കുന്ന അലമാരയോ മേശയോ എന്തായാലും. ഇതിനു മുന്നിലായി ഒരു കണ്ണാടിയും വയ്ക്കണം.

English summary

Vastu Tips For Money And Health In 2018

Here are some of the important vastu tips for money and health in 2018. read more to know about these simple vastu tips,
X
Desktop Bottom Promotion