Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ഗണപതിവിഗ്രഹം ഇങ്ങനെ വച്ചില്ലെങ്കില്‍ ദോഷം
ഗണേശവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,
വീട്ടില്‍ ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ വയ്ക്കുന്നത് പതിവാണ്. വീട്ടിലെവിടെയെങ്കിലും, അല്ലെങ്കില്‍ പൂജാമുറിയില്‍.
വീട്ടില്‍ വയ്ക്കുന്ന വിഗ്രഹങ്ങളില്‍ ഗണപതി വിഗ്രഹം ഏറെ പ്രധാനപ്പെട്ട ഒന്നാണ്. വിഘ്നേശ്വരനായ ഗണപതിയെ പ്രാര്‍ത്ഥിച്ചാല്‍, ആരാധിച്ചാല്‍ വിഘ്നങ്ങള്‍ മാറിപ്പോകുമെന്നാണ് വിശ്വാസം.
ഗണേശ വിഗ്രഹം വെറുതേ വീട്ടില്‍ വച്ചാല്‍ പോര. ഇതിന് വാസ്തുശാസ്ത്രപരമായ ചില ചിട്ടകളുണ്ട്. വയ്ക്കേണ്ട ഗണപതി വിഗ്രഹത്തെ കുറിച്ചും ഇത് വയ്ക്കേണ്ട രീതികളെക്കുറിച്ചും വളരെ വിശദമായി വാസ്തുവില്‍ പറയുന്നുണ്ട്. ഗണേശവിഗ്രഹം വേണ്ട രീതിയില്‍ വച്ചില്ലെങ്കില്‍ ഗുണത്തിനു പകരം ദോഷമായിരിയ്ക്കും ഫലം.
ഗണേശവിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വീട്ടിലേക്ക്
വീടിന്റെ പ്രധാന കവാടത്തിന് നേരെ വിപരീത ദിശയില്‍ വയ്ക്കുക എന്നതാണ് വളരെ പ്രചാരത്തിലുള്ള ഒരു രീതി. വീട്ടിലേക്ക് ദോഷകരമായത് ഒന്നും പ്രവേശിക്കാതെ ഗണേശന്റെ ദൃഷ്ടി ഉണ്ടാകുമെന്നാണ് വിശ്വാസം. കൂടാതെ ഐശ്വര്യം നിറയ്ക്കുകയും ചെയ്യും. ഇത്തരത്തില്‍ ഗണേശ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിലൂടെ വീടിന്റെ സംരക്ഷകനായി അദ്ദേഹം മാറുമെന്നാണ് വിശ്വാസം.

വീട്ടിലേക്ക് കയറുന്നിടത്ത്
വീട്ടിലേക്ക് കയറുന്നിടത്ത് ഗണേശ വിഗ്രഹം വയ്ക്കുകയാണെങ്കില്‍ രണ്ടെണ്ണം ആയിട്ടേ എപ്പോഴും വയ്ക്കാവു. ഒന്ന് കവാടത്തിലേക്ക് തിരിച്ചും മറ്റൊന്ന് എതിര്‍ദിശയിലേക്ക് തിരിച്ചും വയ്ക്കണം. വീടിന്റെ മറ്റേതെങ്കിലും മുറിയിലേക്ക് ഗണേശ വിഗ്രഹത്തിന്റെ പുറക് വശം വരുന്നത് ദാരിദ്രത്തിന് കാരണമാകുമെന്നാണ് വിശ്വാസം അതിന് പരിഹാരം കാണുന്നതിനാണ് മറ്റൊരു വിഗ്രഹം കൂടി നേരെ വിപരീത ദിശയില്‍ വയ്ക്കുന്നത്.

വിഗ്രഹങ്ങള്‍
സ്വീകരണമുറിയിലെ അലമാരകളിലും ഗണേശ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ , വിഗ്രഹങ്ങള്‍ കുറഞ്ഞത് ഒരിഞ്ച് അകത്തി വയ്്ക്കാന് ശ്രദ്ധിക്കണം.

തെക്കു വശത്ത്
തെക്കു വശത്ത് യതൊരു കാരണവാശാലും ഗണേശവിഗ്രഹം വയ്ക്കരുത്. ഇത് ദോഷം വരുത്തും. ഇതുപോലെ ടോയ്ലറ്റിനടുത്തായോ ടോയ്ലറ്റിന്റെ ചുവരിന്റെ ഭാഗത്തോ വയ്ക്കരുത്. സ്റ്റെയര്കേസിനു താഴെയും ഗണേശവിഗ്രഹം വയ്ക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഊര്‍ജമാണ് നല്‍കുക.

ബെഡ്റൂമില്‍
ഗണേശവിഗ്രഹം കഴിവതും ബെഡ്റൂമില്‍ സൂക്ഷിയ്ക്കരുത്. വയ്ക്കുകയാണെങ്കില്‍ തന്നെ വടക്കുകിഴക്കേ വശത്തായി വേണം, സൂക്ഷിയ്ക്കാന്‍. നിങ്ങളുടെ കാല് ഗണേശവിഗ്രഹത്തിലേയ്ക്കു വരുന്ന വിധത്തില്‍ കിടക്കുകയുമരുത്.

മാവ്, ആല്, ആര്യവേപ്പ്
മാവ്, ആല്, ആര്യവേപ്പ് എന്നീ മരങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഗണേശവിഗ്രഹങ്ങള്‍ വാതില്ക്കല് വയ്ക്കുന്നത് വീടിന് ഐശ്വര്യം കൊണ്ടുവരുമെന്നാണ് വിശ്വാസം. ഇത് പൊസറ്റീവ് ഊര്‍ജവും നല്ല ഭാഗ്യവും നല്‍കും.

ഉണക്കച്ചാണകം
ഉണക്കച്ചാണകം കൊണ്ടുണ്ടാക്കുന്ന ഗണേവിഗ്രഹങ്ങളും ഉണ്ട്. ഇത് ദുഖങ്ങള്‍ മാറാന്‍ ഏറെ നല്ലതാണ്. പൊസറ്റീവ് ഊര്‍ജം ക്ഷണിച്ചു വരുത്തുകയും ചെയ്യും.

ക്രിസ്റ്റല്‍
ക്രിസ്റ്റല്‍ കൊണ്ടു നിര്‍മിച്ച ഗണേശവിഗ്രഹങ്ങള്‍ വീട്ടിലെ വാസ്തുദോഷങ്ങള്‍ അകറ്റാന്‍ ഏറെ നല്ലതാണ്. ഇവയ്ക്കു വില കൂടുതലെങ്കിലും.

മഞ്ഞള്‍
മഞ്ഞള്‍ കൊണ്ടുണ്ടാക്കിയ ഗണേശവിഗ്രഹം അധികം ബുദ്ധിമുട്ടാതെ തന്നെ ഭാഗ്യം കൊണ്ടുവരുന്ന ഒന്നാണ്. ചാണകം, മഞ്ഞള്‍ എന്നിവ കൊണ്ടുള്ള രൂപങ്ങള്‍ നിങ്ങള്‍ക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

കുങ്കുമം
സ്വന്തം ഉയര്‍ച്ച ആഗ്രഹിയ്ക്കുന്നവര്‍ ദിവസവും ഗണപതിയെ കുങ്കുമം കൊണ്ടു പൂജിയ്ക്കുന്നത് നല്ലതാണ്.

പൂജാമുറിയില്‍
പൂജാമുറിയില്‍ ഒന്നില്‍ കൂടുതല്‍ ഗണപതി വിഗ്രഹങ്ങള്‍ പാടില്ല. ഇത് ഗണപതിയുടെ പത്നിമാരായ റിഥി, സിദ്ധി എന്നിവരുടെ അപ്രീതിയ്ക്കു കാരണമാകുമെന്നു പറയപ്പെടുന്നു.

ലോഹഗണേശവിഗ്രമെങ്കില്
ലോഹഗണേശവിഗ്രമെങ്കില് ഇത് വടക്കു കിഴക്കോ തെക്കു പടിഞ്ഞാറോ വയ്ക്കണം.

വെളുത്ത ഗണപതി
സന്തോഷവും ഐശ്വര്യവും സമാധാനവുമാണ് ലക്ഷ്യമെങ്കില്‍ വെളുത്ത ഗണപതി വിഗ്രഹം വേണം, വീട്ടില്‍ വയ്ക്കാന്‍. വെളുപ്പു ഗണപതിയുടെ ഒരു ചിത്രം വീട്ടില്‍ സൂക്ഷിയ്ക്കുകയും വേണം.

ഇരിയ്ക്കുന്ന ഗണപതി
ഇരിയ്ക്കുന്ന ഗണപതിവിഗ്രഹമാണ് വീട്ടിലേയ്ക്ക് ഏറെ നല്ലത്. ഇത് ഐശ്വര്യവും സമൃദ്ധിയും കൊണ്ടുവരും.ജോലിസ്ഥലത്ത് നില്ക്കു ന്ന ഗണേശ വിഗ്രഹമാണ് ഏറെ നല്ലത്.

തുമ്പിക്കൈ
തുമ്പിക്കൈ ലഡുവില്‍ വരെ നീളുന്ന ഗണപതി വിഗ്രഹം സാമ്പത്തികനേട്ടത്തിന് പ്രധാനം.

നേരെയുള്ള തുമ്പിക്കൈ
നേരെയുള്ള തുമ്പിക്കൈയുള്ള ഗണേശപ്രതിമകള്‍ വിരളമാണ്. എന്നാല്‍ ഇവ ഏറെ നല്ലതുമാണ്. പ്രത്യേകിച്ചു വീട്ടിലുള്ളവരുടെ മാനസിക സന്തോഷത്തിനും കുട്ടികളുടെ ആരോഗ്യത്തിനും നല്ലതിനും.

വലത് വശത്തേയ്ക്ക് തുമ്പിക്കൈ
അതിന് പുറമെ വീട്ടിലേക്ക് ഒരു ഗണേശ വിഗ്രഹം വാങ്ങുമ്പോള്‍ ഒരു പ്രധാനപ്പെട്ട കാര്യം ഓര്‍ക്കണം-വലത് വശത്തേയ്ക്ക് തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ ഒഴിവാക്കുകമൂക്കിന്റെ ഭാഗത്തു നിന്നും തുടങ്ങുമ്പോള്‍ ഇടതുവശത്തേയ്ക്കുള്ളവ നോക്കി വാങ്ങുക. അല്ലാതെ താഴ്ഭാഗം മാത്രമല്ല.

വലത് വശത്തേക്ക് തുമ്പിക്കൈ
വലത് വശത്തേക്ക് തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രഹങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും പൂജകളും ആവശ്യമാണ്. ഇതെല്ലാം വീട്ടില്‍ ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല . അതിനാല്‍ ഇത്തരം വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളില്‍ മാത്രമെ കാണപ്പെടു. ഇടത് വശത്തേയ്ക്കോ, നേരെയോ, വായുവിലേക്ക് തുമ്പിക്കൈ വരുന്ന ഗണേശ വിഗ്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കാം.

തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍
തുകലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ ഗണേശ വിഗ്രഹത്തിന് സമീപം വയ്ക്കരുത്. തുകല്‍ ഉത്പന്നങ്ങള്‍ എന്തു തന്നെയായലും ചത്ത മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും ആണ് എടുക്കുന്നത്. അതിനാല്‍ ബെല്‍റ്റ്, ഷൂസ്, ബാഗ് ഉള്‍പ്പടെ തുകല്‍ നിര്‍മ്മിതമായ വസ്തുക്കളെല്ലാം വിഗ്രഹത്തിന് അടുത്തു നിന്നും മാറ്റി വയ്ക്കുക.

സ്വാസ്തിക് ചിഹ്നം
സ്വാസ്തിക് ചിഹ്നം ഗണപതിയുമായി ബന്ധപ്പെട്ടതാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സ്വാസ്തിക് ചിഹ്നം സൂക്ഷിയ്ക്കുന്നതു നല്ലതാണ്. ഇത് വാസ്തു ദോഷങ്ങള്‍ മാറ്റാന്‍ ഏറെ നല്ലതാണ്.

സ്റ്റൂളില്‍
മരം കൊണ്ടോ മറ്റോ ഉള്ള അല്പം ഉയര്‍ന്ന സ്റ്റൂളില്‍ ഗണേശവിഗ്രഹം വയ്ക്കുക. കാല്ക്കല് ഒരു ബൗളില്‍ അല്പം അരിയും വയ്ക്കണം. ഇത് സൗഭാഗ്യം കൊണ്ടുവരും.

മോദകവും എലിയുമുള്ള ഗണപതി വിഗ്രഹം
മോദകവും എലിയുമുള്ള ഗണപതി വിഗ്രഹം ഏറെ ന്ല്ലതാണ്. ഇത് കിട്ടുമെങ്കില്‍ ഇത് ഏറെ നല്ലതാണ്.



Click it and Unblock the Notifications