Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
രാശി പറയും ബന്ധം തകരാനുള്ള കാരണം
പങ്കാളി മാത്രമല്ല നമ്മളും ഇത്തരം അകല്‍ച്ചകള്‍ക്ക് കാരണമാണന്ന് തിരിച്ചറിയണം.
ജീവിതത്തില്‍ എപ്പോഴെങ്കിലും സ്നേഹിക്കുന്നവരുമായി അകന്ന് മനസ്സ് തകര്‍ന്ന അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ടാകും എല്ലാവര്ക്കും. സ്വന്തം തെറ്റുകളില്‍ നിന്നും പാഠം പഠിക്കേണ്ടതുണ്ട്. പങ്കാളി മാത്രമല്ല നമ്മളും ഇത്തരം അകല്‍ച്ചകള്‍ക്ക് കാരണമാണന്ന് തിരിച്ചറിയണം.
തെറ്റ് ചിലപ്പോള്‍ പങ്കാളിയുടെയോ അല്ലെങ്കില്‍ നമ്മുടെ തന്നോ ആകാം . പക്ഷെ നമ്മളെ സംബന്ധിച്ച് ഇത് വളരെ വലുതായിരിക്കും , നമുക്കതിനെ മറികടക്കാന്‍ കഴിയില്ല, അങ്ങനെ ആ ബന്ധം തന്നെ തകര്‍ന്നു പോകും. രാശിചക്ര പ്രകാരം ബന്ധം തകരാനുള്ള കാരണങ്ങള്‍.

മേടം രാശി( മാര്‍ച്ച് 21- ഏപ്രില്‍19)
മേടം രാശിയില്‍ ജനിക്കുന്നവര്‍ വളരെ ദയവുള്ളവര്‍ ആയിരിക്കും. എന്നാല്‍ മറ്റുള്ളവര്‍ ഇത് എല്ലായ്പ്പോഴും കണ്ടെന്ന് വരില്ല. താല്‍പര്യമില്ലാത്തവരായും തെറ്റുകളില്‍ ബാധ്യത ഇല്ലാത്തവരായും ഇവര്‍ കാണപ്പെടും , പങ്കാളികള്‍ക്ക് ഇതൊരു പ്രശ്നമായി അനുഭപ്പെടും.

ഇടവം രാശി( ഏപ്രില്‍20-മെയ് 20)
മേടം രാശിയില്‍ ജനിച്ചവര്‍ വളരെ ആത്മാര്‍ത്ഥത ഉള്ളവരായിരിക്കും അതേസമയം ശാഠ്യക്കാരും ആയിരിക്കും. ചില കാര്യങ്ങളില്‍ വല്ലാത്ത ഭ്രാന്തായിരിക്കും ഇവര്‍ക്ക്, അതില്‍ ദീര്‍ഘകാലം തുടരുകയും ചെയ്യും. ഇവര്‍ ചെയ്യുന്നത് തെറ്റാണന്ന് പങ്കാളികള്‍ക്ക് തോന്നും. തെറ്റ് തിരുത്താന്‍ ശ്രമിക്കുന്നതും ക്ഷമ പറയാന്‍ നിര്‍ബന്ധിക്കുന്നതും ഇവര്‍ക്ക് ഇഷ്ടമാവില്ല. ഇക്കാരണത്താല്‍ ബന്ധം ചിലപ്പോള്‍ തകര്‍ന്നു എന്നു വരാം.

മിഥുനം രാശി(മെയ് 21 - ജൂണ്‍ 20)
മിഥുനം രാശിയില്‍ ജനിക്കുന്നവര്‍ ഉത്സാഹം കൂടുതലുള്ളവരായിരിക്കും ഇവരെ സ്വാധീനിക്കാന്‍ പ്രയാസമാണ്. അവര്‍ അധീനതയില്‍ ആയാല്‍ തന്നെ സ്വന്തം ഇഷ്ടത്തിനനുസരിച്ചായിരിക്കും എല്ലാം ചെയ്യുക, ഇത് പങ്കാളിയെ വിഷമിപ്പിക്കും.

കര്‍ക്കിടകം രാശി ( ജൂണ്‍ 21- ജൂലൈ 22)
മറ്റുള്ളവരെ കുറിച്ച് നല്ല കരുതല്‍ ഉള്ളവരാണിവര്‍. അതേസമയം സ്നേഹ ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാല്‍ വൈകാരികമായി കൂടുതല്‍ അടുപ്പം കാണിക്കുകയും കൂടുതല്‍ പ്രതീക്ഷിക്കുകയും ചെയ്യും. പങ്കാളിയെ ഇത് പലപ്പോഴും ശ്വാസം മുട്ടിക്കും.

ചിങ്ങം രാശി ( ജൂലൈ 23-ആഗസ്റ്റ് 22)
ഇവരെ വിശ്വസിക്കാം പക്ഷെ പൊങ്ങച്ചവും അഹന്തയും കൂടുതലായിരിക്കും. അവര്‍ ഒരിക്കലും ചതിക്കില്ല, എന്നാല്‍ എല്ലാ തര്‍ക്കങ്ങളിലും ജയിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

കന്നി രാശി ( ആഗസ്റ്റ് 23- സെപ്റ്റംബര്‍ 22)
ഏറെ അസൂയാലുക്കാളായ ഇവര്‍ പങ്കാളി ചെയ്യുന്ന കാര്യങ്ങള്‍ അറിയാന്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. ഇവരുടെ അസൂയയും സംശയവും കാരണം ചിലപ്പോള്‍ ബന്ധം തകര്‍ന്നേക്കാം.

തുലാം രാശി( സെപ്റ്റംബര്‍ 23- ഒക്ടോബര്‍ 22)
പ്രത്യാശാഭരിതരായ ഇവര്‍ പങ്കാളിയില്‍ മാറ്റം വരുത്താന്‍ കഴിയുമെന്ന് ചിന്തിക്കുന്നവരാണ്. ചിലപ്പോള്‍ ഇവരുടെ തിരഞ്ഞെടുപ്പ് വളരെ മോശമായിരിക്കും , ബന്ധം തകരാന്‍ ഇത് കാരണമാകും. എല്ലാവരും അങ്ങനെ പൂര്‍ണമായി മാറുന്നവരായിരിക്കില്ല, അതിനാല്‍ ശരിയായ പങ്കാളിയെ കണ്ടെത്താന്‍ ശ്രമിക്കുക.

വൃശ്ചികം രാശി ( ഒക്ടോബര്‍ 23- നവംപബര് 21)
വികാരാധീനരായിരിക്കും ഇവര്‍ അതേപോലെ പെട്ടെന്ന് അസൂയാലുക്കളും ആകും. അതിനാല്‍ പങ്കാളിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥരായി തീരും.

ധനു രാശി( നവംബര്‍ 22-ഡിസംബര്‍ 21)
പ്രവചിക്കാന്‍ കഴിയില്ല ഇവരുടെ രീതി. തുടക്കത്തില്‍ രസമായി തോന്നും പിന്നീട് ആയാസകരമായി മാറും. ഏറെ പ്രതീക്ഷകള്‍ ഉള്ള ഇവര്‍ എപ്പോഴും എന്തെങ്കിലും ചെയ്യാന്‍ ഇഷ്ടപ്പെടും . പങ്കാളിക്ക് എപ്പോഴും ഇതിന് താല്പര്യം ഉണ്ടായി എന്നു വരില്ല.

മകരം രാശി( ഡിസംബര്‍ 22- ജനുവരി 19)
ആരേയും വിശ്വസിക്കാത്ത പ്രകൃതമാണ് ഇവരുടേത്, പ്രത്യേകിച്ച് പങ്കാളിയെ. അവര്‍ വളരെ പെട്ടെന്ന് മനസ്സ് തുറക്കില്ല , അത് ബന്ധത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകാം.

കുംഭം രാശി ( ജനുവരി 20- ഫെബ്രുവരി 18)
വളരെ തമാശക്കാരായിരിക്കും ഇവിടെ, ചുറ്റുമുള്ളവരെ എപ്പോഴും ചിരിപ്പിക്കും . എന്നാല്‍ ചില സമയത്ത് അതിര് കടക്കും. നിസ്സാര കാര്യങ്ങള്‍ക്കും മറ്റള്ളവരോട് തര്‍ക്കിക്കും, പങ്കാളികളെ ഇത് വിഷമത്തിലാക്കും.

മീനം രാശി( ഫെബ്രുവരി 19- മാര്‍ച്ച് 20)
വളരെ വികാരാധീനരായിരിക്കും ഇവര്‍. മുന്കാമുകരോടുള്ള ഇഷ്ടം ഇവരില്‍ തങ്ങി നില്ക്കും. പുതിയ പങ്കാളിയെ കണ്ടെത്തിയാലും പഴയ ഇഷ്ടം ഉപേക്ഷിക്കാന്‍ കഴിയില്ല. അതിനാല്‍ പുതിയ ബന്ധം പെട്ടെന്ന് തകരും.



Click it and Unblock the Notifications