Latest Updates
-
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം -
2026 ഏപ്രിൽ 21: ഗ്രഹനിലയിൽ വമ്പൻ മാറ്റം, ഈ 5 രാശിക്കാർക്ക് ഇനി ധനയോഗവും കരിയർ നേട്ടവും -
ചൊവ്വാഴ്ചത്തെ നക്ഷത്രഫലം: കരിയറിൽ വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം: ഏപ്രിൽ 20-ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം; കരിയറിലും സാമ്പത്തികത്തിലും വമ്പൻ മാറ്റങ്ങൾ -
ഉഷ്ണതരംഗം വരുന്നു! കടുത്ത ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
ഉഷ്ണതരംഗം: ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും ജീവൻരക്ഷാ മുൻകരുതലുകൾ -
ഉഷ്ണതരംഗത്തിനിടയിലും വണ്ണം കുറയ്ക്കാം; ഈ മാറ്റങ്ങൾ പരീക്ഷിക്കൂ
പെണ്ണിന്റെ മൂക്കിന് നീളക്കൂടുതലോ, അറിയാം
മൂക്കിന്റെ ആകൃതി ഒരു സ്ത്രീയുടെ സ്വഭാവം വെളിപ്പെടുത്തുന്നു
മൂക്കിന്റെ ആകൃതി നോക്കി ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയാം. പഞ്ചേന്ദ്രിയങ്ങളിലെ പ്രധാനിയാണ് മൂക്ക്. മൂക്കിന്റെ ആകൃതിയും അയാളുടെ ശരീരഭംഗിയില്‍ പ്രധാനപ്പെട്ട ഒരു പങ്കാണ് വഹിക്കുന്നത്. വിവിധ തരത്തിലാണ് ഓരോരുത്തരുടേയും മൂക്കിന്റെ ആകൃതി. ഒരാളുടെ മൂക്ക് പോലെ ആിരിക്കില്ല മറ്റൊരാളുടെ മൂക്ക്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കി മൂക്കിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്വത്തെ നമുക്ക് മനസ്സിലാക്കാം.
അതിനായി എന്തൊക്കെ കാര്യങ്ങള്‍ നമ്മള് മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്. സ്ത്രീകളുടെ മൂക്ക് നോക്കി ഇവരുടെ സ്വഭാവവും ഭാഗ്യവും വരാന്‍ പോവുന്ന കാര്യങ്ങളും എല്ലാം നമുക്ക് മനസ്സിലാക്കാം. വിവിധ തരത്തിലുള്ള മൂക്കും അതിന്റെ സ്വഭാവ സവിശേഷതകളും എന്തൊക്കെയെന്ന് നോക്കാം.

നീണ്ട മൂക്കുള്ളവര്‍
നല്ല അഴകൊത്ത നീണ്ട മൂക്കുള്ളവര്‍ ഭാഗ്യവാന്മാരായിരിക്കും. ആശയക്കുഴപ്പമില്ലാതെ തീരുമാനങ്ങളെടുക്കാന്‍ ഇത്തരക്കാര്‍ക്കു കഴിയും. നല്ല സംഘാടന പാടവം ഇവരുടെ കൂടപ്പിറപ്പായിരിക്കും.മാത്രമല്ല ഏത് കാര്യത്തിനും ഉറത്ത തീരുമാനമെടുക്കാന്‍ ഇവര്‍ക്ക് കഴിയും.

തത്തമ്മ മൂക്ക്
തത്തമ്മച്ചുണ്ടിന്റേതു പോലെ വളഞ്ഞ മൂക്കുള്ളവരാണ് പ്രതിഭാശാലികള്‍. തങ്ങളുടെ ലക്ഷ്യം നേടുന്നതിനായി എത്ര പരിശ്രമിക്കാനും ഇവര്‍ തയ്യാറാകും. മാത്രമല്ല മുതിര്‍ന്നവരുടെ വാക്കുകള്‍ക്ക് കാതു കൊടുക്കുന്നതിനും ഇവര്‍ തയ്യാറാകും. മാത്രമല്ല പ്രായത്തില്‍ കൂടിയവരെ ബഹുമാനിക്കാനും അംഗീകരിക്കാനും ഇവര്‍ തയ്യാറാവുന്നു.

കോണ്‍കേവ് മൂക്ക്
മൂക്കിന്റെ ആകൃതി കോണ്‍കേവ് പോലെയാണെങ്കില്‍ അത്തരം സ്ത്രീകള്‍ വളരെയധികം ദയാലുക്കളായിരിക്കും. ഇത്തരത്തില്‍ മൂക്കുള്ളവര്‍ ദയയുള്ളവരും പെട്ടെന്ന് സങ്കടപ്പെടുന്നവരും ആയിരിക്കും. എങ്കിലും എത്ര കഷ്ടപ്പെട്ടും വിജയം കൈപ്പിടിയിലൊതുക്കാന്‍ ഇവരെ കഴിഞ്ഞേ ആളുകളുള്ളൂ. മാത്രമല്ല ചുറ്റും നില്‍ക്കുന്നവര്‍ക്ക് എന്ത് സഹായവും ചെയ്യാന്‍ ഇവരെക്കഴിഞ്ഞേ ആളുള്ളൂ.

ഭാഗ്യമുള്ള മൂക്ക്
സ്ത്രീകളില്‍ ഏറ്റവും ഭാഗ്യമുള്ള മൂക്ക് കോണ്‍വെക്സ് മൂക്കാണ്. വലിയൊരു നേതൃപാടവം ഇത്തരം സ്ത്രീകള്‍ക്കുണ്ടാവും. മറ്റുള്ളവരെ അടക്കി ഭരിക്കാനും മറ്റുള്ളവരുടെ വാക്കുകളില്‍ നിന്ന് പ്രശസ്തി പിടിച്ചു പറ്റാനും ഇത്തരക്കാര്‍ക്ക് കഴിയും.

വളഞ്ഞ മൂക്ക്
പത്തില്‍ ഒരാളുടെയെങ്കിലും മൂക്ക് വളഞ്ഞിട്ടായിരിക്കും. സാധാരണയില്‍ കവിഞ്ഞ ഇത്തരത്തില്‍ വളവുള്ളവര്‍ ജീവിതത്തില്‍ സാമ്പത്തികമായും ഉയര്‍ന്നു നില്‍ക്കുന്നവരായിരിക്കും. കലയുമായി ഏറ്റവും അടുത്തബന്ധം പുലര്‍ത്തുന്നവരെങ്കിലും വളഞ്ഞ മൂക്കുള്ള സ്ത്രീകള്‍ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്കുന്നവരായിരിക്കും.

വളവില്ലാത്ത മൂക്ക്
വളവില്ലാത്ത മൂക്കുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ഉണ്ടാവുന്നത്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്കുന്ന രീതിയിലുള്ള ഒരു ജീവിതമായിരിക്കും ഇവരുടേത്. ഇവര്‍ നല്ല ബുദ്ധിശാലികളും ജീവിതത്തില്‍ വളരെയധികം കഷ്ടപ്പെട്ട് ഉന്നതിയിലെത്തിയവരും ആയിരിക്കും.

ചെറിയ മൂക്ക്
ചെറിയ മൂക്കുള്ളവര്‍ കുശാഗ്രബുദ്ധിക്കാരും അവരുടെ കാര്യസാധ്യത്തിനായി എന്തും സഹിക്കാന്‍ തയ്യാറാകുന്നവരുമായിരിക്കും. പുതിയ പുതിയ ആശയങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നവരുമായിരിക്കും ഇവര്‍.

പരന്ന മൂക്ക്
പരന്ന മൂക്കുള്ളവരും നമ്മുടെ സമൂഹത്തില്‍ കുറവല്ല. മറ്റുള്ളവരെ സഹായിക്കുന്നതിന് ഇവര്‍ക്ക് നല്ല കഴിവായിരിക്കും. മാത്രമല്ല കല, സാഹിത്യം എന്നീ മേഖലകളിലും പ്രശസ്തി പിടിച്ചു പറ്റും. ഇത് കൂടാതെ ഇത്തരം മൂക്കുള്ള സ്ത്രീകള്‍ ജീവിതത്തില്‍ വളരെ ഉയരത്തിലെത്തുകയും ചെയ്യും. എന്നാല്‍ ഇവരുടെ കുടുംബ ജീവിതം പലപ്പോഴും അസ്വാരസ്യങ്ങള്‍ നിറഞ്ഞതായിരിക്കും.



Click it and Unblock the Notifications











