For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തെക്കുറിച്ചു കുട്ടികൾ അറിയേണ്ട ചില കാര്യങ്ങൾ

നിങ്ങൾ ഓണം ആഘോഷിച്ചാലും ഇല്ലെങ്കിലും കുട്ടികൾ ഓണത്തെക്കുറിച്ചു അറിയേണ്ട കാര്യങ്ങൾ ഉണ്ട്.

|

നമ്മുടെ രാജ്യം നൂറുകണക്കിന് ഉത്സവങ്ങളും ആഘോഷങ്ങളും കൊണ്ട് നിറഞ്ഞുനിൽക്കുന്നു. ഇത് ഏത് ആഘോഷമാണെന്നും അതിന്റെ പാരമ്പര്യമെന്താണെന്നും കുട്ടികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് അല്ലേ?

സദ്യ വെറുതേ വിളമ്പിയാല്‍ പോര, അറിയണം ചിലത്സദ്യ വെറുതേ വിളമ്പിയാല്‍ പോര, അറിയണം ചിലത്

ഉത്സവങ്ങൾ തീർച്ചയായും കുടുംബവുമായി കൂടുതൽ അടുപ്പിക്കാൻ നിങ്ങളെ സഹായിക്കും.എല്ലാ ആഘോഷങ്ങളിൽ നിന്നും കൗതുകകരമായി പഠിക്കാൻ എന്തെങ്കിലും ഉണ്ടാകും. ഈ ഉത്സവകാലത്തു രക്ഷാബന്ധനോപ്പം കേരളത്തിലെ എല്ലാ മലയാളികളും സന്തോഷത്തിന്റെയും വിളവെടുപ്പിന്റെയും ഉത്സവമായ ഓണവും ആഘോഷിക്കുന്നു.

എന്തിനാണ് ഓണം ആഘോഷിക്കുന്നത്?

എന്തിനാണ് ഓണം ആഘോഷിക്കുന്നത്?

അല്ലെങ്കിൽ മഹാബലിയുടെയും വാമനന്റെയും ഐതീഹ്യം. ഒരിക്കൽ ജ്ഞാനിയായ മഹാബലി ചക്രവർത്തി ഇവിടെ ഉണ്ടായിരുന്നു.അദ്ദേഹം നീതിപൂർവ്വം ലോകത്തെ ഭരിച്ചു.അദ്ദേഹത്തിന്റെ പ്രജകളെല്ലാം സന്തുഷ്ടരായിരുന്നു.എന്നാൽ അദ്ദേഹം കൂടുതൽ ആഗ്രഹിച്ചു.ആകാശത്തെ പിടിച്ചടക്കാൻ ശ്രമിച്ചത് ദൈവങ്ങളെ കോപിപ്പിക്കുകയും ചെയ്തു.

വാമന രൂപം

വാമന രൂപം

അതിനാൽ വിഷ്ണു തന്റെ അഞ്ചാമത്തെ അവതാരമായ പാവപ്പെട്ട ബ്രാഹ്മണൻ അഥവാ വാമനൻ രൂപം സ്വീകരിച്ച് രാജാവിനെ കാണാൻ പോയി.അദ്ദേഹം രാജാവിനോട് മൂന്നടി മണ്ണ് ദാനമായി ആവശ്യപ്പെട്ടു.രാജാവ് മണ്ണ് അളന്ന് എടുത്തുകൊള്ളാൻ പറഞ്ഞു.അപ്പോൾ അദ്ദേഹം പെട്ടെന്ന് വളരുകയും ആദ്യ ചുവട് വച്ച് ലോകം മുഴുവനും രണ്ടാമത്തെ ചുവട്ടിൽ ആകാശവും അളന്നു.

മഹാബലി

മഹാബലി

മൂന്നാമത്തെ ചുവടിനായി സ്ഥലം ആവശ്യപ്പെട്ടപ്പോൾ മഹാബലി തന്റെ ശിരസ്സ് സമർപ്പിച്ചു.അങ്ങനെ വാമനൻ മഹാബലിയെ പാതാളത്തിലേക്ക് അയച്ചു.തന്റെ പ്രജകളെ കാണാനായി മഹാബലി എല്ലാ വർഷവും വരുന്നു.അദ്ദേഹത്തെ സ്വീകരിക്കാനുള്ള ആഘോഷമാണ് ഓണം.

 ഓണവുമായി ബന്ധപ്പെട്ട സദ്യ

ഓണവുമായി ബന്ധപ്പെട്ട സദ്യ

ഒരു മലയാളിയും ഓണസദ്യ നിരസിക്കില്ല.പാരമ്പര്യമനുസരിച്ചു വാഴയിലയിൽ നാം സദ്യ കഴിക്കുന്നു.കുറഞ്ഞത് 21 വിഭവങ്ങളെങ്കിലും സദ്യയിൽ ഉണ്ടാകും.

 പൂക്കളം

പൂക്കളം

വീട്ടുമുറ്റത്തു പൂക്കളമില്ലാത്ത ഓണാഘോഷം അപൂർണമാണ്.പൂക്കൾ തൂക്കിയിടുകയല്ല,രംഗോളി രീതിയിൽ പരമ്പരാഗതമായി പൂക്കൾ അലങ്കരിക്കരിക്കുകയാണ് ചെയ്യുന്നത്.

വള്ളം കളി

വള്ളം കളി

10 ദിവസം നീണ്ട ആഘോഷത്തിലെ ഒരു ഹൈലൈറ്റാണിത്.ചുണ്ടൻ വള്ളങ്ങളുടെ മത്സരം കേരളത്തിലെ പല സ്ഥലങ്ങളിൽ നടക്കുന്നു.ഇത് വിനോദസഞ്ചാരികൾക്ക് വലിയ ആകർഷണം കൂടിയാണ്.100 ഓളം തുഴക്കാർ തടിയിലെ വലിയ വള്ളത്തിൽ തുഴയുന്നു.ഫിനിഷിങ് പോയിന്റിൽ ആദ്യമെത്തുന്നവരാണ് വിജയികൾ.ഒരു മത്സരത്തിൽ ഏതാണ്ട് 1000 ത്തോളം തുഴക്കാർ പങ്കെടുക്കും.

 പുലിക്കളി

പുലിക്കളി

ഓണത്തിന്റെ നാലാം ദിവസം പരിശീലനം നേടിയ കലാകാരൻമാർ പുലിക്കളി എന്ന നാടോടി കലാരൂപം അവതരിപ്പിക്കുന്നു.അവർ മഞ്ഞ, ചുവപ്പ്, ഓറഞ്ച് നിറങ്ങളിലുള്ള പെയിന്റിംഗുകൾ പൂശി പുലിയായി അഭിനയിക്കുന്നു.പാരമ്പര്യ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ അവർ നൃത്തം ചെയ്യുന്നു.പുലിയെ വേട്ടയാടുന്നത് കാണുന്നത് വിദേശികൾക്കും വലിയ ആകർഷകമാണ്.

English summary

things you want your kids to know about Onam

Whether you are going to celebrate Onam or not, we bring you really cool things that you and your child should know about the festival.
X
Desktop Bottom Promotion