Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
കുളിയ്ക്കുന്ന രീതി പറയുന്നു നിങ്ങളുടെ സ്വഭാവം
കുളിയ്ക്കുന്ന സമയത്ത് ശരീരത്തിന്റെ ഏത് ഭാഗമാണ് കഴുകുന്നത് എന്ന് നോക്കിയാണ് ഇത് മനസ്സിലാക്കുക
ദിവസവും കുളിയ്ക്കുക എന്നത് നമ്മുടെ വ്യക്തിശുചിത്വത്തിന്റെ അടിസ്ഥാനമാണ്. എന്നാല്‍ കുളിയ്ക്കുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നമ്മള് ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്ക് പിന്നിലും ഓരോ അര്‍ത്ഥമുണ്ട്. കാരണം കുളിയ്ക്കുമ്പോള്‍ നമ്മള് ശരീരത്തിന്റെ ഏത് ഭാഗമാണ് കഴുകുന്നത് എന്നത്അടിസ്ഥാനപ്പെടുത്തിയായിരിക്കും നമ്മുടെ സ്വഭാവം പ്രകടമാക്കുന്നത്.
കുളിയ്ക്കുമ്പോള്‍ ശരീരത്തിന്റെ ഏത് ഭാഗമാണ് ആദ്യം കഴുകുക എന്ന് നോക്കാം. കാരണം ഇതിലൂടെ ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് മനസ്സിലാക്കാം എന്നാണ് ശാസ്ത്രം.

നെഞ്ച്
ശരീരം കഴുകുമ്പോള്‍ ആദ്യം നെഞ്ചാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കാര്യങ്ങളെയെല്ലാം പ്രാക്ടിക്കലായി ചിന്തിയ്ക്കുന്ന വ്യക്തിയാണ് എന്നതാണ് സത്യം. കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ക്ഷമയോട് കൂടി കാര്യങ്ങള്‍ ചെയ്യുന്നവരായിരിക്കും ഇത്തരക്കാര്‍.

മുഖം കഴുകുന്നവര്‍
മുഖമാണ് നിങ്ങള്‍ ആദ്യം കഴുകുന്നതെങ്കില്‍ ധനസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം ഉണ്ടാവും. പണമായിരിക്കും ഇവരുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.

കക്ഷം കഴുകുന്നതെങ്കില്‍
കുളിയ്ക്കുമ്പോള്‍ ആദ്യം കക്ഷമാണ് കഴുകുന്നതെങ്കില്‍ നിങ്ങള്‍ കഠിനാധ്വാനിയായിരിക്കും. മാത്രമല്ല പ്രശസ്തി നിങ്ങളെത്തേടിവരും. എന്നാല്‍ ആത്മാര്‍ത്ഥത ഏതെന്നും പൊള്ളത്തരം ഏതെന്നും മനസ്സിലാക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടായിരിക്കും.

മുടി
കുളിയ്ക്കുമ്പോള്‍ മുടിയാണ് കഴുകുന്നതെങ്കില്‍ കലാപരമായ കഴിവുകള്‍ ഉള്ളവരായിരിക്കും നിങ്ങള്‍. എന്നാല്‍ കഴിവുകള്‍ പ്രാവര്‍ത്തികമാക്കാന്‍ കഠിനാധ്വാനം ചെയ്യുന്ന കാര്യത്തില്‍ പലപ്പോഴും നിങ്ങള്‍ പുറകിലായിരിക്കും. അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ നിങ്ങള്‍ക്ക് കുറവായിരിക്കും.

സ്വകാര്യഭാഗങ്ങള്‍
കുളിയ്ക്കുമ്പോള്‍ സ്വകാര്യഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം കൂടുതലായിരിക്കും. ഏത് കാര്യത്തിലും ആത്മവിശ്വാസത്തോട് കൂടി കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക് കഴിയും.

ഷോള്‍ഡര്‍
ഷോള്‍ഡറാണ് നിങ്ങള്‍ കുളിയ്ക്കുമ്പോള്‍ ആദ്യം കഴുകുന്നതെങ്കില്‍ നഷ്ടപ്പെടലുകളായിരിക്കും നിങ്ങള്‍ക്ക് എപ്പോഴും കൂടുതല്‍. മദ്യപിയ്ക്കുന്നവരും ചൂതുകളിയില്‍ താല്പ്പര്യമുള്ളവരുമായിരിക്കും ഇത്തരക്കാര്‍.

മറ്റ് ഭാഗങ്ങള്‍
ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ കഴുകുന്നവരാണെങ്കില്‍ മനക്കരുത്ത് കൂടുതലുള്ളവരായിരിക്കും ഇവര്‍. മാത്രമല്ല സാഹസികത ഇഷ്ടപ്പെടുന്നവരായിരിക്കും ഇത്തരക്കാര്‍.



Click it and Unblock the Notifications
