തലയോട്ടിയില്‍ ആര്‍ത്തവരക്തവും അമിതലൈംഗികതയും

Posted By:
Subscribe to Boldsky

തിരുവനന്തപുരം നന്തന്‍കോട് കൂട്ടക്കൊലയ്ക്ക് പിന്നിലെ കാരണമാണ് ഇന്ന് കേരളത്തിലങ്ങോളമിങ്ങോളമുള്ള ജനതയെ ഞെട്ടിച്ചിരിയ്ക്കുന്നത്. മാതാപിതാക്കളടക്കം നാല് പേരെയാണ് വെട്ടിക്കൊലപ്പെടുത്തിയ ശേഷം കാഡല്‍ ജീന്‍സണ്‍രാജ് ചുട്ടു കൊന്നത്.

അങ്ങേയറ്റം വിശ്വാസത്തിലെടുത്ത ദുര്‍മന്ത്രവാദമാണ് ഇതിന് പിന്നില്‍ എന്നാണ് ഇയാള്‍ നല്‍കിയിരിക്കുന്ന മൊഴി.

പ്രിയപ്പെട്ടവരുടെ സാന്നിധ്യം മരണശേഷം, ലക്ഷണങ്ങളിതാ

ദുര്‍മന്ത്രവാദത്തിലെ തന്നെ ഏറ്റവും പൈശാചികമായ ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണ് കാഡല്‍ നടപ്പാക്കിയത്. എന്താണ് ആസ്ട്രല്‍ പ്രൊജക്ഷന്‍. ദുര്‍മന്ത്രവാദവും സാത്താന്‍ സേവയും വീണ്ടും നമ്മുടെ സമൂഹത്തില്‍ പിടിമുറുക്കുന്നു എന്നതിന്റെ ഉത്തമോദാഹരണമാണ് നന്തന്‍കോട് കൂട്ടക്കൊല.

 ആസ്ട്രല്‍ പ്രൊജക്ഷന്‍

ആസ്ട്രല്‍ പ്രൊജക്ഷന്‍

ശരീരം വിട്ട് ആത്മാവ് സഞ്ചരിയ്ക്കുന്ന സൂക്ഷ്മരീതിയെയാണ് ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന് പറയുന്നത്. ആസ്ട്രല്‍ പ്രൊജക്ഷന്‍ അഥവാ ഡ്രീം യോഗ എന്നും ഇതറിയപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനാകട്ടെ ശാസ്ത്രീയമായ ഒരു തരത്തിലുള്ള അടിത്തറയും ഇല്ല. അതിലുപരി ഉന്‍മത്താവസ്ഥയിലാണ് ഇത്തരം കാര്യങ്ങള്‍ പലരും ചെയ്ത് കൂട്ടുന്നതും.

 സാത്താന്‍ സേവ

സാത്താന്‍ സേവ

ഒടിയന്‍, സാത്താന്‍ ജിന്ന്, ചാത്തന്‍ തുടങ്ങി ഓരോ മതത്തിലുമുണ്ട് ഓരോ അന്ധവിശ്വാസങ്ങള്‍. എല്ലവരിലും ദുര്‍മന്ത്രവാദത്തിന്റെ വിത്ത് മുളപ്പിക്കുകയെന്നത് എളുപ്പമല്ല. പരകായ പ്രവേശത്തിന്റെ താക്കോലാണ് പലപ്പോഴും ആസ്ട്രല്‍ പ്രൊജക്ഷന്‍.

വിചിത്രമായ ആചാരങ്ങള്‍

വിചിത്രമായ ആചാരങ്ങള്‍

വിചിത്രമായ ആചാരങ്ങള്‍ തന്നെയാണ് സാത്താന്‍ സേവ അഥവാ ആസ്ട്രല്‍ പ്രൊജക്ഷന്റേത്. തലയോട്ടിയില്‍ നിറച്ച രക്തമോ മൂത്രമോ, കട്ട പിടിച്ച രക്തം, മനുഷ്യ കൊഴുപ്പിനാല്‍ തയ്യാറാക്കിയ മെഴുകുതിരി, ചുട്ടെടുത്ത മനുഷ്യമാംസം എന്നിവയാണ് ആസ്ട്രല്‍ പ്രൊജക്ഷന് ഉപയോഗിക്കുന്നത്.

 അമിതലൈംഗികത

അമിതലൈംഗികത

മദ്യപാനവും അമിതലൈംഗികതയും നവജാതശിശുക്കളോടുള്ള ഉപദ്രവവും എല്ലാം ഈ സാത്താന്‍ സേവയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം ഏതൊരാളേയും ഭയപ്പെടുത്തുന്നതുമാണ്.

 ആസ്ട്രല്‍ പ്രൊജക്ഷന്‍

ആസ്ട്രല്‍ പ്രൊജക്ഷന്‍

അതീന്ദ്രിയ സ്വഭാവം കൈവരിയ്ക്കാനാണ് പലരും ആസ്ട്രല്‍ പ്രൊജക്ഷനിലേക്ക് എത്തുന്നത്. നിശബ്ദതയാണ് ഇതിനായി ആദ്യേ വേണ്ടത്. അരണ്ട ചുവന്ന വെളിച്ചത്തില്‍ കട്ടിലില്‍ മലര്‍ന്ന് കിടക്കണം. പിന്നീട് ശരീരവും മനസ്സും ഫ്രീ ആയി വിടണം.

മന്ത്രങ്ങള്‍ ഉരുവിട്ട്

മന്ത്രങ്ങള്‍ ഉരുവിട്ട്

പഠിച്ച് വെച്ചിട്ടുള്ളതായ മന്ത്രങ്ങള്‍ ഉരുവിട്ട് അതില്‍ പറയുന്നതു പോലെ അനുസരിക്കണം. അല്‍പസമയത്തിനു ശേഷം ശരീരം മറ്റൊരു അവസ്ഥയില്‍ എത്തിയതായി തോന്നുന്നു. മനസ്സിന് ശക്തിയുണ്ടെങ്കില്‍ മാത്രമേ ഇത് ചെയ്യാവൂ എന്നതാണ് എല്ലാവരും നല്‍കുന്ന നിര്‍ദ്ദേശം.

അസ്വസ്ഥതകള്‍ ഉണ്ടാവുന്നു

അസ്വസ്ഥതകള്‍ ഉണ്ടാവുന്നു

ശരീരത്തിനകത്ത് നിരവധി തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നു. ഇരുട്ടിലകപ്പെട്ടതു പോലെയും പലയിടത്ത് നിന്നും അഗാധഗര്‍ത്തത്തിലേക്ക് വീഴുന്നത് പോലയും തോന്നുന്നു. എന്നാല്‍ ഭയപ്പെടാനോ അലറിവിളിയ്ക്കാനോ പാടില്ല. ഇത് നമ്മുടെ മാനസിക നിലയേയും തകര്‍ക്കുന്നു.

ആത്മാവ് വേര്‍പെട്ട അവസ്ഥയിലേക്ക്

ആത്മാവ് വേര്‍പെട്ട അവസ്ഥയിലേക്ക്

ശേഷം സ്വന്തം ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെട്ട അവസ്ഥയിലേക്ക് എത്തുന്നു. പിന്നീട് എവിടേയും പോകുകയും ആരേയും കാണുകയും ചെയ്യാം. ശേഷം സ്വശരീരത്തിലേക്ക് തന്നെ മടങ്ങി വരാനും സാധിയ്ക്കും. ഇതാണ് ശരിയ്ക്കുള്ള ആസ്ട്രല്‍ പ്രൊജക്ഷന്‍.

English summary

The Dangers of Astral Projection

Astral Projection. Reality is created by thought projection (consciousness) into the physical gird.
Story first published: Wednesday, April 12, 2017, 14:57 [IST]
Please Wait while comments are loading...
Subscribe Newsletter