Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ദൈവത്തിനു നിരക്കാത്ത കൊടും പാപങ്ങള്‍
ശിവപുരാണമനുസരിച്ച് നമുക്കിടയില്‍ സംഭവിക്കുന്ന അല്ലെങ്കില്‍ പലരും ചെയ്ത് പോകുന്ന മഹാപാപങ്ങള്‍ നോക്കാം
പാപങ്ങള്‍ നിരവധി തരത്തിലുണ്ട്. എന്നാല്‍ പലപ്പോഴും എല്ലാത്തിന്റേയും ഫലം ദുരന്തം തന്നെയായിരിക്കും. പാപം ചെയ്യുന്നതിനേക്കാള്‍ ദുരിതമാണ് പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. പലരും പറഞ്ഞ് നാം കേട്ടിട്ടുണഅടാവും ദൈവത്തിന് നിരക്കാത്ത പാപങ്ങള്‍ എന്ന്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് ദൈവത്തിന് നിരക്കാത്ത പാപങ്ങള്‍ എന്നറിയുമോ?
അത്രയും ക്രൂരമായി ചെയ്ത് കൂട്ടുന്ന കാര്യങ്ങളാണി. ഒരിക്കലും ദൈവത്തിന്റെ കണ്ണില്‍ പോലും മാപ്പ് കൊടുക്കാന്‍ കഴിയാത്ത പാപങ്ങള്‍. അത്തരത്തില്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം.

ദൈവത്തിനു നിരക്കാത്ത കൊടും പാപങ്ങള്‍
അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത്
ആണാകട്ടെ പെണ്ണാകട്ടെ അന്യന്റെ ഭാര്യയെ ആഗ്രഹിക്കുന്നത് ഏറ്റവും വലിയ പാപമാണ്. അത്തരത്തില്‍ ഒരു നോട്ടം കൊണ്ട് പോലും ഒരിക്കലും അന്യന്റെ ഭാര്യയേയോ മറ്റ് പുരുഷന്മാരേയും ആഗ്രഹിക്കാന്‍ പാടില്ല.

മറ്റുള്ളവരുടെ സ്വത്ത്
മറ്റുള്ളവരുടെ സമ്പത്ത്, പണം എന്നിവ കൈക്കലാക്കണമെന്ന ആഗ്രഹം ഉണ്ടെങ്കില്‍ അതും ദൈവത്തിന്റെ മുന്നില്‍ പാപമായി കണക്കാക്കുന്നതാണ്. നമ്മുടെ ഏത് തെറ്റും പൊറുക്കുന്ന ദൈവമാണ് ദേവദേവനായ പരമശിവന്. അദ്ദേഹത്തിന്റെ കണ്ണില്‍ പോലും മഹാപാപമായി കാണുന്നതാണ് ഇവയെല്ലാം.

നിഷ്കളങ്കനെ ചൂഷണം ചെയ്യുക
നിഷ്കളങ്കനെ ചൂഷണം ചെയ്യാന്‍ ആഗ്രഹമുള്ളവന് ജന്മജന്മാന്തരങ്ങള്ക്കുള്ള പാപമാണ് ചെയ്ത് കൂട്ടുന്നത്. മറ്റുള്ളവര്‍ക്ക് ആഗ്രഹങ്ങള്‍ കൊടുത്ത് അവരെ ചതിയ്ക്കുന്നതും ഇത്തരത്തില്‍ മഹാപാപമാണ്.

പാപത്തിന്റെ വഴി
ചിലര്‍ അറിഞ്ഞ് കൊണ്ട് തന്നെ പാപത്തിന്റെ വഴി തിരഞ്ഞെടുക്കുന്നു. ഇത്തരത്തില്‍ ദുഷ്കര്‍മ്മം ചെയ്യുന്നവര്‍ക്ക് പുനര്‍ചിന്തനത്തിന് സമയം അത്യാവശ്യമാണ്.

മറ്റുള്ളവരെ വേദനിപ്പിക്കും വാക്ക്
മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിലുള്ള വാക്കുകള്‍ പറയുന്നതാണ് മറ്റൊന്ന്. ശിവപുരാണത്തില്‍ ഏറ്റവും വലിയ പാപം എന്ന് പറയുന്നത് ഇതാണ്. ഏതെങ്കിലും തരത്തില്‍ മാനസികമായി മറ്റുള്ളവരുടെ മനസ്സ് വേദനിപ്പിക്കുന്നത് പാപഭാരം വര്‍ദ്ധിപ്പിക്കും.

ഗര്‍ഭിണിയോടുള്ള പെരുമാറ്റം
ഗര്‍ഭിണിയായ സ്ത്രീയെ ദ്രോഹിക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. വരും ജന്മങ്ങളില് പോലും മോക്ഷം കിട്ടാത്ത പാപമാണ് ഇത്.

മന:പ്പൂര്‍വ്വം നുണ പറയുക
മന:പ്പൂര്‍വ്വം മറ്റുള്ളവരെ മോശമാക്കി കാണിയ്ക്കാന്‍ നുണ പറയുന്നതാണ് മറ്റൊന്ന്. ഇതും ഒരിക്കലും ദൈവത്തിനു മുന്നില്‍ നീതി ലഭിയ്ക്കാത്ത പാപമാണ്.

ഗോസ്സിപ്പ് പ്രചരിപ്പിക്കുക
മറ്റുള്ളവരെക്കുറിച്ച് സമൂഹത്തില്‍ മോശമായ രീതിയില്‍ ഗോസ്സിപ്പ് പ്രചരിപ്പിക്കുന്നവരും പാപം ചെയ്യുന്നവര്‍ തന്നെയാണ്.



Click it and Unblock the Notifications
