Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
നെഗറ്റീവ് എനര്‍ജി തുരത്തി ഭാഗ്യം കൊണ്ടുവരും വിദ്യ
നെഗറ്റീവ് എനര്‍ജിയെ ശരീരത്തില്‍ നിന്നും നമ്മുടെ ചുറ്റുപാടില്‍ നിന്നും ഇല്ലാതാക്കാന്‍ ചില മാര്‍ഗ്ഗങ്ങ
ചിലരെത്രയൊക്കെ ഉഷാറായി ഇരിയ്ക്കാന്‍ ശ്രമിച്ചാലും പലപ്പോഴും അത് പ്രാവര്‍ത്തികമാകണമെന്നില്ല. കാരണം അവര്‍ക്കുള്ളിലുള്ള നെഗറ്റീവ് എനര്‍ജി തന്നെയാണ്. നെഗറ്റീവ് എനര്‍ജി നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ പല കാര്യങ്ങളിലും നെഗറ്റീവ് സ്വഭാവം മാത്രമേ നമ്മളില്‍ ഉണ്ടാവൂ. മാത്രമല്ല ഉദ്യോഗരംഗത്തും സാമ്പത്തിക രംഗത്തുമെല്ലാം പരാജയമായിരിക്കും ഇവര്‍ക്ക് ലഭിയ്ക്കുന്നത്.
എന്നാല്‍ നമുക്ക് ചുറ്റുമുള്ള നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്. വീടിനു ചുറ്റും ചുറ്റുപാടിലുമുള്ള ഇത്തരം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. നമുക്ക് സാമ്പത്തികമായും ഔദ്യോഗികമായും നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന ഇത്തരം മാറ്റങ്ങളെ എങ്ങനെ ഉള്‍ക്കൊള്ളാം എന്ന് നോക്കാം.

വീടിന്റെ മുക്കും മൂലയും
നമുക്ക് ചുറ്റും നെഗറ്റീവ് എനര്‍ജി വ്യാപിക്കുന്നത് നമ്മുടെയെല്ലാം ചുറ്റുപാടില്‍ നിന്ന് തന്നെയാണ്. അതുകൊണ്ട് തന്നെ വീടിന്റെ മുക്കും മൂലയും ആദ്യം വൃത്തിയാക്കാം. ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു. വീട് മാത്രമല്ല ഓഫീസ് ഉണ്ടെങ്കില്‍ അവിടേയും ഇത് പ്രാവര്‍ത്തികമാക്കാം.

വ്യക്തിബന്ധങ്ങള്‍
വ്യക്തി ബന്ധങ്ങളാണ് മറ്റൊന്ന്. വിവാഹ മോചനം പ്രണയ ബന്ധം തകരുന്നത് തുടങ്ങിയ കാര്യങ്ങള്‍ പലരിലും നെഗറ്റീവ് എനര്‍ജിയ്ക്ക് കാരണമാകാറുണ്ട്. ജീവിതത്തില്‍ ഇനി പ്രതീക്ഷിക്കാനൊന്നുമില്ലെന്ന അവസ്ഥയിലേക്ക് ഇത് പലരേയും എത്തിയ്ക്കും. ഈ സമയം നെഗറ്റീവ് എനര്‍ജി മാത്രമായിരിക്കും ശരീരത്തില്‍ ഉണ്ടാവുന്നതും.

കര്‍പ്പൂര തുളസി
ഒരു കഷ്ണം കര്‍പ്പൂര തുളസി കത്തിച്ചു നോക്കൂ. വീട്ടിലായാലും ഓഫീസിലായാലും കാറിലായാലും നിങ്ങളെ ബാധിച്ചിരിയ്ക്കുന്ന നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുന്നു കര്‍പ്പൂര തുളസി.

ജനാലകള്‍ തുറന്നിടുക
ജനാലകള്‍ തുറന്നിടുന്നത് ശീലമാക്കുക. ജനാല മൂടിക്കെട്ട് അടച്ചുപൂട്ടി ഇരുന്നാല്‍ ഇത് നെഗറ്റീവ് എനര്‍ജി വീട്ടിനകത്തും നിങ്ങള്‍ക്ക് ചുറ്റും തളം കെട്ടി നില്ക്കാന് കാരണമാകും.

മാലിന്യം കളയാം
ഏത് മാലിന്യമാണെങ്കിലും അതിനെ ഇല്ലാതാക്കാന്‍ സ്വയം തന്നെ ശ്രമിക്കണം. അതായത് വീട്ടിനകത്ത് ഒരിക്കലും മാലിന്യം കുന്നു കൂടി കിടക്കാന്‍ കാരണമാകരുത്. ഇത് നെഗറ്റീവ് എനര്‍ജിയെ ആകര്‍ഷിക്കും.

ക്രിസ്റ്റലുകള്‍ ഉപയോഗിക്കാം
ക്രിസ്റ്റലുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് വീട്ടിനകത്ത് വെയ്ക്കുന്നത് വീട്ടില്‍ ഭാഗ്യം കൊണ്ട് വരികയും നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുകയും ചെയ്യുന്നു.

ഉപ്പ്
പല രീതിയില്‍ നമുക്ക് ഉപ്പ് ഉപയോഗിക്കാം. ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല നെഗറ്റീവ് എനര്‍ജിയെ തുരത്താനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. അല്പം ഉപ്പ് വെള്ളം ചില സ്ഥലങ്ങളില്‍ സ്പ്രേ ചെയ്താല്‍ അത് നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കുന്ന നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കുന്നു.

സംഗീതവും ചന്ദനത്തിരിയും
സംഗീതവും ചന്ദനത്തിരിയുമാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.



Click it and Unblock the Notifications
