Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
വിവാഹത്തിന് മെഹന്തി അഥവാ മയിലാഞ്ചിയണിയുന്നതു പതിവാണ്. കല്യാണപ്പെണ്ണിന്റെ കൈകള്‍ക്കു സൗന്ദര്യം കൂട്ടാനുള്ള വെറും വഴി മാത്രമല്ലിത്. ഇതിനു പുറകില്‍ പല വിശ്വാസങ്ങളുമുണ്ട്.
വിവാഹത്തിനോടനുബന്ധിച്ചു സ്ത്രീകളണിയുന്ന മയിലാഞ്ചിയ്ക്കു പുറകിലെ ചില വാസ്തവങ്ങളേയും വിശ്വാസങ്ങളേയും കുറിച്ചറിയൂ,

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
കൈകള്‍ക്ക് ഒരു അലങ്കാരം മാത്രമല്ല മൈലാഞ്ചി കന്യകയില്‍ നിന്നും ഭര്‍ത്താവിനെ മോഹിപ്പിക്കുന്നവളായി വധു മാറുന്നതിന്റെ പ്രതീകം കൂടിയാണ്.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
കാമസൂത്രയില്‍ പറയുന്നത് സ്ത്രീകളുടെ അറുപത്തിനാല് കലകളില്‍ ഒന്നാണ് മൈലാഞ്ചി എന്നാണ്. ശംഖ്, പൂക്കള്‍, മയില്‍, കലശം തുടങ്ങി പലതും വധുവിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് വരയ്ക്കാറുണ്ട്.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
വധുവിന്റെ കൈകളില്‍ മൈലാഞ്ചി കൊണ്ട് വരയ്ക്കുന്ന സങ്കീര്‍ണമായ ചിത്രങ്ങളില്‍ ചിലപ്പോള്‍ ഭര്‍ത്താവിന്റെ പേരും പെട്ടെന്ന് കാണാത്ത രീതിയില്‍ ചിലര്‍ എഴുതാറുണ്ട്. വരന് വേണ്ടിയാണിത്.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
വധുവിന്റെ കൈകളിലെ ഇത്തരം സങ്കീര്‍ണമായ മൈലാഞ്ചി ചിത്രത്തില്‍ നിന്നും വരന് സ്വന്തം പേര് കണ്ടെത്തുന്നത് പങ്കാളിയില്‍ മതുപ്പുളവാക്കാനുള്ള അവന്റെ ബുദ്ധിയുടെയും നിരീക്ഷണത്തിന്റെയും പ്രതീകമായിട്ടാണ് കണക്കാക്കുന്നത്.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
മൈലാഞ്ചി ഇടല് ചടങ്ങ് സംഗീത് ചടങ്ങിനൊപ്പമാണ് സാധാരണ നടത്തുക. സ്ത്രീകള്‍ പരമ്പരാഗത ഗാനങ്ങള്‍ പാടിയും നൃത്തം ചെയ്തും മൈലാഞ്ചി ഇടല് ചടങ്ങ് ആഘോഷമാക്കും.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
ഈ അവസരത്തില്‍ വധു സധാരണ ഇളം നിറത്തിലുള്ള വസ്ത്രങ്ങളും ലളിതമായ ആഭരണങ്ങളുമാണ് ധരിക്കുക. മൈലാഞ്ചി ഇടല് കഴിഞ്ഞാല്‍ വിവാഹം കഴിയുന്നത് വരെ വധു വീടിന് പുറത്ത് പോകരുത് എന്നാണ് ആചാരം.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
വധുവിന്റെ കൈകള്‍ക്ക് മൈലാഞ്ചി കടുത്ത നിറം നല്കിയാല് ഭര്‍ത്താവും വീട്ടുകാരം അവളെ നന്നായി സ്നേഹിക്കും എന്നാണ് വിശ്വാസം. വിവാഹത്തിലെ സ്നേഹവും ശക്തിയുമാണ് മൈലാഞ്ചി പ്രതിനിധീകരിക്കുന്നത്. അതിനാല്‍ വധുവിനെ സംബന്ധിച്ച് ഇത് ശുഭ സൂചകമാണ്.

മണവാട്ടിയുടെ മയിലാഞ്ചിയ്ക്കു പുറകിലെ രഹസ്യം
മൈലാഞ്ചി കൈകളില്‍ എത്രനാള്‍ നില്ക്കുന്നുവോ അത്രയും ശുഭകരമായിരിക്കും അവളുടെ ദാമ്പത്യ ജീവിതം എന്നാണ് പറയപ്പെടുന്നത്.



Click it and Unblock the Notifications
