പെണ്ണിന്റെ മുന്‍നിരയിലെ പല്ലില്‍ വിടവോ, ഇത് ഭാഗ്യം

Posted By:
Subscribe to Boldsky

ലക്ഷണ ശാസ്ത്രം ചില്ലറയല്ല. ലക്ഷണ ശാസ്ത്രം നോക്കി സ്വഭാവം പറയുന്നതിന് പണ്ട് മുതല്‍ തന്നെ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. പല ശാസ്ത്രീയമായ അടിത്തറയുണ്ട് ലക്ഷണശാസ്ത്രത്തിന്. പല വിധത്തിലുള്ള മന:ശാസ്ത്രവിദഗ്ധരും ഇതിനെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്തിയിട്ടുണ്ട്. പലപ്പോഴും ശാസ്ത്രത്തേക്കാള്‍ വിശ്വാസത്തിന് തന്നെയാണ് പ്രാധാന്യം.

നായ വീട്ടില്‍ വലിഞ്ഞ് കേറി വന്നാല്‍ ദുരിതം

സ്ത്രീകളുടെ സ്വഭാവമാണ് ലക്ഷണശാസ്ത്രമനുസരിച്ച് പലരും പറയുന്നത്. പ്രത്യേകിച്ച് ആളുകള്‍ക്ക് താല്‍പ്പര്യവും കൂടുതലുള്ളത് സ്ത്രീകളുടെ ലക്ഷണശാസ്ത്രത്തെക്കുറിച്ച് അറിയുന്നതിനാണ്. സ്ത്രീകളുടെ ശരീരത്തിന്റെ ലക്ഷണങ്ങള്‍ നോക്കി ഇവരെ വിലയിരുത്താവുന്നതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ സ്ത്രീയെ നോക്കി പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ എന്ന് നോക്കാം. സാമുദ്രിക ശാസ്ത്രമനുസരിച്ച് എന്തൊക്കെയാണ് ഉത്തമ സ്ത്രീയുടെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.

നെറ്റിയിലെ മറുക്

നെറ്റിയിലെ മറുക്

നെറ്റിയില്‍ മറുകുള്ള സ്ത്രീകളെ വിവാഹം ചെയ്യുന്നത് നല്ലതല്ല. ഇവര്‍ പല കാര്യങ്ങളിലും നെഗറ്റീവ് ഊര്‍ജ്ജമാണ് നല്‍കുന്നത്. അതുകൊണ്ട് തന്നെ നെറ്റിയിലെ മറുക് അശുഭലക്ഷണമായാണ് കണക്കാക്കുന്നത്.

കൂട്ടുപുരികം

കൂട്ടുപുരികം

കൂട്ടുപുരികമാണ് മറ്റൊന്ന്. കൂട്ടുപുരികം ഉള്ള സ്ത്രീകള്‍ കുടുംബത്തില്‍ വഴക്കുണ്ടാക്കുന്നു. ഇവര്‍ സ്ഥിരം വഴക്കാളികളായിരിക്കും എന്നാണ് വിശ്വാസം.

തടിച്ച ചുണ്ട്

തടിച്ച ചുണ്ട്

തടിച്ച് ഉരുണ്ട ചുണ്ടുള്ള സ്ത്രീകള്‍ക്ക് അത് പലപ്പോഴും അശുഭലക്ഷണമായാണ് കണക്കാക്കുന്നത്. ഇത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു എന്നതാണ് സത്യം.

കൈവിരലിന്റെ വീതി

കൈവിരലിന്റെ വീതി

സ്വന്തം കൈവിരലിന്റെ വീതി ചേര്‍ത്ത് വെച്ചാല്‍ മൂന്ന് വിരല്‍ വീതിയുണ്ടെങ്കില്‍ ഇത് സ്ത്രീകള്‍ക്ക് ഭാഗ്യം കൊണ്ട് വരുന്നു. മാത്രമല്ല ഇവര്‍ ഈശ്വര വിശ്വാസികള്‍ ആയിരിക്കും.

ഉയര്‍ന്ന മൂക്ക്

ഉയര്‍ന്ന മൂക്ക്

ഉയര്‍ന്നിരിക്കുന്ന വലിയ മൂക്കുള്ള സ്ത്രീകള്‍ ലൈംഗിക ആഗ്രഹങ്ങള്‍ കൂടുതലുള്ളവരായിരിക്കും. മാത്രമല്ല ഇവര്‍ ഭാഗ്യവും ഐശ്വര്യവും കൊണ്ട് വരുന്നവരാണ്.

കറുത്ത നിറമുള്ള മുടി

കറുത്ത നിറമുള്ള മുടി

സ്ത്രീകള്‍ക്ക് നല്ല കറുത്തിരുണ്ട മുടിയാണ് ഐശ്വര്യം. ഇത്തരക്കാര്‍ക്ക് ഐശ്വര്യത്തിനും സമ്പത്തിനും യാതൊരു വിധത്തിലുള്ള കുറവും ഉണ്ടാവില്ല എന്നാണ് വിശ്വാസം.

പല്ലുകള്‍

പല്ലുകള്‍

വൃത്തിയുള്ള നിരയൊത്ത പല്ലുകള്‍ ആണ് സ്ത്രീകളില്‍ എങ്കില്‍ അത് സൗന്ദര്യത്തിന്റെ ലക്ഷണമാണ്, മാത്രമല്ല മുന്‍നിരയിലെ പല്ലില്‍ വിടവുണ്ടെങ്കില്‍ അത് ഭാഗ്യത്തിന്റെ ലക്ഷണമാണ് എന്നാണ് പറയുന്നത്.

കാല്‍ വിരല്‍ ശ്രദ്ധിക്കാം

കാല്‍ വിരല്‍ ശ്രദ്ധിക്കാം

പെണ്ണിന്റെ കാല്‍വിരലുകള്‍ ഒന്നിനു മുകളില്‍ മറ്റൊന്നായി കയറിയിരിക്കുന്ന അവസ്ഥയാണെങ്കില്‍ ഇത്തരക്കാര്‍ക്ക് വൈധവ്യം വരാനുള്ള സാധ്യതയുണ്ട് എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്.

മൃദുലമായ ശരീരം

മൃദുലമായ ശരീരം

മൃദുലമായ ചര്‍മമാണ് നിങ്ങളുടേതെങ്കില്‍ ഇവരുടെ ലൈംഗിക ജീവിതം വളരെ നല്ലതായിരിക്കും. മാത്രമല്ല ഇവരുടെ പുറംഭാഗം വളരെ മാര്‍ദ്ദവമുള്ളതാണെങ്കില്‍ അത് ഇവര്‍ ഭാഗ്യം കൊണ്ട് വരും എന്നാണ് പറയുന്നത്.

തിളക്കമുള്ള കണ്ണുകള്‍

തിളക്കമുള്ള കണ്ണുകള്‍

തിളക്കമുള്ള കണ്ണുകള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് നല്ലൊരു പ്രേമബന്ധം ഉണ്ടാവും എന്നതാണ് സൂചിപ്പിക്കുന്നത്. മാത്രമല്ല ബുദ്ധിയുള്ള സ്ത്രീകളായിരിക്കും ഇവര്‍.

കൈവിരലുകള്‍

കൈവിരലുകള്‍

നീണ്ട് മൃദുവായതും മുകളിലേക്ക് വരുമ്പോള്‍ വണ്ണം കുറഞ്ഞ് വരുന്നതുമായ കൈവിരലുകള്‍ ഉണ്ടെങ്കില്‍ അത് ഭാഗ്യത്തിന്റെ ലക്ഷണങ്ങള്‍ ആണ്.

English summary

predictions about women based on their physical traits

Here are some predictions about women based on their physical traits read on.
Story first published: Saturday, December 16, 2017, 17:25 [IST]