Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
കഴുത്തില്‍ 3 വരയുള്ള സ്ത്രീയാണോ?എങ്കില്‍
സാമുദ്രിക ശാസ്ത്രം ലക്ഷണ ശാസ്ത്രമാണ്. ശരീരലക്ഷണം നോക്കി സ്ത്രീകളേയും പുരുഷന്മാരേയും വിലയിരുത്താനുള്ള വഴി. ഇത് പൊതുവെ അംഗീകരിയ്ക്കപ്പെട്ടിരിയ്ക്കുന്ന ലക്ഷണശാസ്ത്ര ശാഖ കൂടിയാണ്.
സാമുദിക ശാസ്ത്രം പ്രകാരം സ്ത്രീകളേയും പുരുഷന്മാരേയും ശരീരത്തിലെ ലക്ഷണങ്ങള്‍ വച്ചാണ് വിലയിരുത്തുന്നത്. ഓരോ ഭാഗത്തേയും പ്രത്യേകതകള്‍ കണക്കിലെടുത്താണ് വിശദീകരണം നല്‍കുന്നതും. ലക്ഷണശാസ്ത്രത്തില്‍ തന്നെ മുഖശാസ്ത്രവും ശരീര ശാസ്ത്രവുമെല്ലാം വരും.
സാമുദ്രിക ശാസ്ത്രപ്രകാരം ചില സ്ത്രീ ലക്ഷണങ്ങളെക്കുറിച്ചു പറയുന്നുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

വീതി കൂടിയ പുരികങ്ങള്‍
സ്ത്രീകളുടെ ലക്ഷണത്തില്‍ സാമുദ്രിക ശാസ്ത്രപ്രകാരം വീതി കൂടിയ പുരികങ്ങള്‍ ഭാഗ്യലക്ഷണമായാണ് കണക്കാക്കപ്പെടുന്നത്. ഇതുപോലെയാണ് വലിയ കണ്ണുകളും. വലിയ കണ്ണുകളും ഭാഗ്യലക്ഷണമാണ്. ഐശ്വര്യമുള്ള സ്ത്രീ എന്ന ഗണത്തില്‍ പെടുത്താവുന്ന ഒന്ന്.

മൂന്നു വരകളോടു കൂടിയ സ്ത്രീകള്‍
കഴുത്തില്‍ മൂന്നു വരകളോടു കൂടിയ സ്ത്രീകള്‍ ഭാഗ്യവതികളും ഐശ്വര്യവതികളുമാകുമെന്നും സ്ത്രീ സാമുദ്രിക ശാസ്ത്രം വിവരിയ്ക്കുന്നു.

നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍
നിരയൊത്ത പല്ലുകളുള്ള സ്ത്രീകളെങ്കില്‍ വഴക്കിടുന്ന പ്രകൃതക്കാരിയാകും. അതേ സമയം കുറ്റിപ്പല്ലുള്ള സ്ത്രീകളെങ്കില്‍ കുട്ടികളുണ്ടാകാന്‍ ഇടയില്ലാ്ത്തവരുമായി സാമുദ്രിക ശാസ്ത്രം പറയുന്നു.

കാല്‍വിരലുകള്‍
സ്ത്രീകളുടെ കാല്‍വിരലുകള്‍ നീളം കുറഞ്ഞതാണെങ്കില്‍ ഭര്‍ത്താവ് ദരിദ്രനാകുമെന്നാണ് അര്‍ത്ഥം. പതിഞ്ഞ കാലടികളോടെ നടക്കുന്ന സ്ത്രീയെങ്കില്‍, അതായത് വളരെ മൃദുവായ, ഒച്ചയുണ്ടാക്കാത്ത നടപ്പാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ക്കും ദാരിദ്ര്യദുഖമുണ്ടാകുമെന്ന് സാമുദ്രിക ശാസ്ത്രം പറയുന്നു.

നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍
നെറ്റിയില്‍ അധികം രോമമുള്ള സ്ത്രീകള്‍ അഹങ്കാരികളാകുമെന്നാണ് ലക്ഷണശാസ്ത്രം വിവരിയ്ക്കുന്നത്. ഇതുപോലെ നെറ്റിയില്‍ ചുഴിയുള്ള സ്ത്രീകളെങ്കില്‍ പരപുരുഷന്മാരെ കാമിക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം പറയുന്നു.

കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍
കാലില്‍ രോമമുള്ള സ്ത്രീകളാണെങ്കില്‍ ഭര്‍ത്താവില്‍ നിന്നും ഭാഗ്യം സിദ്ധിയ്ക്കുന്നവരാണെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.

പൂച്ചക്കണ്ണുള്ള സ്ത്രീകള്‍
പൂച്ചക്കണ്ണുള്ള സ്ത്രീകള്‍ കാമകലയില് മിടുക്കരും താല്‍പര്യമുള്ളവരുമാകുമെന്നും സാമുദ്രികശാസ്ത്രം വിവരിയ്ക്കുന്നു.



Click it and Unblock the Notifications
