Just In
Don't Miss
- Sports
Road safety series: റണ്വേട്ടയില് വീരു തന്നെ, ദില്ഷന് അരികെ; ബൗളിങില് മുനാഫ്- ലിസ്റ്റ് നോക്കാം
- Automobiles
സോനെറ്റ്, സെല്റ്റോസ് മോഡലുകളില് പുത്തന് ലോഗോ നല്കാന് കിയ
- News
ടൂൾ കിറ്റ് കേസ്; നിഖിത ജേക്കബിന്റേയും ശാന്തനുവിന്റേയും ജാമ്യ ഹർജി കോടതി ഇന്ന് പരിഗണിക്കും
- Movies
വായില് നിന്നും വരുന്ന വാക്കുകള് സൂക്ഷിക്കണം, വാക്കുകള്ക്ക് മൂല്യമുണ്ട്; ഫിറോസിനോട് സജ്ന
- Travel
ശിവരാത്രി 2021; അമര്നാഥ് മുതല് വടക്കുംനാഥന് വരെ! ഭാരതത്തിലെ ശിവക്ഷേത്രങ്ങളിലൂടെ
- Finance
ഓഹരിയില് വമ്പന് ഇടിവ് നേരിട്ട് മുത്തൂറ്റ് ഫിനാന്സ്, എംജി ജോര്ജ് മുത്തൂറ്റിന്റെ മരണത്തിന് പിന്നാലെ
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂക്ക് നീണ്ടതോ, മൂക്കിന്റെ ആകൃതിയും ഭാഗ്യവും
ആളുകള്ക്കെപ്പോഴും അറിയാന് താല്പ്പര്യമുള്ള ഒന്നായിരിക്കും ഭാവി കാര്യങ്ങളും തങ്ങളുടെ സ്വഭാവ സവിശേഷതകളും എല്ലാം. ഒരിക്കലും പുറമേ കാണുന്ന അയാളുടെ ശരീരം വെച്ച് ഒരാളേയും അളക്കരുത്. എന്നാല് തില സവിശേഷതകള് ചില പ്രത്യേകതകള് അയാളുടെ ശരീരത്തില് ഉണ്ടാവും. ഇതായിരിക്കും പലപ്പോഴും അയാളുടെ വ്യക്തിത്വത്തെ തീരുമാനിയ്ക്കുന്നത്.
കാലിലെ ചെറുവിരല് അകന്നതോ, ലക്ഷണം പറയുന്നത്
ഒരാളുടെ വ്യക്തിത്വത്തെക്കുറിച്ച് പറയുന്ന ചില കാര്യങ്ങള് ഉണ്ട്. അതില് പ്രധാനപ്പെട്ട ഒന്നാണ് മൂക്ക്. മൂക്കിന്റെ ആകൃതി നോക്കി നമുക്ക് ഒരാളുടെ വ്യക്തിത്ത്വത്തെ വിലയിരുത്താം. എങ്ങനെയെന്ന് നോക്കാം.

വലിയ മൂക്കുള്ളയാള്
വലിയ മൂക്കുള്ളയാള്ക്ക് ചില സവിശേഷതകള് ഉണ്ടായിരിക്കും. എന്ത് കാര്യത്തിനും നേതൃത്വം കൊടുക്കാന് കഴിവുള്ളവരായിരിക്കും ഇത്തരക്കാര്. ശക്തമായ തീരുമാനങ്ങളെടുക്കുക, മറ്റുള്ളവരുടെ ആഞ്ജകള്ക്കനുസരിച്ച് പ്രവര്ത്തിക്കാതിരിയ്ക്കുക തുടങ്ങിയവയെല്ലാം വലിയ മൂക്കുള്ളവരുടെ പ്രത്യേകതയാണ്.

ചെറിയ മൂക്കുള്ളയാള്
ചെറിയ മൂക്കുള്ള വ്യക്തിയാണ് നിങ്ങളെങ്കില് സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള താല്പ്പര്യം കൂടുതലുള്ളവരായിരിക്കും. എന്നാല് ഇവര്ക്ക ഒരിക്കലും ദേഷ്യത്തെ നിയന്ത്രിയ്ക്കാന് കഴിയില്ല.

നീണ്ട മൂക്കുള്ളയാള്
നീണ്ട മൂക്കുള്ള വ്യക്തിയാണ് നിങ്ങളെങ്കില് ബിസിനസ്സില് ഉന്നത വിജയം നേടുന്നവരായിരിക്കും ഇവര്. ആഗ്രഹങ്ങളെ എത്ര വലുതാണെങ്കിലും കൈപ്പിടിയിലൊതുക്കാന് ഇവര് ശ്രമിച്ചുകൊണ്ടിരിയ്ക്കും.

നേരെയുള്ള മൂക്ക്
മൂക്കിന് യാതൊരു തരത്തിലുള്ള വളവും തിരിവും ഇല്ലെങ്കിലും നേരെയുള്ള മൂക്കാണെങ്കിലും മറ്റുള്ളവരാല് പ്രോത്സാഹിപ്പിക്കപ്പെടുന്ന വ്യക്തിയായിരിക്കും നിങ്ങള്. എത്രയൊക്കെ പ്രശ്നങ്ങള് ഉണ്ടെങ്കിലും ഒരിക്കലും പേടിയ്ക്കാത്തവരും അതിനെയെല്ലാം ധീരമായി നേരിടുന്നവരും ആയിരിക്കും ഇവര്.

പരന്ന മൂക്കുകള്
പരന്ന മൂക്കുകളാണ് നിങ്ങള്ക്കെങ്കില് ഏത് പ്രതിസന്ധിയിലും തളരാതെ പിടിച്ചു നില്ക്കുന്ന വ്യക്തിയായിരിക്കും നിങ്ങള്. കാര്യങ്ങളില് കൃത്യമായ തീരുമാനം എടുക്കുന്നതിനും സ്വന്തം തീരുമാനത്തില് ഉറച്ച് നില്ക്കുന്നതിനും പ്രാപ്തരാവും ഇവര്.

കൂര്ത്ത് നില്ക്കുന്ന മൂക്ക്
മൂക്കിന്റെ അഗ്രഭാഗം കൂര്ത്ത് നില്ക്കുന്ന തരത്തിലുള്ളതാണെങ്കില് തുറന്ന മനസ്സുള്ളവരും മറ്റുള്ളവരാല് ആകര്ഷിക്കപ്പെടുന്നവരും നേതൃഗുണമുള്ളവരും ആയിരിക്കും.

മാംസളമായ മൂക്ക്
ചിലരില് മൂക്ക് വളരെ മാംസളമായിരിക്കും. എത്രയും പെട്ടെന്ന് ഏത് കാര്യത്തിലും തീരുമാനമെടുക്കുന്നവരായിരിക്കും ഇത്തരക്കാര്. മാത്രമല്ല ബുദ്ധിപരമായി വളരെ മുന്നില് വേഗത്തില് പ്രവര്ത്തിയ്ക്കുന്നവരായിരിക്കും ഇവര്.

മുകളിലേക്കുയര്ന്ന മൂക്ക്
മുകളിലേക്ക് തുറന്ന് വെയ്ക്കുന്ന രീതിയിലുള്ള മൂക്കാണ് മറ്റൊന്ന്. ദയയും സഹതാപവും എല്ലാം നിറഞ്ഞ സ്വഭാവക്കാരായിരിക്കും ഇവര്. മാത്രമല്ല മറ്റുള്ളവരെ പല കാര്യങ്ങളിലും പിന്തുണയ്ക്കുന്നവരും ആയിരിക്കും.

പതിഞ്ഞ മൂക്ക്
പതിഞ്ഞ മൂക്കാണ് നിങ്ങളുടേതെങ്കില് തലക്കനം കൂടിയവരായിരിക്കും നിങ്ങള്. എന്നാല് ഏത് കാര്യത്തിനും ഉറച്ച തീരുമാനമെടുക്കുന്നവരും നല്ലൊരു നേതൃഗുണം ഉള്ളവരും ആയിരിക്കും ഇവര്.