Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇവയൊന്നും ആര്‍ക്കും ദാനം ചെയ്യരുത്, ഭാഗ്യദോഷം ഫലം
ചില വസ്തുക്കള്‍ ദാനം ചെയ്താല്‍ അത് നമ്മുടെ സമ്പത്തും ഐശ്വര്യവും ക്ഷയിക്കാന്‍ കാരണമാകുന്നു
ദാനം നമ്മള് ചെയ്യുന്ന മഹത്തായ കര്‍മ്മങ്ങളില്‍ ഒന്നാണ്. എന്നാല്‍ ദാനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പലപ്പോഴും നമ്മള് ചെയ്യുന്ന ദാനം നമുക്ക് തന്നെ ദോഷകരമായി വരുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. ദാനം ചെയ്യുന്നവയില്‍ പലതും ദാനം ചെയ്യാന്‍ പാടുള്ളതല്ല.
ഇത് പലപ്പോഴും പല വിധത്തിലാണ് നമ്മളെ ദോഷകരമായി ബാധിയ്ക്കുന്നത്. ദാനം ചെയ്യുന്നവയില്‍ പലതും നമുക്ക് നിര്‍ഭാഗ്യം കൊണ്ട് വരുന്നതാണ്. ഏതൊക്കെ വസ്തുക്കളാണ് ദാനം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം.

മോശമായ ഭക്ഷണം
ഭക്ഷണം കളയണം എന്ന് വിചാരിച്ച് ദാനം ചെയ്യുന്നവരുണ്ട്. ഒരിക്കലും മോശമായ ഭക്ഷണം ദാനം ചെയ്യരുത്. ഇത് നിങ്ങള്‍ക്ക് തന്നെ ദാരിദ്ര്യം കൊണ്ട് വരും എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത്തരത്തില്‍ മോശമായ ഭക്ഷണം കഴിച്ച് ദാനം സ്വീകരിച്ച ആള്‍ക്ക് വല്ലതും സംഭവിച്ചാല്‍ അതും നിങ്ങളുടെ ഉത്തരവാദിത്വമായി മാറും.

മൂര്‍ച്ചയുള്ള വസ്തുക്കള്‍
മൂര്‍ച്ചയുള്ള വസ്തുക്കളാണ് മറ്റൊന്ന്. ഒരിക്കലും മൂര്‍ച്ചയുള്ള വസ്തുക്കള്‍ ദാനം ചെയ്യരുത്. കത്തി, കത്രിക, സൂചി തുടങ്ങിയവ മറ്റുള്ളവര്‍ക്ക് നല്‍കരുത് ഒരിക്കലും. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ വരെ നിങ്ങളോട് അകലാനും അവരുമായി ഒരു വാക്കുതര്‍ക്കത്തിലേക്കും നയിക്കും.

പൊട്ടിപ്പോവുന്ന വസ്തുക്കള്‍
വീണുടയുന്ന വസ്തുക്കളാണ് മറ്റൊന്ന്. ജ്യോതിശാസ്ത്രപ്രകാരം ഇത്തരം വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങളുടെ ജോലിസംബന്ധമായ വളര്‍ച്ചയെ ഇല്ലാതാക്കുന്നു. മാത്രമല്ല സാമ്പത്തികമായും പല കോട്ടങ്ങളും ഇതിലൂടെ ഉണ്ടാവുന്നു.

പ്ലാസ്റ്റിക് വസ്തുക്കള്‍
പ്ലാസ്റ്റിക് വസ്തുക്കള്‍ ദാനം ചെയ്യുന്നതും നിര്‍ഭാഗ്യം വിളിച്ച് വരുത്തും. ഇത് നിങ്ങളുടെ കുടുംബത്തിന്റെ ഐശ്വര്യത്തേയും ഇല്ലാതാക്കുന്നു.

ചൂല്
ചൂല് മറ്റുള്ളവരില്‍ നിന്നും വാങ്ങുന്നത് പലപ്പോഴും പല വിധത്തില്‍ സാമ്പത്തിക നഷ്ടത്തിന് കാരണമാകുന്നു. ജ്യോതിഷപ്രകാരം ഇത് ലക്ഷ്മീ ദേവിയുടെ ഇറങ്ങിപ്പോക്കിനും സാമ്പത്തിക വളര്‍ച്ചയ്ക്കും തടസ്സമാകുന്നു.

ചെരുപ്പ്
മറ്റുള്ളവര്‍ക്ക് ചെരുപ്പ് ദാനം ചെയ്യുന്നവരും അല്പം സൂക്ഷിക്കണം. നിങ്ങളിലെ ദാരിദ്ര്യത്തിനാണ് ഇത് കാരണമാകുന്നത്. പ്രത്യേകിച്ച് ഉപയോഗിച്ച് ചെരുപ്പ് പഴകിയ ചെരുപ്പ് എന്നിവയെല്ലാം ദാരിദ്ര്യം വരുത്തി വെയ്ക്കുന്നു.



Click it and Unblock the Notifications
