For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാതൃദിനം അർത്ഥമാക്കുന്നത് ഇതാണ്

നമുക്ക് നമ്മുടെ അമ്മയെ സ്‌നേഹിക്കാന്‍ ഒരു പ്രത്യേക ദിവസത്തിന്റെ ആവശ്യമില്ല.

By Lekhaka
|

മെയ് മാസത്തിലെ രണ്ടാം ഞാറാഴ്ച മാതൃദിനം ആഘോഷിക്കാനായി ലോകം ഒരുങ്ങിക്കഴിഞ്ഞു .ഒരു അമ്മയ്ക്ക് എല്ലാദിവസവും മാതൃദിനം തന്നെയാണ് .കാരണം ഓരോ ദിവസവും അമ്മമാർ കുട്ടികളോടൊപ്പമുള്ള ആനന്ദത്തിൽ ആഘോഷിക്കുകയാണ് .

'അമ്മ എന്നത് ഒരു എളുപ്പമുള്ള ജോലി അല്ല .കുട്ടികളുടെ ഓരോ ആവശ്യങ്ങളും ചെയ്തുകൊടുക്കേണ്ടി വരുമ്പോൾ പല രാത്രികളും ഉറക്കമില്ലാത്തതാകുന്നു .കുഞ്ഞിന്റെ പുഞ്ചിരിക്ക് വേണ്ടി ധാരാളം വികാരങ്ങൾ ,ഒത്തിരി കണ്ണുനീർ എല്ലാം അമ്മമാർ സഹിക്കുന്നു .അപ്പോൾ നിങ്ങളുടെ കുഞ്ഞു സ്വർഗ്ഗത്തിൽ നിന്നും വന്ന മാലാഖയെപ്പോലെ തോന്നും.

അവർ തിളക്കമുള്ള പ്രകാശത്തോടെ നിങ്ങൾക്ക് നേരെ പുഞ്ചിരിക്കുന്നു .അപ്പോൾ നിങ്ങൾക്ക് ഒരു ഊർജ്‌ജം ലഭിക്കും .നിങ്ങളുടെ കുഞ്ഞിനെ തലോടുമ്പോൾ തന്നെ നിങ്ങൾക്ക് മറ്റൊരു ദിവസത്തെ നേരിടാൻ ,ലോകത്തെ ശുഭാപ്തി വിശ്വാസത്തോടെ കൈയിലെടുക്കാൻ കഴിയും.

അമ്മമാരുടെ ജീവിതത്തിലെ നാഴികക്കല്ലുകൾ

അമ്മമാരുടെ ജീവിതത്തിലെ നാഴികക്കല്ലുകൾ

മാതൃത്വത്തിന്റെ ആദ്യപടിയാണ് നിങ്ങൾ ഗർഭിണിയാണെന്ന് അറിയുന്ന ആ ദിവസം - ഡോക്ടർ നിങ്ങളുടെ വയറിൽ ഒരു കുഞ്ഞു ജീവൻ തുടിക്കുന്നു എന്ന് പറയുമ്പോഴുള്ള ആ സന്തോഷം .ആ വികാരവും ,കഴിവും ,ആഹ്ലാദവുമെല്ലാം അത്ഭുതം തന്നെയാണ് .വായിക്കുമ്പോൾ തന്നെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലെ തയ്യറാകാതിരുന്ന ഒരു റോൾ ചെയ്തതിനെപ്പറ്റി ചിന്തിക്കുന്നില്ലേ

കുഞ്ഞിന്റെ വളർച്ച

കുഞ്ഞിന്റെ വളർച്ച

ഓരോ മാസവും അൾട്രാസൗണ്ട് സ്കാനിംഗിൽ നിങ്ങളുടെ കുഞ്ഞിന്റെ വളർച്ചയും ആന്തരികാവയവങ്ങളും കാണുമ്പോൾ നിങ്ങൾ സന്തോഷവും വികാരഭരിതരുമാകുന്നു .കുഞ്ഞിന് എന്തെങ്കിലും കുറവ് ഉണ്ടെന്ന് ചിന്തിച്ചു നോക്കൂ നിങ്ങളുടെ ഹൃദയം തന്നെ നിന്നുപോകില്ലേ ?

 കുഞ്ഞു എത്തുന്നു

കുഞ്ഞു എത്തുന്നു

കുഞ്ഞു ജനിക്കുന്ന ദിവസം ഒരു അമ്മയ്ക്ക് തീർച്ചയായും ഏറ്റവും പ്രത്യേകതയുള്ള ദിവസം തന്നെയാണ് .എന്നാൽ പ്രസവത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകൾക്കിടയിൽ അവൾ അത് ആഘോഷിക്കാൻ മറന്നുപോകുന്നു .അവൾ കുഞ്ഞിനെ കൈകളിലെടുത്തു ഓരോ രണ്ടു മണിക്കൂറും പാൽ കൊടുക്കുന്നു .കരയുമ്പോൾ ഞാനിവിടുണ്ട് ,എന്നെ നോക്കൂ എന്ന് പറയുകയും ചെയ്യുന്നു .

കുഞ്ഞു ശിശുവാകുന്നു

കുഞ്ഞു ശിശുവാകുന്നു

വീട്ടിലെത്തിയ കുഞ്ഞു പെട്ടെന്ന് തന്നെ വീട്ടിലെ ഏറ്റവും പ്രധാന അംഗമാകുന്നു .എല്ലാം അവനെ / അവളെ ചുറ്റിപറ്റിയാകുന്നു .അവർ എപ്പോഴും നിങ്ങളുടെ കുഞ്ഞുവിരലിൻ തുമ്പിൽ ഉണ്ട് .

 ശിശുവിൽ നിന്ന് സ്‌കൂളിൽ പോകുന്നു

ശിശുവിൽ നിന്ന് സ്‌കൂളിൽ പോകുന്നു

അവരുടെ ലോകം വലുതാകുന്നു .പ്ലേ സ്‌കൂളിൽ നിന്നും സ്‌കൂളിലേക്ക് പോകുന്നു .അവർ വളരെ വേഗം പഠിക്കുകയും വളരുകയും ചെയ്യുന്നത് നിങ്ങൾ കാണുന്നു .അവർ വേഗത്തിൽ കാര്യങ്ങൾ മനസിലാക്കുന്നത് കണ്ട് നിങ്ങൾ അതിശയിക്കുന്നു .നമ്മുടെ കാലഘട്ടത്തിലെപ്പോലെ ഇടുങ്ങിയ ചിന്താഗതിയല്ല ,അവർക്ക് പുതിയ ആശയങ്ങൾ ഉണ്ട് എന്ന് കാണുമ്പോൾ നിങ്ങൾ സന്തോഷിക്കുന്നു .

സ്‌കൂളിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്നു

സ്‌കൂളിൽ നിന്നും കൗമാരത്തിലേക്ക് കടക്കുന്നു

കുട്ടികൾ നമുക്കെതിരെ തിരിയുന്ന കൗമാരപ്രായം പേടിപ്പെടുത്തുന്നതാണ് .കുട്ടികളെ മനസ്സിലാക്കുന്ന രക്ഷാകർത്താക്കളാണെങ്കിൽ അവരെ സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുക

കോളേജിലും ജോലിയും

കോളേജിലും ജോലിയും

ജോലി മുൻനിർത്തി അവർ അവരുടെ വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നു .അവർ എന്ത് ചെയ്യാനാഗ്രഹിക്കുന്നു ,എന്തൊക്കെ ചെയ്യാം എന്നതിനെക്കുറിച്ചു നിങ്ങൾ അവരെ സഹായിക്കുക

 ജീവിതത്തിലെ പ്രധാന കവാടങ്ങൾ

ജീവിതത്തിലെ പ്രധാന കവാടങ്ങൾ

കോളേജിനപ്പുറവും ജീവിതം കുട്ടികൾക്കായി കാത്തിരിക്കുന്നു .ഇപ്പോൾ അവർ വളർന്നു .അപ്പോൾ നാം ഒരു കൂട്ടുകാരനെപ്പോലെ ,തത്വചിന്തകനെപ്പോലെ ,അതിനുപരി രക്ഷാകർത്താവിനെപ്പോലെ ആകണം .അപ്പോൾ അവർക്ക് പോസിറ്റിവ് ചിന്തകളും ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും കഴിയും

English summary

Mother's Day: What motherhood means

As the world gets ready to celebrate Mother's Day on the second Sunday of May, I must say that to a mother, every day seems like Mother's Day.
X
Desktop Bottom Promotion