അമ്മയെന്നാല്‍ ഇങ്ങനെയൊക്കെയാണ്‌

Posted By: Lekhaka
Subscribe to Boldsky

ദൈവത്തില്‍ നിന്ന് നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് അമ്മ. നിങ്ങള്‍ അമ്മയ്കായി എന്ത് ചെയ്താലും അമ്മ നിങ്ങള്‍ക്കായി അനുഭവിച്ച ത്യാഗങ്ങള്‍ വച്ച് തട്ടിച്ചുനോക്കുമ്പോള്‍ അതൊന്നും ഒന്നുമല്ല.

അമ്മ നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിനും കരുതലിനും അനുഗ്രഹത്തിനുമെല്ലാം പകരമായി അമ്മയോട് നന്ദി പറയുവാന്‍ ഒരു പ്രത്യേക ദിവസം മതിയാവില്ലെങ്കിലും നിങ്ങള്‍ക്ക് ഈ വരുന്ന മദേഴ്സ് ഡേ അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കുവാനായി ആഘോഷിക്കാവുന്നതാണ്.

ആദ്യഗര്‍ഭം ധരിയ്ക്കുമ്പോള്‍ ഇതെല്ലാം ശ്രദ്ധിക്കണം

അമ്മയോടുള്ള സ്നേഹം നിതാന്തമാണ്. അതിനാല്‍ അവയുടെ പ്രാധാന്യത്തെക്കുറിച്ച് ഹൃദയം അലിയിക്കുന്ന ഒരുപാട് ഉദ്ധരണികളുണ്ട്. ഈ മദേഴ്സ് ഡേയില്‍ ഇത്തരം പ്രശസ്തമായ ഉദ്ധരണികള്‍ ആലേഖനം ചെയ്ത കോഫി മഗ്, കാര്‍ഡുകള്‍ എന്നിവയെല്ലാം നിങ്ങള്‍ക്ക് അമ്മയ്ക്ക് സമ്മാനിക്കാവുന്നതാണ്.

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്‍റെ അമ്മയാണ്. അമ്മ പഠിപ്പിച്ചുതന്ന ധാര്‍മ്മികവും, ബുദ്ധിപരവും, ബൗദ്ധികവുമായ പാഠങ്ങളാണ് എന്‍റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കും ആധാരമായത്." - ജോര്‍ജ് വാഷിംഗ്‌ടണ്‍

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"അമ്മാര്‍ തങ്ങളുടെ കുട്ടികളുടെ കൈകള്‍ കുറച്ച് നേരത്തേക്ക് പിടിക്കുന്നു, എന്നാല്‍ അവരുടെ ഹൃദയം മക്കളെ എപ്പോഴും പിന്തുടരുന്നു."

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"ഞാന്‍ എന്‍റെ അമ്മയുടെ പ്രാര്‍ത്ഥനകളെ കുറിച്ച് ഓര്‍ക്കാറുണ്ട്. അത് എപ്പോഴും എന്‍റെ കൂടെത്തന്നെയുണ്ട്. എന്‍റെ ജീവിതത്തോട് ചേര്‍ന്നുതന്നെ.." - എബ്രഹാം ലിങ്കണ്‍

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"നിങ്ങള്‍ക്ക് വെളിപ്പെടുത്താനാകാത്ത സ്വത്തുക്കളുണ്ടാകാം. പെട്ടികള്‍ നിറയെ ആഭരണങ്ങള്‍ ഉണ്ടാകാം..നിധിപേടകം നിറയെ സ്വര്‍ണ്ണമുണ്ടാകാം..എന്നാല്‍ എന്നെക്കാള്‍ ധനികനാകുവാന്‍ നിങ്ങള്‍ക്ക് ഒരിക്കലും സാധിക്കില്ല. കാരണം, എന്നെ നന്നായി നോക്കുന്ന അമ്മയുണ്ട് എനിക്ക്." - സ്ട്രിക്ക്ലാന്‍ഡ് ഗില്ലിയന്‍

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"എന്‍റെ അമ്മ കഠിനാധ്വാനിയാണ്. തന്‍റെ പരിശ്രമങ്ങളെല്ലാം ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ അമ്മയ്ക്ക് സാധിക്കുമായിരുന്നു. അതോടൊപ്പം വിനോദത്തിനുള്ള വഴിയും അമ്മ കണ്ടെത്തുമായിരുന്നു. ‘സന്തോഷിക്കുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്.' എന്ന് അമ്മ എപ്പോഴും പറയുമായിരുന്നു". - ജെന്നിഫര്‍ ഗാര്‍നര്‍.

അമ്മയെന്നാല്‍

അമ്മയെന്നാല്‍

" ആരാണ് ഞാന്‍ വീഴുമ്പോള്‍ ഓടിവന്ന് സഹായിച്ച്,, നല്ല കഥകള്‍ പറഞ്ഞുതന്ന്, മുറിവേറ്റ ഭാഗത്ത് ചുംബിച്ച് സുഖപ്പെടുത്തുന്നത്?.. എന്‍റെ അമ്മ.." - ആന്‍ ടെയ്ലര്‍

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"ഭാവിയെക്കുറിച്ച് ചിന്തിക്കാന്‍ അമ്മമാര്‍ക്ക് മാത്രമേ സാധിക്കു. കാരണം, അതിന് തന്‍റെ കുട്ടികളിലൂടെ ജന്മം നല്‍കുന്നത് അവരാണ്." - മാക്സിം ഗോര്‍ക്കി.

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"ലോകത്തിന് നിങ്ങള്‍ വെറുമൊരു ആള്‍ മാത്രമായിരിക്കാം. എന്നാല്‍ അമ്മ എന്ന ഒരാള്‍ക്ക് നിങ്ങള്‍ തന്നെയാണ് ലോകം."

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"വികാരപരമായി എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുകയും എന്നെ നയിക്കുകയും ചെയ്യുന്നയാളാണ്‌ എന്‍റെ അമ്മ. എന്‍റെ എല്ലാ അവസ്ഥകളിലും കൂടെ നിന്ന്, എന്നെ സഹായിക്കുന്ന ഒരമ്മയെ ലഭിച്ചതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം." - എമ്മ സ്റ്റോണ്‍

അമ്മയെന്നാല്‍

അമ്മയെന്നാല്‍

"അമ്മ എന്‍റെ സുഹൃത്താണോ? ഞാന്‍ പറയും, ആദ്യം അവര്‍ എന്‍റെ അമ്മയാണ്..ദൈവികമായാണ് ഞാന്‍ അവരെ കാണുന്നത്. ആരെക്കാളും ഞാന്‍ അമ്മയെ സ്നേഹിക്കുന്നു....അതേ, അമ്മ എന്‍റെ ഏറ്റവും നല്ല സുഹൃത്തുമാണ്. എനിക്ക് എന്ത് കാര്യവും തുറന്നു സംസാരിക്കാന്‍ കഴിയുന്ന എന്‍റെ സുഹൃത്ത്." - സോഫിയ ലോറന്‍

English summary

Mother's day quotes, mother's day

these beautiful quotes will remind you how much you love your mom. To know more about these, you need to read on
Please Wait while comments are loading...
Subscribe Newsletter