For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ ജന്മസംഖ്യപറയും ശരീരാകൃതി

ജീവിത സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യം ന്യൂമറോളജിയില്‍ ഉണ്ട്.

|

നമ്മളില്‍ പലരും ന്യൂമറോളജിയില്‍ വിശിവസിക്കുന്നവരാണ്. ജന്മസംഖ്യ നോക്കി ഭാഗ്യവും നിര്‍ഭാഗ്യവും കണ്ടെത്താന്‍ ശ്രമം നടത്തുന്നവരും. കൂടാതെ പലരും ജന്മസംഖ്യ നോക്കി ഭാഗ്യം കടാക്ഷിക്കുന്നതിനു വേണ്ടി പേര് വരെ മാറ്റുന്നവരുണ്ട്. ന്യൂമറോളജിയില്‍ വിശ്വസിക്കുന്നവര്‍ക്ക് ഭാവിയും ഭാഗ്യവും എല്ലാം നേരത്തേ കൂട്ടി അറിയാന്‍ ആഗ്രഹമുണ്ടാവും. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ വളരെയധികം പ്രാധാന്യം ന്യൂമറോളജിയില്‍ ഉണ്ട്.

പലര്‍ക്കും ഭാഗ്യനമ്പര്‍ പലതായിരിക്കും. ഇത്തരത്തില്‍ പലതരത്തിലുള്ള ഭാഗ്യ നമ്പറുകള്‍ ഉള്ളവര്‍ക്ക് പലതായിരിക്കും അനുഭവങ്ങളും. ഒരാളുടെ പേരിന്റെ അക്ഷരം അയാളുടെ ജീവിതത്തില്‍ നല്‍കുന്ന അനുഭവങ്ങളും പലതായിരിക്കും. ഇത് ജയപരാജയങ്ങളേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് പലരും ന്യൂമറോളജിയില്‍ വിശ്വസിച്ച് പേര് മാറ്റുന്നതും മറ്റും.

എന്നാല്‍ ഇനി ന്യൂമറോളജി അനുസരിച്ച് ഒരാളുടെ ബോഡി ഷേപ്പ് വരെ മനസ്സിലാക്കാന്‍ കഴിയുന്നു. നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും എല്ലാം ഇതിലൂടെ മനസ്സിലാക്കാന്‍ കഴിയും എന്നാണ് പറയുന്നത്. പല ആരോഗ്യപരമായ കാരണങ്ങളും ബോഡി ഷേപ്പിന്റെ കാര്യത്തില്‍ ഉണ്ടെങ്കിലും എന്തൊക്കെയാണ് ന്യൂമറോളജി പ്രകാരം ഒരാളുടെ ബോഡി ഷേപ്പ് പറയുന്നത് എന്ന് നോക്കാം.

2,11, 20,29 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇവര്‍ സ്വപ്‌നജീവികളായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനു കാത്തു നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇവരുടേത്. എഡിസണ്‍, വിനോബ ഭാവെ തുടങ്ങിയ പ്രമുഖര്‍ ഈ ജന്മസംഖ്യയില്‍ ജനിച്ചവരായിരുന്നു. മാത്രമല്ല കുടുംബ സ്‌നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്.

<strong>സമ്പത്ത് വര്‍ദ്ധിപ്പിക്കും വാസ്തുടിപ്‌സ് ഇങ്ങനെ</strong>സമ്പത്ത് വര്‍ദ്ധിപ്പിക്കും വാസ്തുടിപ്‌സ് ഇങ്ങനെ

3,12,21,30 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 3. തീയ്യതികളില്‍ ജനിച്ചവര്‍ അറിവുള്ളവരായിരിക്കും. എല്ലാ കാര്യങ്ങളും ചിട്ടയോട് കൂടി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആള്‍ക്കാരുള്ളൂ എന്നത് സത്യം. പൊതുവേ ശാന്ത സ്വഭാവമായിരിക്കുമെങ്കിലും ആഞ്ജാപിക്കാനുള്ള കഴിവ് ഇവരുടെ കൂടപ്പിറപ്പായിരിക്കും. രജനീകാന്ത്, എബ്രഹാം ലിങ്കണ്‍, സ്വാമി വിവേകാനന്ദന്‍ തുടങ്ങിയവരുടെ ജന്മസംഖ്യ 3 ആണ്.

4, 13, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇവര്‍ പൊതുവേ ശാന്തസ്വഭാവക്കാരായിരിക്കും. അതുപോലെ തന്നെ വലരെ ഇമോഷണലും മതവിശ്വാസികളുമായിരിക്കും. പങ്കാളിയോട് സ്‌നേഹത്തേക്കാള്‍ കൂടുതല്‍ സൗഹൃദപരമായി ഇടപെടാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്.
ഇത്തരത്തില്‍ 9 വരേയും കണ്ടെത്താവുന്നതാണ്‌

എങ്ങനെ നിങ്ങളുടെ നമ്പര്‍ തിരഞ്ഞെടുക്കാം എന്ന് നോക്കാം. ഇപ്പോള്‍ നിങ്ങള്‍ ജനിച്ചത് 12-ാം തീയ്യതിയാണെങ്കില്‍ 1+2=3, അപ്പോള്‍ 12ന് ജനിച്ചയാളുടെ ജനനസംഖ്യ ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രപ്രകാരം 3 ആയിരിക്കും. മാസത്തില്‍ 30 ദിവസം ഉള്ളതിനാല്‍ ജനനം 28-നാണെങ്കില്‍ 2+8=10എന്നു വരും എന്നാല്‍ ഇതിനെ പിന്നീടും കണക്കാക്കി 1+0=1 എന്ന രീതിയിലേക്ക് മാറ്റണം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ന്യൂമറോളിജി പ്രകാരം ഉപയോഗിക്കുന്നതും.

ഓരോരുത്തര്‍ക്കും ഓരോ ലക്കി നമ്പറുകളായിരിക്കും. ഇതിനാകട്ടെ പല തരത്തിലാണ് നമ്മള്‍ കണക്കാക്കുന്നതും. നിങ്ങളുടെ ലക്കി നമ്പര്‍ കണ്ടെത്തി അത് കണക്കാക്കി നിങ്ങളുടെ ബോഡി ഷേപ്പ് ഏത് തരത്തിലുള്ളതാണെന്ന് നിങ്ങള്‍ക്ക് കണ്ടെത്താം. ഉദാഹരണത്തിന് 16+10+1986=32=3+2=5, ഇതില്‍ ലക്കി നമ്പര്‍ എന്ന് പറയുന്നത് അഞ്ചാണ്. കരിയറിലായാലും വ്യക്തി ജീവിതത്തിലായാലും ന്യൂമറോളജിയെ ആശ്രയിക്കുന്നവര്‍ ഒട്ടും കുറവല്ല.അതുതന്നെയാണ് ഭാഗ്യം ന്നെ് വിശ്വസിക്കുന്നവരും ഒട്ടും പുറകിലല്ല. എന്നാല്‍ ഇനി ഇത്തരത്തില്‍ പല തരത്തിലുള്ള കാര്യങ്ങളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും നോക്കാം. ലക്കി നമ്പര്‍ നോക്കി നിങ്ങളുടെ ആരോഗ്യവും അഭിമുഖീകരിക്കാന്‍ പോവുന്ന പ്രശ്‌നങ്ങളും ബോഡി ഷേപ്പും മനസ്സിലാക്കാം.

ലക്കി നമ്പര്‍ എന്നാല്‍

ലക്കി നമ്പര്‍ എന്നാല്‍

ലക്കി നമ്പര്‍ എന്നാല്‍ പലപ്പോഴും പലര്‍ക്കും കണ്‍ഫ്യൂഷന്‍ ഉണ്ടാവുന്ന ഒന്നാണ്. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ലക്കി നമ്പറുകള്‍. ഇവ അനുസരിച്ച് ഭാഗ്യവും ഭാവിയും നമുക്ക് മനസ്സിലാക്കാം. ഇത്തരത്തില്‍ ഭാഗ്യനമ്പറുകള്‍ എങ്ങനെയെല്ലാം നിങ്ങളുടെ ബോഡി ഷേപ്പിനേയും ബാധിക്കുന്നു എന്നും എന്തൊക്കെ കാരണങ്ങളും രോഗങ്ങളും നിങ്ങളെ അലട്ടും എന്നും നോക്കാം.

നമ്പര്‍ 1

നമ്പര്‍ 1

ലക്കി നമ്പര്‍ ഒന്നായിട്ടുള്ളവര്‍ അമിതവണ്ണത്തിന്റെ ആളുകളായിരിക്കും. ഇവരിലെ മെറ്റബോളിസം പലപ്പോഴും ഇവരെ മെലിയാന്‍ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇവര്‍ ഒരിക്കലും ഇവരുടെ ശരീരത്തെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല. കാരണം ഇവരുടെ ശരീരം മെലിഞ്ഞിരിക്കും എന്നതാണ് സത്യം. ഭാഗ്യം എപ്പോഴും നിങ്ങളുടെ അരികില്‍ തന്നെയായിരിക്കും.

നമ്പര്‍ 2

നമ്പര്‍ 2

ഈ ഭാഗ്യ സംഖ്യയുള്ള ആളുകളില്‍ അമിത വണ്ണം കുറയുന്നു, അവര്‍ മിക്കപ്പോഴും ഒരു ഭക്ഷണക്രമമുണ്ടാക്കുന്നത് നല്ലതാണ്. അവരിലേറെയും സാധാരണയായി പട്ടിണി കിടക്കുന്നതില്‍ നിര്‍ണ്ണായകമായ ഒരു തെറ്റ് വരുത്തുന്നത് ശരിയായ ഭക്ഷണത്തെ പറ്റി അറിയാന്‍ കഴിയാതെ വരുന്നവരാണ്. പഴങ്ങള്‍, പച്ചക്കറികള്‍, തുടങ്ങിയവ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായി വേണം. അതിലൂടെ തന്നെ പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ അല്‍പം കൂടുതല്‍ വേണം.

ഭാഗ്യനമ്പര്‍ 3

ഭാഗ്യനമ്പര്‍ 3

ഈ ഭാഗ്യ സംഖ്യയുള്ള ആളുകള്‍ക്ക് നിഷേധാത്മകതയുണ്ടെന്ന് പറയുന്നു. അവര്‍ ലോകത്തിലെ പല കാര്യങ്ങളുെ നെഗറ്റീവ് ചിന്തയിലൂടെയാണ് കാണുന്നത്. ആത്മീയ ഭാരം ആണ് തന്റെ ഭാരത്തിലൂടെ ഇത്തരക്കാര്‍ കാണുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭാരത്തെഒരു വലിയ കാര്യമായി അവര്‍ കണക്കാക്കുന്നില്ല. പൊതുവേ ഭാരക്കൂടുതല്‍ ഉള്ളവരായിരിക്കും ഇത്തരക്കാര്‍.

 ഭാഗ്യ നമ്പര്‍ 4

ഭാഗ്യ നമ്പര്‍ 4

എപ്പോഴും എന്തെങ്കിലും തരത്തിലുള്ള ഫിസിക്കല്‍ ആക്റ്റിവിറ്റികളില്‍സജീവമായിരിക്കും ഇത്തരക്കാര്‍. അതുകൊണ്ട് തന്നെ വിശപ്പ് മറ്റുള്ളവരേക്കാള്‍ ഇവര്‍ക്ക് കൂടിതലായിരിക്കും. ഇത് പലപ്പോഴും ഇവരെ ശരീരഭാരം വര്‍ദ്ധിപ്പിക്കാനും അത് വവി തടി കൂടാനും കാരണമാകുന്നു. ്അതുകൊണ്ട് തന്നെ ഇത്തരം പ്രവര്‍ത്തികള്‍ സ്ഥിരമായി ചെയ്ത് കൊണ്ടിരിക്കുന്നത് ഇവര്‍ക്ക് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തേയും സഹായിക്കുന്നത്.

ഭാഗ്യ നമ്പര്‍ 5

ഭാഗ്യ നമ്പര്‍ 5

ലോകം വളരെ പ്രയാസപ്പെട്ടതായി തോന്നുന്നവരായിരിക്കും ഇവര്‍. ഇതി അവരുടെ ഫിഗറിനേയും വളരെയധികം തന്നെ ബാധിക്കുന്നു. തടിയെന്ന കാര്യത്തെ പിന്നില്‍ നിര്‍ത്തി ജീവിതം ആഘോഷിക്കാനാണ് ഇവര്‍ക്ക് താല്‍പ്പര്യം. അതുകൊണ്ട് തന്നെ എപ്പോഴും അമിതഭാരം ന്നെ് പറയുന്നത് ഇവരുടെ കൂടപ്പിറപ്പായിരിക്കും. ഇത്തരം കാര്യങ്ങളില്‍ ആശങ്കാകുലരാവാത്തതാണ് ഇവരുടെ പ്രധാന ഗുണവും.

ഭാഗ്യനമ്പര്‍ 6

ഭാഗ്യനമ്പര്‍ 6

ഇവര്‍ക്ക് അഴകളവുകള്‍ അനുസരിച്ചുള്ള ബോഡി ഷേപ്പ് ഉണ്ടാവുന്നു. അതുകൊണ്ട് തന്നെയാണ് ഇവര്‍ ആറ് എന്ന ലക്കിനമ്പറിനുടമകളായത്. ഭക്ഷണത്തില്‍ മിതത്വം പുലര്‍ത്തുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ ശരീരാകൃതി നിലനിര്‍ത്താന് ഇവര്‍ക്ക് കഴിയുന്നു. ഇത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇവര്‍ക്ക് നല്‍കുന്നു. അതിലുപരി ഇവരുടെ ജീവിതം തന്നെ മറ്റുള്ളവരാല്‍ ആകര്‍ഷിക്കപ്പെടുന്ന ഒന്നായിരിക്കും.

ഭാഗ്യനമ്പര്‍ 7

ഭാഗ്യനമ്പര്‍ 7

വികാരപരമായാണ് ഇവര്‍ ഭാരക്കൂടുതലിനെ സമീപിക്കുന്നത്. പങ്കാളിയുമായുള്ള ബന്ധത്തെവരെ പലപ്പോഴും ഭാരക്കൂടുതല്‍ വച്ച് ഇവര്‍ അളന്ന് നോക്കും. അതുകൊണ്ട് തന്നെ ഡയറ്റ് മെയിന്റയിന്‍ ചെയ്യാന് ഇവര്‍ പരമാവധി ശ്രദ്ധിക്കും. ഭാരക്കൂടുതല്‍ ഒരു വിഷയമായി തന്നെ പലപ്പോഴും ഇവര്‍ക്ക് മാറുന്നു. എന്ത് വന്നാലും പല തരത്തിലുള്ള ഡയറ്റും മറ്റും ഇവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു.

 ഭാഗ്യനമ്പര്‍ 8

ഭാഗ്യനമ്പര്‍ 8

എങ്ങനെ തടി കുറക്കാം എന്നും എങ്ങനെ ദേഷ്യത്തെ നിയന്ത്രിച്ച് തടി കുറക്കാമെന്നും ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നവരാണ് ഇത്തരക്കാര്‍. ഇവരിലെ സ്‌ട്രെസ്സും വികാരങ്ങളുമാണ് പലപ്പോഴും ഭാരക്കൂടുതലിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ പരമാവധി സ്‌ട്രെസ്സ് എന്ന സംഗതിയില്‍ നിന്ന് അകന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക. മാത്രമേ തടി കുറക്കാന്‍ ഇവര്‍ക്ക് ആകെയുള്ള മാര്‍ഗ്ഗം.

ഭാഗ്യ നമ്പര്‍ 9

ഭാഗ്യ നമ്പര്‍ 9

ഭാരക്കൂടുതല്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണ് ഇവര്‍. പലപ്പോഴും ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ ശ്രദ്ധിക്കുമ്പോള്‍ അത് കൂടുതലാവുകയാണ് പലപ്പോഴും ചെയ്യുന്നതും. അതുകൊണ്ട് തന്നെ ഭാരക്കുറവിനായി ശ്രമിക്കുമ്പോള്‍ അത് ഭാരം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരക്കാര്‍ക്ക് എങ്ങനെയെങ്കിലും തടിയെ കുറച്ചാല്‍ മതി എന്ന് വിചാരിക്കുന്നവരാണ്. എന്നാല്‍ ഇതൊരിക്കലും നല്ലൊരു തുടക്കമായിരിക്കില്ല. പൊതുവേ തടിച്ച പ്രകൃതക്കാരായിരിക്കും ഇവര്‍.

ഇംഗ്ലീഷില്‍ വായിക്കാന്‍

English summary

Can Your Birth Number Of The Month Reveal Details Of Your Body Shape

Did you know that your birth number can be related to your body shape? Well, it can
X
Desktop Bottom Promotion