Latest Updates
-
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും? -
വീട്ടിൽ ഐശ്വര്യം നിറയാൻ പൂജമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പ്രകാരം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സെപ്റ്റംബർ 15 രവിയോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ, രാഹുകാലം ഒഴിവാക്കാം! -
മഴയും ഈർപ്പവും ചർമ്മത്തെ തകർക്കുന്നുണ്ടോ? ചൊറിച്ചിലും കുരുക്കളും അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
രാത്രി 7:30-ന് അത്താഴം! വരലക്ഷ്മി ശരത്കുമാറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; നേരത്തെ കഴിച്ചാൽ തടി കുറയുമോ? -
2026 സെപ്റ്റംബർ 15: ഇന്നത്തെ ഭദ്രകാൾ സമയം അറിയാമോ? ശുഭകാര്യങ്ങൾ തുടങ്ങാൻ ഈ സമയം ശ്രദ്ധിക്കൂ!
സ്ത്രീശരീരത്തിലെ കലകള്‍ വെളിവാക്കുന്നത്
സ്ത്രീ ശരീരത്തിന്റെ മറുകും ലക്ഷണങ്ങളും നോക്കി എന്തൊക്കെ കാര്യങ്ങള്‍ പറയാം
ശരീരത്തിലെ കലകളും ലക്ഷണങ്ങളും നോക്കി പല കാര്യങ്ങളും മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും. ഓരോ മനുഷ്യനും തനതായ തിരിച്ചറിയലിനുള്ള ഒരു അടയാളമാണ്. ജ്യോതിഷ ശാസ്ത്രപ്രകാരം ശരീരത്തിലുള്ള മാര്‍ക്കുകളും അടയാളങ്ങളും സ്ത്രീകളെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നുണ്ട്.
ശരീരത്തിലെ ഇത്തരം അടയാളങ്ങളും സ്ത്രീകളുടെ സ്വഭാവം, ഭാഗ്യം, ഭാവി എന്നിവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയും. പുരാതന കാലത്ത് പണ്ഡിതന്മാര് ശരീരത്തെക്കുറിച്ചും ബന്ധപ്പെട്ട സ്ത്രീ വ്യക്തിത്വത്തെക്കുറിച്ചും ചില കാര്യങ്ങള്‍ പറയാറുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

വയറിനു മുകളില്‍ മറുക്
വയറിനു മുകളില്‍ സ്ത്രീയ്ക്ക് മറുകോ കാക്കപ്പുള്ളിയോ ഉണ്ടെങ്കില്‍ അത് അവരുടെ ഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു. മാത്രമല്ല സന്തോഷവും സമാധാനവും നല്കുന്ന ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാകുക. ഇവര്‍ക്ക് സാമ്പത്തിക നേട്ടവും ഉണ്ടാവും.

സ്ത്രീയുടെ പാദത്തില്‍
സ്ത്രീയുടെ പാദത്തില്‍ മറുകോ നഖത്തിനു മുകളില്‍ വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. നിങ്ങളുടെ കുടുംബ ജീവിതത്തിലും ഇത് ഭാഗ്യം തന്നെയാണ് കൊണ്ട് വരുന്നത്.

മൂക്കിനു മുകളിലെ മറുക്
മൂക്കിനു മുകളില്‍ മറുക് ഭാഗ്യ ലക്ഷണം തന്നെയാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. മാത്രമല്ല എത്ര അപകടാവസ്ഥയിലാണ് ജീവിതമെങ്കിലും ആ സമയത്ത് വരെ ഭാഗ്യം കൊണ്ടു വരാന്‍ ഇത്തരത്തിലുള്ള മറുകുകളും കാക്കപ്പുള്ളികളും സഹായിക്കും.

നാവിന്റെ നിറം
സ്ത്രീകളുടെ നാവ് മൃദുലവും പിങ്ക് നിറത്തോട് കൂടിയതും ആണെങ്കില്‍ ഇത്തരക്കാര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും നിലയും വിലയും ഉണ്ടാകും എന്നതാണ് സത്യം. മാത്രമല്ല സന്തോഷം എന്നത് സമൂഹത്തില്‍ നിന്നും ഇത്തരക്കാര്‍ക്ക് ലഭിയ്ക്കും.

പാദത്തിന്റെ നിറം
പാദങ്ങളുടെ നിറവും മൃദുലതയുമാണ് പലപ്പോഴും പലരുടേയും പാദത്തെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മൃദുലവും പിങ്ക് നിറത്തിലുമുള്ള പാദങ്ങള്‍ തന്നെയാണ് പലപ്പോഴും സ്ത്രീകളുടെ ഭാഗ്യത്തിനു കാരണം. മാത്രമല്ല ഇത്തരത്തിലുള്ള പാദങ്ങള്‍ പലര്‍ക്കും നമ്മളോട് ആകര്‍ഷണത്വം തോന്നുവാന്‍ കാരണമാകും.

കാല് വിരലുകള്‍
സ്ത്രീകളുടെ കാല് വിരലുകള്‍ക്ക് ഒരേ നീളമാണെങ്കില്‍ ഇത് പലപ്പോഴും നമ്മുടെ ലക്ഷ്യത്തെ സാധൂകരിക്കുന്നു. മാത്രമല്ല ഇത് ജീവിതം മുഴുവന്‍ സന്തോഷത്തോടെ ഇരിയ്ക്കാം എന്നതിന്റെ ലക്ഷണമാണ്.

കാലിന്റെ നീളം
സ്ത്രീകളുടെ കാലിന്റെ നീളമാണ് പലപ്പോഴും ഭാഗ്യത്തെ സൂചിപ്പിക്കുന്നത്. ഇത് നമുക്ക് ജീവിതത്തിലുടനീളമുണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു.

കവിളിലെ കാക്കപ്പുള്ളി
കവിളില്‍ കാക്കപ്പുള്ളിയുണ്ടാകുന്നത് പലപ്പോഴും സൗന്ദര്യത്തിന്റെ കൂടെ ലക്ഷണമാണ്. മാത്രമല്ല സന്തുഷ്ടകരമായ കുടുംബജീവിതവും പാചക കലയിലുള്ള വൈദഗ്ധ്യവും ഇത്തരത്തില്‍ മറുകുള്ളവരുടെ കഴിവായി കണക്കാക്കുന്നു.



Click it and Unblock the Notifications
