വയറിനു മുകളില്‍ മറുകുള്ള സ്ത്രീയെങ്കില്‍

Posted By:
Subscribe to Boldsky

കാക്കപ്പുള്ളി അല്ലെങ്കില്‍ മറുക് എന്നത് ലക്ഷണ ശാസ്ത്രം നോക്കി പല കാര്യങ്ങള്‍ക്കും വിനിയോഗിക്കാവുന്നതാണ്. നിങ്ങളുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് മറുകുകള്‍. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മറുകുകള്‍ ഉണ്ടാവും. എന്നാല്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് പലര്‍ക്കും വേണ്ടത്ര ധാരണയില്ല എന്നതാണ് സത്യം. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ കാണുന്ന മറുകുകളും കാക്കപ്പുള്ളികളും നിങ്ങളോട് പറയാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും ഉണ്ട്. സ്ത്രീകളുടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും കാണുന്ന മറുകുകള്‍ എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് നോക്കാം.

പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് പല വിധത്തിലുള്ള മറുകുകള്‍ ശരീരത്തിന്റെ പല ഭാഗത്തും ഉണ്ടാവും. ഇത്തരത്തിലുള്ള മറുകുകള്‍ പറയാന്‍ ശ്രമിക്കുന്ന ചില കാര്യങ്ങളുണ്ട്. ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ഭാഗ്യത്തെ പ്രതിനിധീകരിക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

വയറിന് മുകളില്‍

വയറിന് മുകളില്‍

വയറിനു മുകളില്‍ സ്ത്രീയ്ക്ക് മറുകോ കാക്കപ്പുള്ളിയോ ഉണ്ടെങ്കില്‍ അത് അവരുടെ ഭാഗ്യത്തെ സൂചിപ്പിയ്ക്കുന്നു. മാത്രമല്ല സന്തോഷവും സമാധാനവും നല്‍കുന്ന ജീവിതമായിരിക്കും ഇവര്‍ക്കുണ്ടാകുക. വയറിനു മുകളിലുള്ള മറുക് സ്ത്രീകള്‍ക്ക് ഭാഗ്യമാണ് ഉണ്ടാക്കുന്നത്.

പാദങ്ങളില്‍

പാദങ്ങളില്‍

സ്ത്രീയുടെ പാദത്തില്‍ മറുകോ നഖത്തിനു മുകളില്‍ വെളുത്തതോ ചുവന്നതോ ആയ പാടുകളോ ഉണ്ടെങ്കില്‍ അത് നിങ്ങളുടെ ഭാഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് നല്ലതാണ് എന്നാണ് ശാസ്ത്രം പറയുന്നത്.

 മൂക്കിനു മുകളിലെ കാക്കപ്പുള്ളി

മൂക്കിനു മുകളിലെ കാക്കപ്പുള്ളി

പലപ്പോഴും മൂക്കിനു മുകളില്‍ കാക്കപ്പുള്ളി ഉണ്ടാവുന്നത് ഭാഗ്യ ലക്ഷണമായാണ് കണക്കാക്കുന്നത്. പ്രത്യേകിച്ച് സ്ത്രീകളില്‍. മാത്രമല്ല എത്ര അപകടാവസ്ഥയിലാണ് ജീവിതമെങ്കിലും ആ സമയത്ത് വരെ ഭാഗ്യം കൊണ്ടു വരാന്‍ ഇത്തരത്തിലുള്ള മറുകുകളും കാക്കപ്പുള്ളികളും സഹായിക്കും.

ഇടതു കവിളിലെ കാക്കപ്പുള്ളി

ഇടതു കവിളിലെ കാക്കപ്പുള്ളി

കവിളില്‍ കാക്കപ്പുള്ളിയുണ്ടാകുന്നത് പലപ്പോഴും സൗന്ദര്യത്തിന്റെ കൂടെ ലക്ഷണമാണ്. മാത്രമല്ല സന്തുഷ്ടകരമായ കുടുംബജീവിതവും പാചക കലയിലുള്ള വൈദഗ്ധ്യവും ഇത്തരത്തില്‍ മറുകുള്ളവരുടെ കഴിവായി കണക്കാക്കുന്നു.

വിരലുകള്‍ക്ക് ഒരേ നീളം

വിരലുകള്‍ക്ക് ഒരേ നീളം

സ്ത്രീകളുടെ കാല്‍ വിരലുകള്‍ക്ക് ഒരേ നീളമാണെങ്കില്‍ ഇത് പലപ്പോഴും നമ്മുടെ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കുന്നു. മാത്രമല്ല ഇത് ജീവിതം മുഴുവന്‍ സന്തോഷത്തോടെ ഇരിയ്ക്കാം എന്നതിന്റെ ലക്ഷണമാണ്.

മൃദുലമായ പാദങ്ങള്‍

മൃദുലമായ പാദങ്ങള്‍

പാദങ്ങളുടെ നിറവും മൃദുലതയുമാണ് പലപ്പോഴും പലരുടേയും പാദത്തെ വ്യത്യസ്തമാക്കുന്നത്. എന്നാല്‍ മൃദുലവും പിങ്ക് നിറത്തിലുമുള്ള പാദങ്ങള്‍ തന്നെയാണ് പലപ്പോഴും സ്ത്രീകളുടെ ഭാഗ്യത്തിനു കാരണം. മാത്രമല്ല ഇത്തരത്തിലുള്ള പാദങ്ങള്‍ പലര്‍ക്കും നമ്മളോട് ആകര്‍ഷണത്വം തോന്നുവാന്‍ കാരണമാകും.

 നാവ്

നാവ്

സ്ത്രീകളുടെ നാവ് മൃദുലവും പിങ്ക് നിറത്തോട് കൂടിയതും ആണെങ്കില്‍ ഇത്തരക്കാര്‍ക്ക് കുടുംബത്തിലും സമൂഹത്തിലും നിലയും വിലയും ഉണ്ടാകും എന്നതാണ് സത്യം. മാത്രമല്ല സന്തോഷം എന്നത് സമൂഹത്തില്‍ നിന്നും ഇത്തരക്കാര്‍ക്ക് ലഭിയ്ക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള നാവ് സ്ത്രീകള്‍ക്കുണ്ടെങ്കില്‍ അത് നല്ലതാണ്.

 സ്ത്രീകളുടെ കാലിന്റെ നീളം

സ്ത്രീകളുടെ കാലിന്റെ നീളം

സ്ത്രീകളുടെ കാലിന്റെ നീളമാണ് പലപ്പോഴും ഭാഗ്യത്തെ സൂചിപ്പിക്കുന്നത്. ഇത് നമുക്ക് ജീവിതത്തിലുടനീളമുണ്ടാകുന്ന സന്തോഷത്തെ സൂചിപ്പിക്കുന്നു. അതുകൊണ്ട് തന്നെ സ്ത്രീകളുടെ കാലിന്റെ നീളം നല്ലതാണ്.

English summary

Moles on these areas on your body indicate wealth

The presence and positioning of moles, hold a significant importance. Did you know, these moles hold the secret to your life.
Story first published: Saturday, December 23, 2017, 14:00 [IST]