ഈ ഭാഗങ്ങളിലെ മറുക് സാമ്പത്തിക നഷ്ടമുണ്ടാക്കും

Posted By:
Subscribe to Boldsky

ശരീരത്തില്‍ മറുകില്ലാത്തവര്‍ ആരുമുണ്ടാവില്ല. എല്ലാവര്‍ക്കും ശരീരത്തിലെവിടെയെങ്കിലും മറുക് ഇല്ലാത്തവര്‍ ചുരുക്കമായിരിക്കും. മറുകിനും നമ്മുടെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു പങ്കുണ്ട്. പലരുടേയും ഭാഗ്യം ഒളിച്ചിരിക്കുന്നതും ഇത്തരം മറുകിലാണ്. ചിലര്‍ക്ക് മറുകുള്ളത് ഭാഗ്യമാണ് കൊണ്ടു തരുന്നതെങ്കില്‍ ചിലര്‍ക്കത് ദോഷമാണ് ഉണ്ടാക്കുന്നത്. എത്രയൊക്കെ സമ്പാദിച്ചിട്ടും ദാരിദ്ര്യം തന്നെയാണ് നിങ്ങളുടെ സമ്പാദ്യമെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല.

മരണ ശേഷം അവര്‍ സ്വപ്‌നത്തില്‍ വന്നാല്‍

എത്രയൊക്കെ സമ്പാദിച്ചിട്ടും പണം കൈയ്യില്‍ നില്‍ക്കുന്നില്ല, മാത്രമല്ല സാമ്പത്തികവും ആരോഗ്യവും ഒരു പോലെ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണെങ്കിലോ? അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ ഇതിന്റെ പിന്നിലുള്ള മറുകിന്റെ കളികളെക്കുറിച്ച് നമുക്കറിയാം. ഓരോ സ്ഥലത്തും മറുകുണ്ടാവുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ശരീരത്തില്‍ നിര്‍ഭാഗ്യം കൊണ്ട് വരുന്ന 18 തരം മറുകുകളാണ് ഉള്ളത്. അവ ഏതൊക്കെയെന്ന് നോക്കാം.

ഇടതേ കവിളിലെ മറുക്

ഇടതേ കവിളിലെ മറുക്

ഇടതേ കവിളിലെ മറുകാണ് ഏറ്റവും ദാരിദ്ര്യവും കഷ്ടതയും കൊണ്ട് വരുന്നത്. യാതൊരു വിധത്തിലും സമ്പാദിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. വലിയ തോതില്‍ വരുമാനം ഉണ്ടാവുമെങ്കിലും യാതൊരു വിധത്തിലുള്ള സമ്പാദ്യവും ഉണ്ടാവില്ല ഇവര്‍ക്ക്.

 താഴേചുണ്ടിനടിയിലുള്ള മറുക്

താഴേചുണ്ടിനടിയിലുള്ള മറുക്

ചുണ്ടിന്റെ താഴെയുള്ള മറുകാണ് മറ്റൊന്ന്. ഏറ്റവും സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് തന്നെ പലപ്പോഴും സാമ്പത്തിക ഞെരുക്കം ഇവരെ പല വിധത്തില്‍ ആണ് ബാധിക്കുന്നത്. ആവശ്യത്തിന് സമ്പാദിക്കണം എന്നുള്ളതാണ് എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ താഴേച്ചുണ്ടിനടിയില്‍ മറുകുള്ളവര്‍ക്ക് സാമ്പത്തിക ഉന്നമനം ഉണ്ടാവില്ല.

ഇടതേ കൈയ്യിലുള്ള മറുക്

ഇടതേ കൈയ്യിലുള്ള മറുക്

ഇടതേ കൈയ്യിനു പുറകില്‍ മറുകുള്ളവര്‍ക്ക് പ്രായപൂര്‍ത്തിയാകുന്നതോടെ വലിയ തോതിലുള്ള പണം കൈകാര്യം ചെയ്യുന്നതില്‍ ഞെരുക്കം അനുഭവിക്കും എന്നതാണ് കാണിക്കുന്നത്. എന്നാല്‍ ഒരിക്കലും പണത്തിന് ഇവര്‍ക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരില്ല എന്നതാണ് സത്യം.

 ഇടതേ കാലിലെ മറുക്

ഇടതേ കാലിലെ മറുക്

ഇടതേ കാലില്‍ എവിടെയെങ്കിലും മറുകുണ്ടെങ്കില്‍ നിങ്ങള്‍ സാമ്പത്തിക നേട്ടം ഒരിക്കലും ഉണ്ടാവില്ല എന്നതാണ് സത്യം. എത്രയൊക്കെ നിങ്ങള്‍ കഠിനാധ്വാനം ചെയ്താലും അത് പലപ്പോഴും സാമ്പത്തിക നഷ്ടത്തിലേക്കാണ് നിങ്ങളെ കൊണ്ടു ചെന്നെത്തിക്കുക.

 ചൂണ്ടുവിരലിലെ മറുക്

ചൂണ്ടുവിരലിലെ മറുക്

ചൂണ്ടുവിരലില്‍ നിങ്ങള്‍ക്ക് മറുകുണ്ടോ? ചൂണ്ടുവിരലിന്റെ അകത്തോ പുറത്തോ മറുകുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടാവും എന്നതിന്റെ സൂചനയാണ്. പലപ്പോഴും വളരെയധികം കഷ്ടപ്പെടുത്തുന്ന രീതിയിലുള്ള സാമ്പത്തിക പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്കുണ്ടാവും എന്നതിന്റെ സൂചനയാണ് ചൂണ്ടുവിരലിലെ മറുക്.

ഇടത്തേ പുരികത്തിനു മുകളിലെ മറുക്

ഇടത്തേ പുരികത്തിനു മുകളിലെ മറുക്

ഇടത്തേ പുരികത്തിനു മുകളിലുള്ള മറുക് ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യം കൂടുതലുള്ളയാളായിരിക്കും. അത് പലപ്പോഴും നിങ്ങളെ സാമ്പത്തികമായി പാപ്പരാക്കാന്‍ കാരണമാകും. ഇടത്തേ പുരികത്തിന് മുകളിലെ മറുക് സാമ്പത്തിക പരാധീനത എവിടെ നിന്നെങ്കിലും വിളിച്ച് കൊണ്ട് വരുന്നതാണ്.

കക്ഷത്തിലെ മറുക്

കക്ഷത്തിലെ മറുക്

ഇടതേ കക്ഷത്തിലെ മറുകുള്ളവര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരിക്കും. അതുകൊണ്ട് തന്നെ ചെറിയ രോഗങ്ങള്‍ക്ക് പോലും ചികിത്സിച്ച് പലപ്പോഴും പോക്കറ്റ് കാലിയാവുന്ന അവസ്ഥയിലേക്കായിരിക്കും നിങ്ങള്‍ എത്തുന്നത്. ഇത്തരത്തില്‍ ഇനിയും ധാരാളം ദൗര്‍ഭാഗ്യം നല്‍കുന്ന മറുകുകള്‍ നമ്മുടെ ശരീരത്തില്‍ ഉണ്ടാവും.

ഇംഗ്ലീഷില്‍ വായിക്കാന്‍

English summary

Moles In These Areas Can Bring In Bad Fortune

Check out if you have any of these moles read on to know more about it.