Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
കൈയ്യില്ലെങ്കിലും കടമകള്‍ മറക്കാതെ
അമ്മയെ താങ്ങാന്‍ ഇരുകൈകളും ഇല്ലെങ്കിലും പൊന്നുപോലെ നോക്കും ഈ മകന്.
കൈയ്യില്ലാത്ത ഒരാള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ക്ക് ചില പരിമിതികള്‍ ഉണ്ട്. രണ്ടും കൈയ്യും കാലും ഉണ്ടായിട്ടും പലപ്പോഴും നമ്മുടെ കടമകളെക്കുറിച്ച് മറന്നു പോകുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇരുകൈകളും ഇല്ലാതിരുന്നിട്ടു പോലും തന്റെ കടമകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള ഒരു വ്യക്തിയുണ്ട്.
ഇന്നത്തെ കാലത്ത് വൃദ്ധസദനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന കാഴ്ചയാണ് നാം കാണുന്നത്. നമ്മുടെ അച്ഛനമ്മമാര്‍ വരെ നമുക്ക് ഭാരമായി മാറുന്നു. സമൂഹത്തില്‍ അങ്ങനൊരു കീഴ് വഴക്കം നമ്മള് ഉണ്ടാക്കിയെടുക്കുന്നു.
നാളെ നമ്മുടെ മക്കള്‍ നമ്മളോട് ചെയ്യുന്നതും ഇത് തന്നെയായിരിക്കും. എന്നാല്‍ ഇരുകൈകളുമില്ലാതെയാണെങ്കിലും സ്വന്തം അമ്മയെ പൊന്നുപോലെ നോക്കുന്ന ഇദ്ദേഹത്തെക്കുറിച്ച് നമുക്ക് നോക്കാം.

ആരാണദ്ദേഹം
ചെന്‍ ക്സിംജിംഗ് ചൊങ്കിങ് എന്ന 48-കാരനാണ് സമൂഹത്തിന് മാതൃകയായിരിക്കുന്നത്. ചൈന സ്വദേശിയായ ഇദ്ദേഹം ജീവിത്തതിലൂടെ പലതും പഠിപ്പിയ്ക്കുകയാണ് നമ്മുടെ സമൂഹത്തെ.

കൈകള്‍ നഷ്ടപ്പെട്ടത്
ചെന്നിന് തന്റെ ഇരുകൈകളും നഷ്ടപ്പെട്ടത് ഒരു അപകടത്തിലാണ്. എന്നാല്‍ കൈകളില്ലെന്നതിന്റെ കുറവ് ഇദ്ദേഹം ഇപ്പോള്‍ നികത്തി വരികയാണ്.

അപകടം നടന്നത് ഇങ്ങനെ
ഏഴ് വയസ്സായപ്പോഴാണ് ഇലക്ട്രിക് കമ്പിയില്‍ നിന്നും ഷോക്കേറ്റ് ഇദ്ദേഹത്തിന് കൈകള്‍ രണ്ടും നഷ്ടപ്പെട്ടത്. എന്നാല്‍ അതിനു ശേഷം സാധാരണ ജീവിതവുമായി പൊരുത്തപ്പെട്ടു. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പ്രായം 48.

ചെയ്യാത്ത പണികളൊന്നുമില്ല
ഭക്ഷണ പാകം ചെയ്യുകയും ഭാരമെടുക്കുകയും എല്ലാം ഇദ്ദേഹം നിഷ്ടപ്രയാസം ചെയ്യും. ഏത് കാര്യത്തിനും യാതൊരു മടിയും ഇല്ലെന്നതും ഇദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നു.

അമ്മയെ നോക്കുന്നത്
ബ്രോങ്കൈറ്റിസ് കൊണ്ട് കഷ്ടപ്പെടുന്ന അമ്മയെ നോക്കുന്നതും ഇദ്ദേഹമാണ്. 88 വയസ്സായ അമ്മയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുക വരെ ചെയ്യും. വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ അമ്മയെ ചുറ്റിപ്പറ്റിയാണ് ഇദ്ദേഹത്തിന്റെ ലോകം.



Click it and Unblock the Notifications
