For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കേടായ തേങ്ങ വീട്ടില്‍ സൂക്ഷിച്ചാല്‍ ദൗര്‍ഭാഗ്യം

വീട്ടിലെ ഐശ്വര്യം ഇല്ലാതാക്കാന്‍ കാരണമാകും കേടായ തേങ്ങ വീട്ടില് സൂക്ഷിക്കുന്നത്.

|

ഭാഗ്യവും നിര്‍ഭാഗ്യവും ജീവിതത്തിന്റെ രണ്ട് വശങ്ങളാണ്. എല്ലായ്‌പ്പോഴും ഒരാളെ മാത്രം ഭാഗ്യം കടാക്ഷിക്കില്ല അതുപോലെ തന്നെയാണ് നിര്‍ഭാഗ്യത്തിന്റെ കാര്യവും. നമ്മുടെ വീട്ടിലുള്ള ചില വസ്തുക്കള്‍ തന്നെയാണ് പലപ്പോഴും ദൗര്‍ഭാഗ്യം കൊണ്ട് വരുന്നത്. പെണ്ണിന്റെ വെള്ളിക്കൊലുസിലാണ് ചെക്കന്റെ ഭാഗ്യം

ഇത്തരത്തില്‍ കേടായ തേങ്ങ വീട്ടിലുണ്ടാവും. പലപ്പോഴും തേങ്ങ പൊട്ടിച്ച് ഉപയോഗിച്ചതിന്റെ ബാക്കിയും മറ്റും അതുപോലെ തന്നെ വെയ്ക്കുന്ന ശീലം പലര്‍ക്കും ഉണ്ടാവും. എന്നാല്‍ ഇത് ദൗര്‍ഭാഗ്യത്തെ നമ്മുടെ വീട്ടിലേക്ക് ആകര്‍ഷിക്കുകയാണ് ചെയ്യുന്നത്. 3നാരങ്ങ 3ദിവസം, നെഗറ്റീവ് എനര്‍ജി അപ്രത്യക്ഷമാകും

 കേടായ തേങ്ങ ഉപയോഗിക്കുമ്പോള്‍

കേടായ തേങ്ങ ഉപയോഗിക്കുമ്പോള്‍

ആരോഗ്യപരമായി ഒരിക്കലും കേടായ തേങ്ങ ഉപയോഗിക്കുന്നത് നല്ലതല്ല. ഇത് വിഷത്തിനു തുല്യം എന്നതാണ് സത്യം. കാരണം കേടായ തേങ്ങ ഭക്ഷണങ്ങളിലും മറ്റും ഉപയോഗിക്കുമ്പോള്‍ അത് ഭക്ഷണത്തെക്കൂടി വിഷമാക്കുകയാണ് ചെയ്യുന്നത്.

ശുഭകാര്യങ്ങള്‍ക്ക് തടസ്സം

ശുഭകാര്യങ്ങള്‍ക്ക് തടസ്സം

ശുഭകാര്യങ്ങള്‍ക്ക് തടസ്സം ഉണ്ടാക്കുന്ന ഒന്നാണ് ഇത്തരത്തിലുള്ള കേടായ തേങ്ങ എന്ന് വിശ്വാസം. ഏത് കാര്യം നടക്കുന്നതിനും തടസ്സം സൃഷ്ടിയ്ക്കാന്‍ ഇത് കാരണമാകും എന്നാണ് വിശ്വാസം.

 നെഗറ്റീവ് എനര്‍ജി

നെഗറ്റീവ് എനര്‍ജി

വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി നിറയ്ക്കാനും ഇത് കാരണമാകും. അതുകൊണ്ട് തന്നെ തേങ്ങ കേടായാല്‍ ഉടന്‍ തന്നെ അത് എടുത്ത് കളയണം.

സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു

സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു

എത്രയൊക്കെ സമ്പാദിച്ചാലും ആവശ്യസമയത്ത് പണമുണ്ടാവാത്ത അവസ്ഥ. വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാന്‍ ഇത് കാരണമാകുന്നു. മാത്രമല്ല സാമ്പത്തിക പ്രതിസന്ധി പരിഹരിയ്ക്കാന്‍ പറ്റാത്ത രീതിയിലേക്കാണ് ഇത് എത്തുന്നതും.

ദാരിദ്യം ഫലം

ദാരിദ്യം ഫലം

ഇത്തരത്തില്‍ കേടായ തേങ്ങ വീട്ടിലുണ്ടെങ്കില്‍ അത് ദാരിദ്ര്യത്തിനും കാരണമാകുന്നു. മാത്രമല്ല ഓരോ ദിവസം കഴിയുന്തോറും ഇത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നു.

 ഐശ്വര്യത്തെ ഇല്ലാതാക്കുന്നു

ഐശ്വര്യത്തെ ഇല്ലാതാക്കുന്നു

ദാരിദ്ര്യവും കഷ്ടപ്പാടും ആണെങ്കിലും ഐശ്വര്യം ചിലയിടങ്ങളില്‍ ഉണ്ടാവും. എന്നാല്‍ ഇതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ ഇത്തരത്തില്‍ കേടായ തേങ്ങ കാരണമാകും. ലക്ഷ്മീ വാസം ഇല്ലാതാക്കാന്‍ ഇത് കാരണമാകും.

 അശുഭലക്ഷണം

അശുഭലക്ഷണം

അശുഭലക്ഷണമാണ് ഇത്തരം തേങ്ങ എന്നതാണ് സത്യം. പലപ്പോഴും ഇത്തരത്തിലുള്ള വസ്തുക്കള്‍ കണികണ്ടിറങ്ങുന്നത് അശുഭലക്ഷണമായി തന്നെ കണക്കാക്കാം.

English summary

Is Rotten Coconut is Inauspicious thing

Is Rotten Coconut is Inauspicious thing? read on to know more about it.
Story first published: Thursday, February 9, 2017, 11:58 [IST]
X
Desktop Bottom Promotion