For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മലയാളഭാഷയുടെ ചില ഓര്‍മ്മപ്പെടുത്തലുകള്‍

മലയാളം മാത്രം എന്തുകൊണ്ട് എപ്പോഴും അവഗണിക്കപ്പെടുന്നു

|

മലയാള ഭാഷയുടെ ചരിത്രം മനസ്സിലാക്കാത്തവര്‍ ഒരുപാടുണ്ട്. ചരിത്രം എന്നതിലുപരി നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് നമ്മുടെ മാതൃഭാഷ. മാതൃഭാഷക്ക് ഇന്നത്തെ കാലഘട്ടത്തില്‍ നല്‍കുന്ന പ്രാധാന്യം ഓരോ ദിവസം ചെല്ലുന്തോറും കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഇന്നുള്ളത്. എത്രയൊക്കെ പാശ്ചാത്യഭാഷകളെ സ്‌നേഹിച്ചാലും സ്വന്തം ഭാഷയെ മറന്നുള്ള കളി നമ്മുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുന്നതാണ്.

importance of malayalam language in history

മലയാള ഭാഷയില്‍ പണ്ട് കാലത്ത് വട്ടെഴുത്തും കോലെഴുത്തും ആണ് ഉപയോഗിച്ചിരുന്നത്. സംസ്‌കൃതത്തില്‍ നിന്നും കടം കൊണ്ട വാക്കുകളും മലയാളത്തിലുണ്ടായിരുന്നു. പിന്നീടാണ് ആധുനിക മലയാളഭാഷ രൂപം കൊണ്ടത്. മണിപ്രവാളം എന്നൊരു സാഹിത്യശൈലിയായിരുന്നു പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. പാട്ടിന് സമാന്ത്രമായ സാഹിത്യ ശൈലിയായിരുന്നു മണിപ്രവാളം. ഉണ്ണുനീലി സന്ദേശമാണ് മണിപ്രവാളത്തില് എഴുതിയ ഏറ്റവും പ്രശസ്തമായ കൃതി.

importance of malayalam language in history

മലയാളാഭാഷാ കാലഘട്ടത്തെ മൂന്നായാണ് പ്രധാനമായും തരംതിരിച്ചിരിക്കുന്നത്. ആദ്യകാലഘട്ടം-ബാല്യാവസ്ഥയാണ്. ഇത് കരിംതമിഴ് കാലം എന്നും മദ്ധ്യഘട്ടം കൗമാരാവസ്ഥയും ഇത് മലയാണ്മക്കാലം എന്നും ആധുനിക ഘട്ടം യൗവ്വനാവസ്ഥയും ഇത് മലയാള കാലം എന്നുമാണ് അറിയപ്പെടുന്നത്.

importance of malayalam language in history

തമിഴിനുള്ളതു പോലെയുള്ള പഴക്കം മലയാളത്തിനുമുണ്ട്. മലയാള സാഹിത്യത്തിലും ഇത്രയേറെ പഴക്കമുണ്ട്. മലയാള സാഹിത്യത്തിന്റെ ആദ്യകാലം നാടോടി ഗാനങ്ങളിലൂടെയായിരുന്നു. പാശ്ചാത്യസാഹിത്യത്തിന്റെ സ്വാധീനത്തിലൂടെയാണ് ആധുനിക സാഹിത്യത്തിലേക്ക് ചുവട് വെക്കുന്നത്.

English summary

interesting facts about the Malayalam

why Malayalam is the only dying language among major Indian Languages read on...
Story first published: Thursday, June 22, 2017, 16:13 [IST]
X
Desktop Bottom Promotion