For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവളുടെ ചുണ്ട് ഒളിപ്പിക്കും ചില രഹസ്യം

ചുണ്ടിനെക്കുറിച്ച് ആര്‍ക്കുമറിയാത്ത ചില കാര്യങ്ങള്‍ നോക്കാം.

|

ചുണ്ടുകള്‍ മനുഷ്യശരീരത്തിലെ മനോഹരമായ ഒരു അവയവമാണ്. ഒരു നല്ല പുഞ്ചിരി അത് വിരിയുന്നത് പോലും ചുണ്ടില്‍ നിന്നാണ്. ഭക്ഷണം കഴിയ്ക്കാന്‍, സംസാരിയ്ക്കാന്‍, നമുക്കിഷ്ടപ്പെട്ടവരെ ചുംബിയ്ക്കാന്‍ അങ്ങനെ ഒരുപാട് ധര്‍മ്മങ്ങള്‍ ചുണ്ടുകള്‍ക്കുണ്ട്. ചുണ്ടുകളെക്കുറിച്ച് പല കാര്യങ്ങളുണ്ട്. സാമുദ്രിക ശാസ്ത്രം പറയുന്ന പുരുഷഭാഗ്യ ലക്ഷണം

പലരുടേയും ചുണ്ടുകള്‍ പല വിധത്തിലാരിക്കും. പല നിറങ്ങളും, പല ആകൃതികളും എന്നു വേണ്ട വ്യത്യസ്തമായിരിക്കും ഇവയെല്ലാം. എന്നാല്‍ ചുണ്ടുകളെക്കുറിച്ചുള്ള ചില യാഥാര്‍ത്ഥ്യങ്ങള്‍ നിങ്ങളെ ചിന്തിപ്പിക്കും. എന്തൊക്കെയാണവ എന്ന് നോക്കാം. ഇവ കൈകൊണ്ട് തൊടരുത്, കടുത്ത ദാരിദ്ര്യമാണ് ഫലം

 ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗം

ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗം

മനുഷ്യ ശരീരത്തിലെ ഏറ്റവും സെന്‍സിറ്റീവ് ആയ ഭാഗമാണ് ചുണ്ട് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഏകദേശം പത്ത് ലക്ഷത്തിലധികം ഞരമ്പുകള്‍ ഇവിടെ ഉണ്ട്. എന്നാല്‍ ചുണ്ടില്‍ പ്രതിരോധപരമായ ചര്‍മ്മപാളികള്‍ ഒന്നും തന്നെയില്ല എന്നതാണ് സത്യം.

 ഒരിക്കലും വിയര്‍ക്കില്ല

ഒരിക്കലും വിയര്‍ക്കില്ല

ചുണ്ടുകള്‍ക്ക് ഒരിക്കലും വിയര്‍പ്പ് അനുഭവപ്പെടില്ല. ഇവിടെ വിയര്‍പ്പ് ഗ്രന്ഥികള്‍ ഇല്ല എന്നത് തന്നെയാണ് കാര്യം. ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് പെട്ടെന്ന് വരണ്ടതാവുന്ന അവയവമാണ് ചുണ്ട്.

വിരലടയാളം പോലെ

വിരലടയാളം പോലെ

ഒരാളുടേത് പോലുള്ള വിരലടയാളം ഒരിക്കലും മറ്റൊരാള്‍ക്ക് ഉണ്ടാവില്ല എന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ചുണ്ടും. ഒരിക്കലും രണ്ട് പേരുടെ ചുണ്ടുകള്‍ ഒരുപോലെ ആവില്ല എന്നതാണ് സത്യം.

അകവും പുറവും

അകവും പുറവും

ചുണ്ടിന് അകവും പുറവും ഉണ്ടോ, രണ്ട് ഭാഗവും ഒരു പോലെ ഉണ്ടല്ലേ, അത് തന്നെയാണ് ചുണ്ടിന്റെ പ്രത്യേകതയും.

പ്രായമാകുന്തോറും ചെറുപ്പം

പ്രായമാകുന്തോറും ചെറുപ്പം

പ്രായമാകുന്തോറും ഒരാളുടെ ചുണ്ടിന്റെ കട്ടി കുറഞ്ഞ് വരും. ഇതിന് കാരണം ശരീരത്തില്‍ കൊളാജന്റെ പ്രവര്‍ത്തനം കുറയുന്നതാണ്.

ചുണ്ട് പറയും ലൈംഗിക ജീവിതം

ചുണ്ട് പറയും ലൈംഗിക ജീവിതം

ഒരു സ്ത്രീയുടെ ചുണ്ട് നോക്കിയാല്‍ അറിയാം അവളുടെ ലൈംഗിക ജീവിതം എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചുണ്ടിന്റെ ആകൃതി നോക്കിയാല്‍ അവളെത്ര തവണ ഓര്‍ഗാസം ലഭിച്ചിട്ടുള്ളവളാണ് എന്ന് പോലും പറയാന്‍ കഴിയുമെന്നാണ് ശാസ്ത്രം.

ചുണ്ടിന്റെ മരവിപ്പ്

ചുണ്ടിന്റെ മരവിപ്പ്

ശരീരം തളര്‍ന്നു പോകുന്നതിനു മുന്നോടിയായി ചുണ്ടിനാണ് ആദ്യം മരവിപ്പ് അനുഭവപ്പെടുക. മുഖത്തെ നാഡിവ്യവസ്ഥയ്ക്ക് കോട്ടം തട്ടുന്നത് കൊണ്ടാണ് അത്.

English summary

interesting facts about lips

These are some of the amazing facts about lips that all of us should know about. Check them and improve your knowledge.
Story first published: Wednesday, February 15, 2017, 16:49 [IST]
X
Desktop Bottom Promotion