For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരാഴ്ച കൊണ്ടു ജീവിത വിജയം

By Lekhaka
|

ഒരു നേരിയ തിരിച്ചടിയോ പരാജയമോ ഉണ്ടായാല്‍ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്ന് ചിന്തിക്കുന്നവരാണ് ചുറ്റിലുമുള്ളവരിലൊരു വലിയ പങ്ക്. പരാജയത്തെ അത്രപോലും നേരിടാന്‍ പാകതവരാത്ത മനസ്സാണ് ഇത്തരം ചിന്തയിലേക്ക് നമ്മളെ നയിക്കുന്നത് പോലും. ഒരു നേരത്തെ തെറ്റായ ചിന്തയാണ് പലപ്പോഴും ഇതിനെല്ലാം കാരണവും. എന്നാല്‍ പരാജയം വിജയത്തിന്റെ മുന്നോടിയെന്ന, പണ്ടുമുതലേ കേട്ടുശീലിച്ച ആ പോസിറ്റീവ് ചിന്ത എന്തേ അപ്പോഴും നമ്മുടെ മനസ്സിലേക്ക് വന്നില്ല? അങ്ങനെയാണ് ഒരു പരാജയത്തിന് ശേഷം ചിന്തിക്കുന്നതെങ്കില്‍ ഒന്ന് തീര്‍ച്ച അത്തരമൊരു ചിന്തയുടെ ഉടമയ്ക്ക് പിന്നീട് വിജയത്തിന്റെ രസം നുണയാനാകും തീര്‍ച്ച.

കഠിനാദ്ധ്വാനിയായ ഒരാള്‍ക്ക് എപ്പോഴെങ്കിലും പരാജയം നേരിട്ടാലും അയാള്‍ അതില്‍ പതറാതെ ആ പരാജയത്തെ ചവിട്ടുപടിയാക്കി മുന്നേറുന്നതാണ്. നാളുകളോ മാസങ്ങളോ വര്‍ഷങ്ങളോ നീണ്ട പദ്ധതിയാവിഷ്‌കരണത്തിന് ശേഷവും നിങ്ങള്‍ അതില്‍ പരാജയപ്പെട്ടെങ്കിലോ? തളര്‍ന്ന് പോകാതെ പരാജയപ്പെടാനുള്ള കാരണം കണ്ടെത്തി അത് തിരുത്തി വീണ്ടും അതേ ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്.

ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കുറുക്കുവഴികളില്ലെങ്കിലും ആദ്യാവസാനം വരെ ഊര്‍ജ്ജസ്വലമായി നിലയുറപ്പിക്കാന്‍ വേണ്ട മാര്‍ഗ്ഗങ്ങളാണ് തിരയേണ്ടത്, ചിന്തിക്കേണ്ടത്. അത്തരം ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് പറയാം. വെറും ഒരാഴ്ചത്തെ സമയപരിധിയില്‍ ഇത് നിങ്ങളുടെ ലക്ഷ്യത്തിന് എത്ര മികച്ച പോസിറ്റീവ് ഫലമാണ് ഉണ്ടാക്കിയതെന്ന് സ്വയം മനസ്സിലാക്കൂ.

Read more about: insync
English summary

How To Get Successful In 7 Days

How To Get Successful In 7 Days, read more to know about
X
Desktop Bottom Promotion