For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെഗറ്റീവ് എനര്‍ജി കളയാന്‍ പാലും തേനും ഇങ്ങനെ

നെഗറ്റീവ് എനര്‍ജി കളയാന്‍ പാലും തേനും ഇങ്ങനെ

|

വീട്ടില്‍ സാമ്പത്തിക പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമെല്ലാം പലരേയും ബാധിയ്ക്കുന്ന കാര്യമാണ്. ചിലര്‍ക്ക് എത്ര പണം കിട്ടിയാലും ഇത് അറിയാതെ ചെലവായിപ്പോകും. പല കാര്യങ്ങളിലും വീട്ടില്‍ തടസങ്ങളുണ്ടാകും. ഇതിനുള്ള ഉപായങ്ങള്‍ തിരക്കി നടക്കുന്നവരുണ്ട്.

വിശ്വാസങ്ങളുടെ അടിസ്ഥാനത്തിലാണ് പലരുടേയും ജീവിതം എന്നു പറഞ്ഞാല്‍ തെറ്റില്ല. ഇപ്പോഴത്തെ കാലത്തും വിശ്വാസങ്ങളും ചിട്ടകളും മുറുകെപ്പിടിച്ചു ജീവിയ്ക്കുന്നവര്‍ കുറവുമല്ല. വീട്ടില്‍
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വരുമ്പോഴും ഇത്തരം കാര്യങ്ങളില്‍ വിശ്വാസമര്‍പ്പിയ്ക്കുന്നവര്‍ കുറവല്ല.

പ്രശ്‌നങ്ങള്‍ മാറാന്‍ പല പൂജകളും കര്‍മങ്ങളുമെല്ലാം ചെയ്യുന്നവര്‍ ധാരാളമുണ്ട്. വീട്ടിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള ഒരു പ്രധാന കാരണം പലപ്പോഴും നെഗറ്റീവ് ഊര്‍ജമാണെന്നു പറയാം, ഇത് വീട്ടില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തേയും ദോഷകരമായി ബാധിയ്ക്കും.

നെഗറ്റീവ് ഊര്‍ജം മാറാന്‍ പല വഴികളും വാസ്തുവില്‍ പറയുന്നുണ്ട്. ചെറുനാരങ്ങ, ഉപ്പ് തുടങ്ങിയ പല വഴികളും ഇതില്‍ പെടുന്നു. ഇതുപോലുള്ള ഒരു വഴിയാണ് പാലും തേനും ചേര്‍ത്തുള്ള ഒന്ന്. വീട്ടിലെ നെഗറ്റീവ് ഊര്‍ജം കളയാനുള്ള ഒരു പ്രധാന വഴി. ഇതുപയോഗിച്ച് എങ്ങനെ നെഗറ്റീവ് ഊര്‍ജം കളയാമെന്നു നോക്കൂ,

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

അല്‍പം പശുവിന്‍ പാലും തേനുമാണ് നെഗറ്റീവ് ഊര്‍ജം കളയാനുള്ള ഈ പ്രത്യേക വഴിയ്ക്കു വേണ്ടത്. തിളപ്പിയ്ക്കാത്ത പശുവിന്‍ പാല്‍ ശു്ദ്ധമായതു വേണം. 9 തുള്ളി തേനും വേണം. ഇവ കലര്‍ത്തി ശുദ്ധണായ പാത്രത്തില്‍ ഒഴിച്ചു വയ്ക്കണം.

കുളിച്ചു ശുദ്ധിയായി

കുളിച്ചു ശുദ്ധിയായി

കുളിച്ചു ശുദ്ധിയായി വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഈ മിശ്രിതം എല്ലാ മുറികളിലും മുകളിയും അടിയിലുമെല്ലാം തളിയ്ക്കുക. ഇഷ്ടദേവതയെ മനസില്‍ സങ്കല്‍പ്പിച്ചു വേണം ഇതു ചെയ്യാന്‍.

ബാക്കിയുള്ള പാല്‍

ബാക്കിയുള്ള പാല്‍

തളിച്ച ശേഷം ബാക്കിയുള്ള പാല്‍ പ്രധാന വാതിലിലൂടെ പുറത്തു വന്ന് പുറത്തൊഴിച്ചു കളയുക. ഇത് നെഗറ്റീവ് ഊര്‍ജത്തെ പുറത്തു കളയും.

21 ദിവസം അടുപ്പിച്ച് ഇതു ചെയ്താല്‍

21 ദിവസം അടുപ്പിച്ച് ഇതു ചെയ്താല്‍

21 ദിവസം അടുപ്പിച്ച് ഇതു ചെയ്താല്‍ നെഗറ്റീവ് ഊര്‍ജം പോകുമെന്നു മാത്രമല്ല, ഐശ്വര്യവും ധനലാഭവുമെല്ലാം ഫലമെന്നും പറയുന്നു. പുരാതന കാലം മുതല്‍ തന്നെ ആളുകള്‍ ചെയ്തു വരുന്ന ഒരു ഉപായമാണിത്.

വീട് തുടയ്ക്കുന്ന വെള്ളത്തില്‍

വീട് തുടയ്ക്കുന്ന വെള്ളത്തില്‍

ഇതിനു പുറമെ വീട് തുടയ്ക്കുന്ന വെള്ളത്തില്‍ അല്‍പം കല്ലുപ്പ് ഇട്ടു തുടയ്ക്കുന്നത് വീട്ടിലെ നെഗറ്റീവ് ഊര്‍ജം പുറംതള്ളാന്‍ ഏറെ നല്ലതാണെന്നാണ് വിശ്വാസം. കുളിയ്ക്കുന്ന വെള്ളത്തിലും അല്‍പം ഉപ്പിടാം.

വെള്ളത്താമര

വെള്ളത്താമര

വെള്ളത്താമര നെഗറ്റീവ് ഊര്‍ജത്തെ പടി കടത്താനുള്ള മറ്റൊരു പ്രധാന വഴിയാണ.് ഇത് ഒരു ബൗളില്‍ വൃത്തിയുള്ള വെള്ളമെടുത്ത് ഇതിലിട്ടു വീടിനുള്ളില്‍ വയ്ക്കാം.

വിനഗര്‍

വിനഗര്‍

വിനഗര്‍ ഉപയോഗിച്ചും നെഗറ്റീവ് ഊര്‍ജം കണ്ടുപിടിയ്ക്കാം. ഒരു ഗ്ലാസ് വെള്ളവും വിനഗെറും ഉപ്പുമാണ് വീട്ടിലെ നെഗറ്റീവ് ഊര്‍ജത്തിന്റെ സ്വാധീനം കണ്ടെത്തുവാനും ഇതൊഴിവാക്കാനും വേണ്ടത്. കല്ലുപ്പാണ് കൂടുതല്‍ നല്ലത്. വിനെഗര്‍ സാധാരണ വിനെഗര്‍ മതിയാകും. വൃത്തിയുള്ള ഒരു ചില്ലുഗ്ലാസ് എടുക്കുക. ഇതിന്റെ മൂന്നിലൊന്നു ഭാഗം കല്ലുപ്പ് നിറയ്ക്കുക. ബാക്കിയുള്ള മൂന്നിലൊരു ഭാഗം വെള്ളവും മൂന്നിലൊരു ഭാഗം വിനെഗറും നിറയ്ക്കുക. അതായത് തുല്യ അളവില്‍ ഉപ്പും വെള്ളവും വിനെഗറും വേണമെന്നര്‍ത്ഥം.

വീട്ടില്‍

വീട്ടില്‍

വീട്ടില്‍ നെഗറ്റീവ് ഊര്‍ജുമുണ്ടെന്നു തോന്നുന്നിടത്ത് ഈ ഗ്ലാസ് വെള്ളം വയ്ക്കാം. ആരുടേയും കണ്ണില്‍ പെടാത്ത രീതിയില്‍ വേണം, ഈ ഗ്ലാസ് വെള്ളം വയ്ക്കാന്‍. ഒരു ദിവസം മുഴുവന്‍, അതായത് 24 മണിക്കൂര്‍ നേരം ഇങ്ങനെ വയ്ക്കുക.ഒരു ദിവസം കഴിഞ്ഞ ശേഷം മാത്രം ഗ്ലാസിലെ വെള്ളം പരിശോധിയ്ക്കുക. ഇതില്‍ വ്യത്യാസങ്ങളില്ലാതെ നിങ്ങള്‍ വച്ച രീതിയില്‍ തന്നെയാണെങ്കില്‍ അവിടെ നെഗറ്റീവ് ഊര്‍ജമില്ലെന്നര്‍ത്ഥം. നെഗറ്റീവ് ഊര്‍ജമെങ്കില്‍ ഈ വെള്ളത്തിന് വ്യത്യാസം വരും.

വീട്ടില്‍ പല മുറികളിലും

വീട്ടില്‍ പല മുറികളിലും

വീട്ടില്‍ പല മുറികളിലും നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നുന്നിടത്തുമെല്ലാം ഈ രീതിയില്‍ ഗ്ലാസില്‍ വെള്ളം നിറച്ചു വയ്ക്കാം. ഓരോ തവണയും പുതിയ വെള്ളവും ഉപ്പും വിനഗെറും നിറച്ചു വേണം വയ്ക്കാന്‍.

വീട്ടില്‍ പല മുറികളിലും നിങ്ങള്‍ക്ക് നെഗറ്റീവ് ഊര്‍ജമുണ്ടെന്നു തോന്നുന്നിടത്തുമെല്ലാം ഈ രീതിയില്‍ ഗ്ലാസില്‍ വെള്ളം നിറച്ചു വയ്ക്കാം. ഓരോ തവണയും പുതിയ വെള്ളവും ഉപ്പും വിനഗെറും നിറച്ചു വേണം വയ്ക്കാന്‍.

നെഗറ്റീവ് ഊര്‍ജമെങ്കില്‍

നെഗറ്റീവ് ഊര്‍ജമെങ്കില്‍

എവിടെയെങ്കിലും നെഗറ്റീവ് ഊര്‍ജമെങ്കില്‍ ഗ്ലാസിലെ വെള്ളത്തിന് നിറം വ്യത്യാസമുണ്ടാകും. ഇതില്‍ കുമിളകളോ എന്തെങ്കിലും പാട പോലെയോ മറ്റോ ഉണ്ടെങ്കില്‍ ഇത് നെഗറ്റീവ് ഊര്‍ജപ്രവാഹം സൂചിപ്പിയ്ക്കുന്ന ഒന്നാണ്. ഈ വെള്ളം കളഞ്ഞ് പുതിയ വെള്ളവും ഉപ്പും വിനെഗറുമായി ഇതേ മുറിയിലോ മൂലയിലോ വയ്ക്കുക. ഗ്ലാസിലെ വെള്ളത്തിന് നിറംവ്യത്യാസം വരാത്തത്ര ദിവസം ഈ രീതി ആവര്‍ത്തിയ്ക്കാം. നിറം വ്യത്യാസം വരുന്നില്ലെങ്കില്‍ നെഗറ്റീവ് ഉൗര്‍ജം ഒഴിവായിപ്പോയെന്നര്‍ത്ഥം.

ഗ്ലാസിലെ വെള്ളം

ഗ്ലാസിലെ വെള്ളം

ഗ്ലാസിലെ വെള്ളം ക്ലോസറ്റില്‍ ഒഴിച്ചു ഫ്‌ളഷ് ചെയ്യുന്നതാണ് ഏറ്റവും നല്ലത്. പ്രത്യേകിച്ചു ഊര്‍ജപ്രവാഹം കാരണം വ്യത്യാസം വരുന്നുവെന്നു തോന്നുന്ന വെള്ളം. കാരണം ഈ വെള്ളം വേറെയെവിടെയെങ്കിലും ഒഴിച്ചാല്‍ നെഗറ്റീവ് ഊര്‍ജം അവിടെ പടരാന്‍ കാരണമാകും.

നാരങ്ങ

നാരങ്ങ

നാരങ്ങ ഉപയോഗിച്ചും നെഗറ്റീവ് ഊര്‍ജം പുറന്തള്ളാം. ഇതിനായി പച്ച നാരങ്ങ വേണം. ഇതു നാലാക്കി മുറിയ്ക്കുക. എന്നാല്‍ പൊളിഞ്ഞുപോകരുത്. ഇതിനു നടുവില്‍ കല്ലുപ്പു നിറയ്ക്കാം. മുറിയില്‍ രാത്രി മുഴുവന്‍ വച്ച ശേഷം രാവിലെ കൈ കൊണ്ടു തൊടാതെ ബാഗിലോ മറ്റോ ആക്കി എറിഞ്ഞു കളയുക

Read more about: life pulse ജീവിതം
English summary

How To Avoid Negative Energy Using Milk And Honey

How To Avoid Negative Energy Using Milk And Honey
X
Desktop Bottom Promotion