For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായനക്കായി ഒരു ദിനം, മറക്കാതിരിക്കുക

മാതൃഭാഷക്ക് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി മലയാളഭാഷാ ചരിത്രത്തിലേക്ക് നമുക്ക് ഇറങ്ങിച്ചെല്ലാം

|

ജൂണ്‍ 19, വായനക്കായി ഒരു ദിനം. പി എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. പുതുതലമുറയിലെ വായന ചുരുങ്ങി വരുന്ന കാലഘട്ടമാണ് ഇത്. പലര്‍ക്കും പുസ്തകങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് വെറും ഗൃഹാതുരതയുടെ ഓര്‍മ്മ മാത്രമാണ്. എന്നാല്‍ ഈ വായനാ ദിനത്തോടനുബന്ധിച്ച് തീരുമാനിക്കാം വായനയേയും ഇനി മുതല്‍ കൂടെക്കൂട്ടുമെന്ന്.

അകലുന്ന മലയാളിയും മലയാളഭാഷയുംഅകലുന്ന മലയാളിയും മലയാളഭാഷയും

കമ്പ്യൂട്ടറില്‍ കാണപ്പെടുന്ന അക്ഷരങ്ങളിലൂടേയും പുസ്തകങ്ങളിലൂടേയും മാത്രം വായനാ ദിനത്തെ ഓര്‍മ്മിക്കുന്നവര്‍ക്ക് ഒരു കാലഘട്ടത്തില്‍ പുസ്തകം നല്‍കിയ സംഭാവനകള്‍ അറിയേണ്ടത് അനിവാര്യമാണ്. മലയാളഭാഷാ ലോകത്ത് ഭാഷയുടെ ചരിത്രത്തെക്കുറിച്ച് ചില കാര്യങ്ങള്‍ നോക്കാം.

 മറ്റൊരു ഭാഷക്കും നല്‍കാത്ത സ്ഥാനം

മറ്റൊരു ഭാഷക്കും നല്‍കാത്ത സ്ഥാനം

മാതൃഭാഷക്ക് തന്നെയാണ് എല്ലാവരും പ്രാധാന്യം നല്‍കുന്നത്. മറ്റൊരു ഭാഷക്കും നല്‍കാത്ത സ്ഥാനം തന്നെയാണ് മാതൃഭാഷക്ക് നമ്മള്‍ നല്‍കി പോരുന്നതും.

 ഔദ്യോഗിക ഭാഷ

ഔദ്യോഗിക ഭാഷ

ഇന്ത്യന്‍ഭരണഘടനയിലെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇരുപത്തി രണ്ട് ഔദ്യോഗിക ഭാഷകളില്‍ ഒന്നാണ് മലയാളം. മലയാള ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് ഇത്.

തമിഴും സംസ്‌കൃതവും

തമിഴും സംസ്‌കൃതവും

ദ്രാവിഡ ഭാഷാ കുടുംബത്തില്‍ നിന്നാണ് മലയാളത്തിന്റെ ജനനം. മറ്റ് ഭാഷകളായ സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളുമായി മലയാളത്തിനുള്ള സാമ്യം എന്നും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

'ഴ'യെന്ന മലയാളം

'ഴ'യെന്ന മലയാളം

ദ്രാവിഡ ഭാഷകളില്‍ നിന്ന് മലയാളത്തെ വേര്‍തിരിച്ചിരുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നായിരുന്നു 'ഴ'കാരം. തമിഴിലും മലയാളത്തിലും മാത്രമേ ഴ ഉപയോഗിച്ചുരുന്നുള്ളൂ.

പഠനവിധേയമായ ഭാഷ

പഠനവിധേയമായ ഭാഷ

മലയാളഭാഷാ ചരിത്രത്തെക്കുറിച്ച് പഠനം നടത്തിയത് വിദേശിയായ കാള്‍ഡ്വെല്‍ ആണ്. അദ്ദേഹം തന്നെയാണ് മലയാളഭാഷ തമിഴിന്റെ ശാഖയാണെന്ന് പരിചയപ്പെടുത്തിയതും.

എഴുത്തച്ഛന്‍ കൃതികള്‍

എഴുത്തച്ഛന്‍ കൃതികള്‍

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ കൃതികള്‍ മുതല്‍ കണക്കു കൂട്ടിയാല്‍ മലയാള ഭാഷക്ക് അഞ്ഞൂറ് കൊല്ലത്തെ പഴക്കം മാത്രമേ ഉള്ളൂ എന്ന് പറയാം. ഭാഷയുടെ പഴക്കം എഴുത്തച്ഛന്‍ കൃതികള്‍ മുതല്‍ മനസ്സിലാക്കാം.

English summary

history about malayalam language and that may amaze you

Some argue that Malayalam is the daughter of Tamil, there are others who contend that Malayalam is the daughter of Dravidian language and sister of Tamil.
X
Desktop Bottom Promotion