Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ജന്മസംഖ്യയാണ് നിങ്ങളുടെ ഭാഗ്യം പറയുന്നത്
എന്തൊക്കെ ഭാഗ്യമാണ് നിങ്ങളുടെ ജന്മസംഖ്യയില് ഒളിഞ്ഞിരിക്കുന്നതെന്ന് നോക്കാം
ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെ കളിയാണ് ജീവിതം. ജീവിതത്തില്‍ പലപ്പോഴും പല വിധത്തിലുള്ള ദോഷങ്ങളും ഗുണങ്ങളും ഉണ്ടാവും. ജനിച്ച ദിവസവും നാളും സമയവും നക്ഷത്രവും നോക്കി ഭാവി തീരുമാനിക്കപ്പെടാറുണ്ട്. എന്നാല്‍ ജനിച്ച തീയ്യതി നോക്കി എങ്ങനെയെല്ലാം ഭാവിയും ഭാഗ്യവും തീരുമാനിക്കപ്പെടുന്നു എന്ന് നോക്കാം.
പലപ്പോഴും ജ്യോതിഷികള്‍ പല വിധത്തിലാണ് കാര്യങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍ ജന്മസംഖ്യ ഏതെന്ന് എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം. പലപ്പോഴും ജന്മസംഖ്യ നോക്കി ഭാഗ്യ നിര്‍ഭാഗ്യം തീരുമാനിക്കാം. എങ്ങനെ നിങ്ങളുടെ ജന്മസംഖ്യ കണ്ടു പിടിക്കാം എന്ന് നോക്കാം.
ഇപ്പോള്‍ നിങ്ങള്‍ ജനിച്ചത് 12ാം തീയ്യതിയാണെങ്കില്‍ 1+2=3, അപ്പോള്‍ 12ന് ജനിച്ചയാളുടെ ജനനസംഖ്യ ന്യൂമറോളജി അഥവാ സംഖ്യാ ശാസ്ത്രപ്രകാരം 3 ആയിരിക്കും. മാസത്തില്‍ 30 ദിവസം ഉള്ളതിനാല്‍ ജനനം 28നാണെങ്കില്‍ 2+8=10എന്നു വരും എന്നാല്‍ ഇതിനെ പിന്നീടും കണക്കാക്കി 1+0=1 എന്ന രീതിയിലേക്ക് മാറ്റണം. 1 മുതല്‍ 9 വരെയുള്ള സംഖ്യകളാണ് ന്യൂമറോളിജി പ്രകാരം ഉപയോഗിക്കുന്നതും.

ജന്മസംഖ്യ ഒന്നെങ്കില്‍
1, 10, 19, 28 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെയെല്ലാം ജന്മസംഖ്യ 1 ആയിരിക്കും. നേതൃപാടവം നല്ലപോലെ പ്രകടിപ്പിക്കുന്നവരായിരിക്കും ഇത്തരക്കാര്‍. മാത്രമല്ല പൊതുവേ നിശ്ശബ്ദരായിരിക്കുമെങ്കിലും മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും ഇത്തരക്കാര്‍. എന്നാലും അല്പം ദുര്‍വാശ്ശി കൂടുതല്‍ ആയിരിക്കും ഇവര്‍ക്ക്.

രണ്ടാണെങ്കില്‍
2,11, 20,29 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 2 ആയിരിക്കും. ഇവര്‍ സ്വപ്നജീവികളായിരിക്കും. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തിനു കാത്തു നില്‍ക്കാതെ സ്വതന്ത്രമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇവരുടേത്. എഡിസണ്, വിനോബ ഭാവെ തുടങ്ങിയ പ്രമുഖര്‍ ഈ ജന്മസംഖ്യയില് ജനിച്ചവരായിരുന്നു. മാത്രമല്ല കുടുംബ സ്നേഹം കൂടുതലായിരിക്കും ഇവര്‍ക്ക്.

മൂന്നാണെങ്കില്‍
3,12,21,30 എന്നീ തീയ്യതികളില്‍ ജനിച്ചവര്‍ അറിവുള്ളവരായിരിക്കും. എല്ലാ കാര്യങ്ങളും ചിട്ടയോട് കൂടി ചെയ്യാന്‍ ഇവരെ കഴിഞ്ഞേ ആള്‍ക്കാരുള്ളൂ എന്നത് സത്യം. പൊതുവേ ശാന്ത സ്വഭാവമായിരിക്കുമെങ്കിലും ആഞ്ജാപിക്കാനുള്ള കഴിവ് ഇവരുടെ കൂടപ്പിറപ്പായിരിക്കും.

നാലാണെങ്കില്‍
4, 13, 22, 31 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 4 ആയിരിക്കും. ഇവര്‍ പൊതുവേ ശാന്തസ്വഭാവക്കാരായിരിക്കും. അതുപോലെ തന്നെ വലരെ ഇമോഷണലും മതവിശ്വാസികളുമായിരിക്കും. പങ്കാളിയോട് സ്നേഹത്തേക്കാള്‍ കൂടുതല്‍ സൗഹൃദപരമായി ഇടപെടാനായിരിക്കും ഇവര്‍ ആഗ്രഹിക്കുന്നത്.

അഞ്ചാണെങ്കില്‍
5, 14, 23 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 5 ആയിരിക്കും. സുഹൃത് ബന്ധത്തിന് മറ്റെന്തിനേക്കാള്‍ വില കല്പ്പിക്കുന്നവരായിരിക്കും ഇവര്‍. തമാശക്കാരും ബുദ്ധിവൈഭവം കാണിക്കുന്നവരും റൊമാന്റിക്കുമായിരിക്കും ഇവര്‍. വീടിനേയും വാട്ടുകാരേയും സ്നേഹിക്കുന്നതായിരിക്കും ഇവരുടെ പ്രധാന അജണ്ട.

ആറാണെങ്കില്‍
6,15,24 എന്നീ തീയ്യതികളില്‍ ജനിച്ചവരായിരിക്കും അഞ്ച് എന്ന ജന്മസംഖ്യയുള്ളവര്‍. വളരെ ക്രിയേറ്റീവ് ആയിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ക്ഷമാശീലം വളരെ കുറവായിരിക്കും. എന്നാല്‍ ജീവിത കാലം മുഴുവന്‍ നല്ല സുഹൃത്തുക്കളായിരിക്കും ഇവര്‍.

ഏഴാണെങ്കില്‍
7,16,25 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 7 ആയിരിക്കും. അപകടകരമായ കാര്യങ്ങള്‍ ചെയ്യാന്‍ ഇത്തരക്കാര്‍ക്ക് താല്‍പ്പര്യം കൂടുതലായിരിക്കും. ആഴത്തില്‍ ചിന്തിക്കുന്നവരും പ്രതിഭാശാലികളുമായിരിക്കും ഇവര്‍.

എട്ടാണെങ്കില്‍
8, 17, 26 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 8 ആയിരിക്കും. ആത്മവിശ്വാസം ഏറ്റവും കൂടുതലുള്ളവരായിരിക്കും ഇവര്‍. ആണ്‍പെണ്‍ വ്യത്യാസം സൗഹൃദങ്ങളില്‍ കാണിക്കാത്തതും ഇവരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ദുര്‍ബലമായ മനസ്സിന് അടിമകളായിരിക്കും ഇവര്‍.

ഒമ്പതാണെങ്കില്
9, 18, 7 എന്നീ തീയ്യതികളില്‍ ജനിച്ചവരുടെ ജന്മസംഖ്യ 9 ആയിരിക്കും. നല്ല കേള്‍വിക്കാരായിരിക്കും ഇത്തരക്കാര്‍. എന്നാല്‍ ഉയര്‍ന്ന ചിന്താഗതിയും ഇവരുടെ കൈമുതലായിരിക്കും. സാമ്പത്തിക ഭദ്രത ആഗ്രഹിക്കുന്നവരും സമാധനത്തോടെ ജീവിയ്ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നവരും ഇവരായിരിക്കും.



Click it and Unblock the Notifications
